Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

നെഹമിയ

,

പതിനൊന്നാം അദ്ധ്യായം


അദ്ധ്യായം 11

    ജറുസലെംനിവാസികള്‍
  • 1 : ജനനേതാക്കള്‍ ജറുസലെമില്‍ താമസിച്ചു. ശേഷിച്ചവര്‍, വിശുദ്ധനഗരമായ ജറുസലെമില്‍ പത്തില്‍ ഒരാള്‍വീതവും, ഇതരപട്ടണങ്ങളില്‍ പത്തില്‍ ഒന്‍പതുവീതവും താമസിക്കാന്‍ നറുക്കിട്ടു തീരുമാനിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : ജറുസലെമില്‍ താമസിക്കാന്‍ സ്വമേധയാ തയ്യാറായവരെ ജനം അഭിനന്ദിച്ചു. Share on Facebook Share on Twitter Get this statement Link
  • 3 : ഇസ്രായേല്‍ജനവും പുരോഹിതന്‍മാര്‍, ലേവ്യര്‍, ദേവാലയശുശ്രൂഷകര്‍, സോളമന്റെ ദാസന്‍മാരുടെ പിന്‍ഗാമികള്‍ എന്നിവര്‍ യൂദാനഗരങ്ങളില്‍ സ്വന്തം സ്ഥലത്തു താമസിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : ജറുസലെമില്‍ വസിച്ച പ്രമുഖന്‍മാര്‍ യൂദായുടെയും ബഞ്ചമിന്റെയും ഗോത്രത്തില്‍പ്പെട്ടവരാണ്. യൂദാഗോത്രത്തില്‍നിന്ന് ഉസിയായുടെ പുത്രന്‍ അത്തായാ. ഉസിയാ സഖറിയായുടെയും സഖറിയാ അമരിയായുടെയും അമരിയാ ഷെഫാത്തിയായുടെയും ഷെഫാത്തിയ മഹലലേലിന്റെയും മഹലലേല്‍ പേരെസിന്റെയും പുത്രന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 5 : ബാറൂക്കിന്റെ പുത്രന്‍മാസെയാ. ബാറൂക്ക് കൊല്‍ഹോസെയുടെയും അവന്‍ ഹസായായുടെയും ഹസായാ അദായായുടെയും അവന്‍ യോയാറിബിന്റെയും യോയാറിബ് ഷീലോന്യനായ സഖറിയായുടെയും പുത്രന്‍മാരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : പേരെസിന്റെ കുടുംബത്തില്‍പ്പെട്ട നാനൂറ്റിയറുപത്തെട്ടു ധീരന്‍മാര്‍ ജറുസലെമില്‍ പാര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 7 : ബഞ്ചമിന്‍ഗോത്രത്തില്‍ നിന്ന്, മെഷുല്ലാമിന്റെ പുത്രന്‍ സല്ലു. മെഷുല്ലാം യോബെദിന്റെയും യോബെദ് പെദായായുടെയും പെദായാ കോലായായുടെയും കോലായാ മാസെയായുടെയും മാസെയാ ഇത്തിയേലിന്റെയും ഇത്തിയേല്‍ യഷായായുടെയും പുത്രന്‍മാരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : സല്ലുവിനോടൊപ്പം അടുത്ത ചാര്‍ച്ചക്കാരായ ഗബ്ബായ്, സല്ലായ് എന്നിവരും. ആകെ തൊള്ളായിരത്തിയിരുപത്തെട്ടു പേര്‍. Share on Facebook Share on Twitter Get this statement Link
  • 9 : സിക്രിയുടെ പുത്രന്‍ ജോയേല്‍ ആണ് അവരുടെ ചുമതല വഹിച്ചത്; ഹസേനുവായുടെ പുത്രന്‍ യൂദാ ആയിരുന്നു നഗരത്തില്‍ രണ്ടാമന്‍. Share on Facebook Share on Twitter Get this statement Link
  • 10 : പുരോഹിതന്‍മാരില്‍ യോയാറിബിന്റെ പുത്രന്‍ യദായാ, യാക്കീന്‍, Share on Facebook Share on Twitter Get this statement Link
