Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

തോബിത്

,

പത്താം അദ്ധ്യായം


അദ്ധ്യായം 10

    തോബിത്തും അന്നയും കാത്തിരിക്കുന്നു
  • 1 : പിതാവായ തോബിത് ദിവസം എണ്ണിക്കഴിയുകയായിരുന്നു. തിരിച്ചെത്തേണ്ട ദിവസം കഴിഞ്ഞിട്ടും അവരെ കാണാത്തതിനാല് Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ പറഞ്ഞു: അവര്‍ അവനെ താമസിപ്പിക്കയാണോ അതോ ഗബായേല്‍ മരിച്ചുപോവുകയും പണം നല്‍കാന്‍ ആരും ഇല്ലെന്നു വരുകയും ചെയ്തിരിക്കുമോ? Share on Facebook Share on Twitter Get this statement Link
  • 3 : അവന്‍ അതീവദുഃഖിതനായി. അവന്റെ ഭാര്യ പറഞ്ഞു: കുട്ടിക്ക് അപകടം സംഭവിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : കാലതാമസം അതു തെളിയിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : അവള്‍ വിലപിച്ചു കൊണ്ടു പറഞ്ഞു: കുഞ്ഞേ, എന്റെ കണ്ണുകളുടെ വെളിച്ചമായ നിന്നെ പോകാന്‍ അനുവദിച്ചതു കഷ്ടമായിപ്പോയി. Share on Facebook Share on Twitter Get this statement Link
  • 6 : തോബിത് അവളോടു പറഞ്ഞു: വിഷമിക്കാതിരിക്കൂ. Share on Facebook Share on Twitter Get this statement Link
  • 7 : അവന് ഒന്നും സംഭവിച്ചിട്ടില്ല. അവള്‍ പറഞ്ഞു: മിണ്ടാതിരിക്കൂ; എന്നെ കബളിപ്പിക്കാന്‍ നോക്കേണ്ടാ. എന്റെ കുഞ്ഞിനു നാശം സംഭവിച്ചതു തന്നെ. എല്ലാ ദിവസവും അവള്‍ അവര്‍ പോയ വഴിയിലേക്കു ചെല്ലും. പകല്‍ ഒന്നും ഭക്ഷിക്കുകയില്ല, രാത്രി മുഴുവന്‍മകന്‍ തോബിയാസിനെ ഓര്‍ത്തു വിലപിക്കും. Share on Facebook Share on Twitter Get this statement Link
  • തോബിയാസിന്റെ മടക്കയാത്ര
  • 8 : വിവാഹവിരുന്നിന്റെ പതിനാലാം ദിവസവും ഈ സ്ഥിതി തുടര്‍ന്നു. ഇത്രയും ദിവസങ്ങള്‍ അവിടെ തന്നോടൊന്നിച്ചു താമസിക്കണമെന്നു റഗുവേല്‍ നിര്‍ബന്ധിച്ചിരുന്നു. തോബിയാസ് റഗുവേലിനോടു പറഞ്ഞു: എന്നെ തിരിച്ചയയ്ക്കുക. എന്റെ മാതാപിതാക്കന്‍മാര്‍ക്ക് എന്നെ കാണാമെന്നുള്ള ആശപോലും അറ്റിരിക്കണം. എന്നാല്‍, റഗുവേല്‍ പറഞ്ഞു: നീ എന്നോടുകൂടെ താമസിക്കൂ. ഞാന്‍ ദൂതന്‍മാരെ അയച്ചു നിന്റെ പിതാവിനെ വിവരം അറിയിക്കാം. Share on Facebook Share on Twitter Get this statement Link
  • 9 : അതുപോരാ; എന്നെ തിരിച്ചയയ്ക്കണം, തോബിയാസ് പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 10 : റഗുവേല്‍ തോബിയാസിനു ഭാര്യയായ സാറായെയും, സ്വത്തില്‍ അടിമകളുടെയും കന്നുകാലികളുടെയും പണത്തിന്റെയും പകുതിയും നല്‍കി. Share on Facebook Share on Twitter Get this statement Link
  • 11 : അവരെ അനുഗ്രഹിച്ചു യാത്രയാക്കിക്കൊണ്ട് അവന്‍ പറഞ്ഞു: മക്കളേ, എന്റെ മരണത്തിനു മുന്‍പുതന്നെ സ്വര്‍ഗസ്ഥനായ ദൈവം നിങ്ങള്‍ക്ക് ഐശ്വര്യമേകും. Share on Facebook Share on Twitter Get this statement Link
  • 12 : അവന്‍ പുത്രിയോടു പറഞ്ഞു: നിന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കന്‍മാരെ ബഹുമാനിക്കുക. അവരാണ് ഇനിമേല്‍ നിനക്കു മാതാപിതാക്കള്‍. നിന്നെപ്പറ്റി നല്ലതുമാത്രം കേള്‍ക്കാന്‍ എനിക്ക് ഇടവരട്ടെ! അവന്‍ അവളെ ചുംബിച്ചു. എദ്‌നാ തോബിയാസിനോടു പറഞ്ഞു: സഹോദരാ, സ്വര്‍ഗസ്ഥനായ കര്‍ത്താവ് നിന്നെ സുരക്ഷിതനായി തിരിച്ചെത്തിക്കുകയും നിനക്ക് എന്റെ മകള്‍ സാറായില്‍ ജനിക്കുന്ന കുട്ടികളെക്കണ്ട് കര്‍ത്താവിന്റെ സന്നിധിയില്‍ ആനന്ദിക്കാന്‍ എനിക്ക് ഇടവരുകയും ചെയ്യട്ടെ! ഇതാ ഞാന്‍ എന്റെ പുത്രിയെ നിന്നെ ഭരമേല്‍പിക്കുന്നു. അവളെ ദുഃഖിപ്പിക്കരുത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 22:26:09 IST 2024
Back to Top