Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉല്‍‍പത്തി പുസ്തകം

,

നാല്പത്താറാം അദ്ധ്യായം


അദ്ധ്യായം 46

    യാക്കോബ് ഈജിപ്തില്‍
  • 1 : തന്റെ സ്വത്തുക്കളെല്ലാം ശേഖരിച്ച് ഇസ്രായേല്‍യാത്രതിരിച്ചു. ബേര്‍ഷെബായിലെത്തിയപ്പോള്‍ അവന്‍ തന്റെ പിതാവായ ഇസഹാക്കിന്റെ ദൈവത്തിനു ബലികളര്‍പ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. യാക്കോബേ, യാക്കോബേ, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളി കേട്ടു. Share on Facebook Share on Twitter Get this statement Link
  • 3 : അവിടുന്നു പറഞ്ഞു: ഞാന്‍ ദൈവമാണ്, നിന്റെ പിതാവിന്റെ ദൈവം. ഈജിപ്തിലേക്കു പോകാന്‍ ഭയപ്പെടേണ്ടാ. കാരണം, അവിടെ ഞാന്‍ നിന്നെ വലിയൊരു ജനമാക്കി വളര്‍ത്തും. Share on Facebook Share on Twitter Get this statement Link
  • 4 : ഞാന്‍ നിന്റെ കൂടെ ഈജിപ്തിലേക്കു വരും. നിന്നെ തിരിയേ കൊണ്ടുവരുകയും ചെയ്യും. മരണസമയത്തു ജോസഫ് നിന്നെ ശുശ്രൂഷിക്കും. Share on Facebook Share on Twitter Get this statement Link
  • 5 : യാക്കോബ് ബേര്‍ഷെബായില്‍നിന്നു യാത്രയായി. ഫറവോ കൊടുത്തയച്ചിരുന്ന രഥങ്ങളില്‍ ഇസ്രായേലിന്റെ മക്കള്‍ പിതാവായ യാക്കോബിനെയും തങ്ങളുടെ കുഞ്ഞുങ്ങളെയും ഭാര്യമാരെയും കയറ്റിക്കൊണ്ടുപോയി. Share on Facebook Share on Twitter Get this statement Link
  • 6 : തങ്ങളുടെ കന്നുകാലികളും കാനാന്‍ നാട്ടില്‍ തങ്ങള്‍ക്കുണ്ടായിരുന്ന വസ്തുവകകളും അവര്‍ കൂടെ കൊണ്ടുപോയി. Share on Facebook Share on Twitter Get this statement Link
  • 7 : യാക്കോബും സന്തതികളും ഈജിപ്തിലെത്തി പുത്രന്‍മാരെയും, അവരുടെ പുത്രന്‍മാരെയും, പുത്രിമാരെയും, പുത്രന്‍മാരുടെ പുത്രിമാരെയും, തന്റെ സന്തതികള്‍ എല്ലാവരെയും അവന്‍ ഈജിപ്തിലേക്കുകൊണ്ടുപോയി. Share on Facebook Share on Twitter Get this statement Link
  • 8 : ഈജിപ്തിലേക്കുവന്ന ഇസ്രായേലിന്റെ മക്കളുടെ പേരുവിവരം: യാക്കോബും അവന്റെ പുത്രന്‍മാരും: യാക്കോബിന്റെ കടിഞ്ഞൂല്‍ സന്താനമായ റൂബന്‍. Share on Facebook Share on Twitter Get this statement Link
  • 9 : റൂബന്റെ പുത്രന്‍മാര്‍: ഹനോക്ക്, പല്ലു, ഹെസ്രോന്‍, കര്‍മി. Share on Facebook Share on Twitter Get this statement Link
  • 10 : ശിമയോന്റെ പുത്രന്‍മാര്‍: യെമൂവേല്‍, യാമീന്‍, ഓഹദ്, യാക്കിന്‍, സോഹാര്‍, കാനാന്യ സ്ത്രീയില്‍ അവനുജനിച്ച സാവൂള്‍. Share on Facebook Share on Twitter Get this statement Link