  • 11 : ഹില്‍ക്കിയായുടെ പുത്രന്‍ സെറായാം ഹില്‍ക്കിയ മെഷുല്ലാമിന്റെയും, മെഷുല്ലാം സാദോക്കിന്റെയും, സാദോക്ക് മെറായോത്തിന്റെയും മെറായോത്ത് ദേവാലയഭരണാധികാരിയായ അഹിത്തൂബിന്റെയും പുത്രന്‍മാരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : ദേവാലയത്തില്‍ ജോലി ചെയ്തിരുന്ന അവരുടെ ചാര്‍ച്ചക്കാര്‍ എണ്ണൂറ്റിയിരുപത്തിരണ്ടുപേര്‍. യറോഹാമിന്റെ പുത്രന്‍ അദായാ. യറോഹാം പെലാലിയായുടെയും പെലാലിയാ അംസിയുടെയും അംസി സഖറിയായുടെയും സഖറിയാ പാഷൂറിന്റെയും പാഷൂര്‍ മല്‍ക്കിയായുടെയും പുത്രന്‍മാരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : അദായായുടെ ചാര്‍ച്ചക്കാരായ കുടുംബത്തലവന്‍മാര്‍ ഇരുനൂറ്റിനാല്‍പത്തിരണ്ട്. അസറേലിന്റെ പുത്രന്‍ അമഷെസായ്. അസറേല്‍ അഹ്‌സായിയുടെയും അഹ്‌സായി മെഷില്ലെമോത്തിന്റെയും മെഷില്ലെമോത്ത് ഇമ്മറിന്റെയും പുത്രന്‍മാരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : അവരുടെ ശൂരപരാക്രമികളായ ചാര്‍ച്ചക്കാര്‍ നൂറ്റിയിരുപത്തിയെട്ടു പേര്‍; അവരുടെ നേതാവ് ഹഗെദോലിന്റെ പുത്രന്‍ സബ്ദിയേലായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : ലേവ്യരില്‍നിന്നു ഹാഷൂബിന്റെ പുത്രന്‍ ഷെമായാ; ഹാഷൂബ് അസ്രിക്കാമിന്റെയും അസ്രിക്കാം ഹഷാബിയായുടെയും ഹഷാബിയാ ബുന്നിയുടെയും പുത്രന്‍മാരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : ദേവാലയത്തിനു പുറമേയുള്ള ജോലികളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് ലേവ്യപ്രമുഖരായ ഷാബെഥായിയും യോസാബാദുമാകുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : സ്‌തോത്രപ്രാര്‍ഥനയ്ക്കു നേതൃത്വം വഹിച്ചിരുന്നത് ആസാഫിന്റെ പുത്രനായ സബ്ദിയുടെ പുത്രന്‍മിക്കായുടെ പുത്രനായ മത്താനിയാ; രണ്ടാമന്‍ ബക്ബുക്കിയാ. യദുഥൂനിന്റെ പുത്രനായ ഗലാലിന്റെ പുത്രന്‍ ഷമ്മുവായുടെ പുത്രനായ അബ്ദാ. Share on Facebook Share on Twitter Get this statement Link
  • 18 : വിശുദ്ധനഗരത്തില്‍, ആകെ ലേവ്യര്‍ ഇരുനൂറ്റിയെണ്‍പത്തിനാല്. Share on Facebook Share on Twitter Get this statement Link
  • 19 : വാതില്‍കാവല്‍ക്കാരായ അക്കൂബും തല്‍മോനും, അവരുടെ ചാര്‍ച്ചക്കാരുംകൂടെ നൂറ്റിയെഴുപത്തിരണ്ടുപേര്‍. Share on Facebook Share on Twitter Get this statement Link
  • 20 : ബാക്കിയുള്ള ഇസ്രായേല്‍ജനവും പുരോഹിതന്‍മാരും ലേവ്യരും യൂദാനഗരങ്ങളില്‍ താന്താങ്ങളുടെ അവകാശഭൂമികളില്‍ താമസിച്ചു. Share on Facebook Share on Twitter Get this statement Link
  • 21 : എന്നാല്‍, ദേവാലയ ശുശ്രൂഷകര്‍ ഓഫേലില്‍ താമസിച്ചു, സീഹായും ഗിഷ്പായും അവരുടെ മേല്‍നോട്ടം വഹിച്ചു. Share on Facebook Share on Twitter Get this statement Link
