9 : നീതിമാന്‍മാരുടെ ജനതമുഴുവന്‍ കഷ്ടതയിലായി. തങ്ങളെ ഭീഷണിപ്പെടുത്തുന്ന ദുഷ്ടതകളെ അവര്‍ ഭയപ്പെട്ടു; നശിക്കാന്‍ അവര്‍ തയ്യാറായി.
10 : അപ്പോള്‍ അവര്‍ ദൈവത്തെ വിളിച്ചു; അവരുടെ കരച്ചിലില്‍നിന്ന് ചെറിയ ഉറവയില്‍ നിന്നെന്നപോലെ ധാരാളം ജലമുള്ള ഒരു മഹാനദി ഉണ്ടായി.
11 : പ്രകാശം വന്നു; സൂര്യന്‍ ഉദിച്ചുയര്‍ന്നു; എളിയവര്‍ ഉയര്‍ത്തപ്പെട്ടു; ഉന്നതര്‍ നശിപ്പിക്കപ്പെട്ടു.
12 : ദൈവം ചെയ്യാനുറച്ചിരിക്കുന്നതെന്തെന്നു മൊര്‍ദെക്കായ് ഈ സ്വപ്നത്തില്‍ കണ്ടു. ഉണര്‍ന്നപ്പോള്‍ അത് അവന്റെ മനസ്‌സില്‍ തങ്ങിനിന്നു; അത് എല്ലാ വിശദാംശങ്ങളോടുംകൂടെ ഗ്രഹിക്കാന്‍ അവന്‍ ദിവസം മുഴുവന്‍ ശ്രമിച്ചു.