  • 11 : ലേവിയുടെ പുത്രന്‍മാര്‍: ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി. Share on Facebook Share on Twitter Get this statement Link
  • 12 : യൂദായുടെ പുത്രന്‍മാര്‍: ഏര്‍, ഓനാന്‍, ഷേലാഹ്, പേരെസ്, സോഹ്. ഏറും, ഓനാനും കാനാന്‍ദേശത്തുവച്ചുമരിച്ചു. പേരെസിന്റെ പുത്രന്‍മാര്‍: ഹെസ്രോന്‍, ഹാമൂല്‍. Share on Facebook Share on Twitter Get this statement Link
  • 13 : ഇസാക്കറിന്റെ പുത്രന്‍മാര്‍: തോലാ, ഫൂവ്വാ, യോബ്, ഷിമ്‌റോന്‍. Share on Facebook Share on Twitter Get this statement Link
  • 14 : സെബുലൂണിന്റെ പുത്രന്‍മാര്‍: സേരെദ്, ഏലോന്‍, യഹ്‌ലേല്‍. Share on Facebook Share on Twitter Get this statement Link
  • 15 : പാദാന്‍ആരാമില്‍ വച്ചു യാക്കോബിനുലെയായില്‍ ജനിച്ച പുത്രന്‍മാരാണ് ഇവര്‍. അവളില്‍ അവനു ദീന എന്ന പുത്രിയും ജനിച്ചു. അവന്റെ സന്താനങ്ങളുടെ ആകെ എണ്ണം മുപ്പത്തിമൂന്നായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : ഗാദിന്റെ പുത്രന്‍മാര്‍: സിഫിയോന്‍, ഹഗ്ഗി, ഷൂനി, എസ്‌ബോന്‍, ഏരി, അരോദി, അരേലി. Share on Facebook Share on Twitter Get this statement Link
  • 17 : ആഷേറിന്റെ പുത്രന്‍മാര്‍: ഇമ്‌നാ, ഇഷ്‌വാ, ഇഷ്‌വി, ബറിയാ, അവരുടെ സഹോദരി സേറഹ്. ബറിയായുടെ പുത്രന്‍മാര്‍: ഹേബര്‍, മല്‍ക്കിയേല്‍. Share on Facebook Share on Twitter Get this statement Link
  • 18 : ലാബാന്‍ തന്റെ മകളായ ലെയായ്ക്കു പരിചാരികയായിക്കൊടുത്ത സില്‍ഫയുടെ മക്കളാണിവര്‍. യാക്കോബിനു സില്‍ഫയില്‍ പതിനാറു മക്കളുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 19 : യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ മക്കള്‍: ജോസഫ്, ബഞ്ചമിന്‍. Share on Facebook Share on Twitter Get this statement Link
  • 20 : ജോസഫിന് ഈജിപ്തില്‍വെച്ച് ഓനിലെ പുരോഹിതനായ പൊത്തിഫെറായുടെ പുത്രി അസ്‌നത്തില്‍ മനാസ്‌സെയും എഫ്രായിമും ജനിച്ചു. Share on Facebook Share on Twitter Get this statement Link
  • 21 : ബഞ്ചമിന്റെ പുത്രന്‍മാര്‍ ബേലാ, ബേക്കെര്‍, അഷ്‌ബേല്‍, ഗേരാ, നാമാന്‍, ഏഹിറോഷ്, മുപ്പീം, ഹുപ്പീം, ആരെദ്. Share on Facebook Share on Twitter Get this statement Link
  • 22 : യാക്കോബിന് റാഹേലില്‍ ജനിച്ച മക്കളാണ് ഈ പതിനാലുപേരും. Share on Facebook Share on Twitter Get this statement Link
  • 23 : ദാനിന്റെ പുത്രന്‍: ഹുഷിം. Share on Facebook Share on Twitter Get this statement Link
  • 24 : നഫ്ത്താലിയുടെ പുത്രന്‍മാര്‍: യഹ്‌സേല്‍, ഗൂനി, യേസെര്‍, ഷില്ലെം. Share on Facebook Share on Twitter Get this statement Link