  • 22 : ബാനിയുടെ പുത്രനായ ഉസിയാണ് ജറുസലെമിലെ ലേവ്യരുടെ മേല്‍നോട്ടം വഹിച്ചത്. ബാനി ഹഷാബിയായുടെയും ഹഷാബിയാ മത്താനിയായുടെയും മത്താനിയാ ദേവാലയത്തില്‍ ഗാനശുശ്രൂഷ നടത്തിയിരുന്ന ആസാഫിന്റെ കുടുംബത്തില്‍പ്പെട്ട മിക്കായുടെയും പുത്രന്‍മാരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : ദേവാലയത്തില്‍ ദിവസംതോറുമുള്ള ഗാനശുശ്രൂഷകരുടെ തവണ ഓരോ ഗണത്തിനും രാജാവു നിശ്ചയിച്ചുകൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 24 : യൂദായുടെ പുത്രനായ സേറായുടെ പുത്രന്‍ മെഷെസാബേലിന്റെ പുത്രനായ പെത്താഹിയാ ജനത്തെ സംബന്ധിക്കുന്ന എല്ലാക്കാര്യങ്ങളിലും രാജാവിന്റെ ഉപദേഷ്ടാവായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : യൂദായില്‍പ്പെട്ട ചിലര്‍ കിരിയാത്അര്‍ബ, ദിബോണ്‍, യക്കാബ്‌സേല്‍ എന്നീ നഗരങ്ങള്‍ അവയുടെ ഗ്രാമങ്ങള്‍; Share on Facebook Share on Twitter Get this statement Link
  • 26 : യഷുവ, മൊളാദാ, ബത്‌പെലേത്, Share on Facebook Share on Twitter Get this statement Link
  • 27 : ഹസാര്‍ഷുവാല്‍, ബേര്‍ഷെബാ, അതിന്റെ ഗ്രാമങ്ങള്‍; Share on Facebook Share on Twitter Get this statement Link
  • 28 : സിക്‌ലാഗ്, മെക്കോനാ, അതിന്റെ ഗ്രാമങ്ങള്‍; Share on Facebook Share on Twitter Get this statement Link
  • 29 : എന്റിമ്മോന്‍, സോറാ, യാര്‍മുത്, Share on Facebook Share on Twitter Get this statement Link
  • 30 : സനോവാ, അദുല്ലാം എന്നീ പട്ടണങ്ങള്‍, അവയുടെ ഗ്രാമങ്ങള്‍, ലാഖീഷ്, അതിന്റെ വയലുകള്‍, അസേക്കാ, അതിന്റെ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ വസിച്ചു. അങ്ങനെ അവര്‍ ബേര്‍ഷെബാ മുതല്‍ ഹിന്നോം താഴ്‌വരവരെ വാസമുറപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 31 : ബഞ്ചമിന്‍ഗോത്രജര്‍ ഗേബാ, മിക്മാഷ്, അയ്യാ, ബഥേല്‍, അതിന്റെ ഗ്രാമങ്ങള്‍ Share on Facebook Share on Twitter Get this statement Link
  • 32 : അനാത്തോത്, നോബ്, അനാനിയാ, Share on Facebook Share on Twitter Get this statement Link
  • 33 : ഹാസോര്‍, റാമാ, ഗിത്തായിം, Share on Facebook Share on Twitter Get this statement Link
  • 34 : ഹദീദ്, സെബോയിം, നെബല്ലാത്, Share on Facebook Share on Twitter Get this statement Link
  • 35 : ലോദ്, ശില്‍പികളുടെ താഴ്‌വരയായ ഓനോ എന്നിവിടങ്ങളില്‍ പാര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 36 : യൂദായിലെ ചില ലേവ്യഗണങ്ങള്‍ ബഞ്ചമിനോടു ചേര്‍ന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 16:28:34 IST 2024
Back to Top