Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

നെഹമിയ

,

ഒന്നാം അദ്ധ്യായം


അദ്ധ്യായം 1

    നെഹെമിയായുടെ പ്രാര്‍ഥന
  • 1 : ഹക്കാലിയായുടെ പുത്രന്‍ നെഹെമിയായുടെ വാക്കുകള്‍: അര്‍ത്താക്‌സെര്‍ക്‌സെസിന്റെ ഇരുപതാം ഭരണവര്‍ഷം കിസ്‌ലേവ് മാസം ഞാന്‍ തലസ്ഥാനമായ സൂസായില്‍ ആയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : എന്റെ സഹോദരരില്‍ ഒരുവനായ ഹനാനി ഏതാനും ആളുകളോടുകൂടെ യൂദായില്‍നിന്നു വന്നു. പ്രവാസത്തെ അതിജീവിച്ച യഹൂദരെയും ജറുസലെമിനെയും കുറിച്ചു ഞാന്‍ അവരോട് ആരാഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 3 : അവര്‍ പറഞ്ഞു: പ്രവാസത്തെ അതിജീവിച്ച് ദേശത്തു കഴിയുന്നവര്‍ കഷ്ടതയിലും അപമാനത്തിലുമാണ്. ജറുസലെം മതിലുകള്‍ തകര്‍ന്ന് കവാടം അഗ്‌നിക്കിരയായി, അതേപടി കിടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : ഇതുകേട്ടു ഞാന്‍ നിലത്തിരുന്നു കരഞ്ഞു; ദിവസങ്ങളോളം വിലപിക്കുകയും ഉപവസിക്കുകയും ചെയ്തു. സ്വര്‍ഗസ്ഥനായ ദൈവത്തിന്റെ സന്നിധിയില്‍ ഞാന്‍ പ്രാര്‍ഥിച്ചു: Share on Facebook Share on Twitter Get this statement Link
  • 5 : സ്വര്‍ഗത്തില്‍ വസിക്കുന്ന ദൈവമായ കര്‍ത്താവേ, തന്നെ സ്‌നേഹിക്കുകയും തന്റെ പ്രമാണങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നവരോട് ഉടമ്പടി പാലിക്കുകയും കാരുണ്യം കാട്ടുകയും ചെയ്യുന്ന ഉന്നതനും ഭീതികരനുമായ ദൈവമേ, അവിടുത്തെ ദാസരായ ഇസ്രായേല്‍ജനത്തിനു വേണ്ടി ഈ ദാസന്‍ രാവും പകലും അങ്ങയുടെ മുന്‍പില്‍ പ്രാര്‍ഥിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : ഈ ദാസനെ കടാക്ഷിച്ച് പ്രാര്‍ഥന ശ്രവിക്കണമേ! അവിടുത്തെ ജനമായ ഞങ്ങള്‍ അങ്ങേക്കെതിരേ ചെയ്തുപോയ പാപങ്ങള്‍ ഏറ്റുപറയുന്നു. ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അങ്ങേക്കെതിരേ ഞങ്ങള്‍ കഠിനമായ തെറ്റു ചെയ്തു. അങ്ങയുടെ ദാസനായ മോശവഴി അങ്ങു നല്‍കിയ കല്‍പനകളും ചട്ടങ്ങളും അനുശാസനങ്ങളും ഞങ്ങള്‍ പാലിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 8 : അങ്ങയുടെ ദാസനായ മോശയോട് അങ്ങു കല്‍പിച്ച ഈ വാക്കുകള്‍ അനുസ്മരിക്കുക: അവിശ്വസ്തത കാട്ടിയാല്‍ നിന്നെ ഞാന്‍ ജനതകള്‍ക്കിടയില്‍ ചിതറിക്കും. Share on Facebook Share on Twitter Get this statement Link
  • 9 : എന്നാല്‍, എന്റെ അടുക്കലേക്കു മടങ്ങി എന്റെ കല്‍പനകള്‍ പാലിച്ചാല്‍, നിന്റെ ജനം എത്ര ദൂരത്തേക്കു ചിതറിക്കപ്പെട്ടാലും, എന്റെ നാമത്തിനു വസിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്ത് അവരെ ഞാന്‍ ഒരുമിച്ചുകൂട്ടും. Share on Facebook Share on Twitter Get this statement Link
  • 10 : അവിടുത്തെ മഹത്തായ കരബലത്താല്‍ വീണ്ടെടുത്ത അവിടുത്തെ ദാസന്‍മാരും ജനവുമാണ് അവര്‍. Share on Facebook Share on Twitter Get this statement Link
  • 11 : കര്‍ത്താവേ, ഈ ദാസന്റെയും അവിടുത്തെ നാമം വണങ്ങുന്ന ഇതര ദാസരുടെയും പ്രാര്‍ഥന ശ്രവിക്കണമേ! അവിടുത്തെ ദാസന് ഇന്ന് വിജയമരുളണമേ! ഈ മനുഷ്യന് എന്നോടു കരുണ തോന്നാന്‍ ഇടയാക്കണമേ! ഞാന്‍ രാജാവിന്റെ പാനപാത്രവാഹകന്‍ ആയിരുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 17:26:46 IST 2024
Back to Top