  • 25 : ലാബാന്‍ തന്റെ മകളായ റാഹേലിനു കൊടുത്ത ബില്‍ഹാ എന്ന പരിചാരികയില്‍ യാക്കോബിനുണ്ടായ പുത്രന്‍മാരാണ് ഈ ഏഴു പേര്‍. Share on Facebook Share on Twitter Get this statement Link
  • 26 : പുത്രന്‍മാരുടെ ഭാര്യമാരെക്കൂടാതെ യാക്കോബിന്റെ കൂടെ ഈജിപ്തിലേക്കു വന്ന അവന്റെ സന്താനങ്ങള്‍ അറുപത്താറുപേരാണ്. Share on Facebook Share on Twitter Get this statement Link
  • 27 : ഈജിപ്തില്‍വച്ചു ജോസഫിനു രണ്ടു പുത്രന്‍മാര്‍ ജനിച്ചു. അങ്ങനെ ഈജിപ്തിലേക്കു വന്ന യാക്കോബിന്റെ കുടുംബക്കാര്‍ ആകെ എഴുപതു പേരാണ്. Share on Facebook Share on Twitter Get this statement Link
  • 28 : ഗോഷെനിലേക്കുള്ള വഴി കാണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യാക്കോബ് ജോസഫിന്റെ യടുത്തേക്കു യൂദായെ മുന്‍കൂട്ടി അയച്ചു. അവര്‍ ഗോഷെനിലെത്തിച്ചേര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 29 : ജോസഫ് തന്റെ പിതാവായ ഇസ്രായേലിനെ എതിരേല്‍ക്കാന്‍ രഥമൊരുക്കി ഗോഷെ നിലെത്തി. അവന്‍ പിതാവിനെ കെട്ടിപ്പിടിച്ചു ദീര്‍ഘനേരം കരഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 30 : ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു: ഇനി ഞാന്‍ മരിച്ചുകൊള്ളട്ടെ! എന്തെന്നാല്‍, ഞാന്‍ നിന്റെ മുഖം കാണുകയും നീ ജീവനോടെയിരിക്കുന്നു എന്ന് അറിയുകയും ചെയ്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 31 : ജോസഫ് തന്റെ സഹോദരന്‍മാരോടും പിതൃകുടുംബത്തോടുമായിപ്പറഞ്ഞു: ഞാന്‍ പോയി ഫറവോയോടു പറയട്ടെ; കാനാന്‍ദേശത്തായിരുന്ന എന്റെ സഹോദരന്‍മാരും പിതൃകുടുംബം മുഴുവനും എന്റെയടുത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 32 : ഇവര്‍ ഇടയന്‍മാരാണ്; കാലിമേയ്ക്കലാണ് ഇവരുടെ തൊഴില്‍: ആടും മാടും അവര്‍ക്കുള്ളതൊക്കെയും അവര്‍ കൂടെ കൊണ്ടുവന്നിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 33 : ഫറവോ നിങ്ങളെ വിളിച്ചു നിങ്ങളുടെ തൊഴില്‍ എന്താണെന്നു ചോദിക്കുമ്പോള്‍, Share on Facebook Share on Twitter Get this statement Link
  • 34 : അങ്ങയുടെ ദാസന്‍മാര്‍ ചെറുപ്പംമുതല്‍ ഇന്നുവരെയും കാലിമേയ്ക്കുന്നവരാണ്. ഞങ്ങളുടെ പിതാക്കന്‍മാരും അങ്ങനെയായിരുന്നു എന്നുപറയണം. അങ്ങനെ പറഞ്ഞെങ്കിലേ ഗോഷെന്‍ നാട്ടില്‍ നിങ്ങള്‍ക്കു പാര്‍ക്കാനൊക്കൂ. കാരണം ഇടയന്‍മാരോട് ഈജിപ്തുകാര്‍ക്ക് അവജ്ഞയാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 27 00:51:59 IST 2024
Back to Top