Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസ്രാ

,

പത്താം അദ്ധ്യായം


അദ്ധ്യായം 10

    മിശ്രവിവാഹം അവസാനിപ്പിക്കുന്നു
  • 1 : എസ്രാ ദേവാലയത്തില്‍ നിലത്തു വീണു കിടന്ന് കരയുകയും പാപങ്ങള്‍ ഏറ്റു പറഞ്ഞു പ്രാര്‍ഥിക്കുകയും ചെയ്തപ്പോള്‍ സ്ത്രീ പുരുഷന്‍മാരും കുട്ടികളുമടക്കം ഒരു വലിയ സമൂഹം ചുറ്റും കൂടി. അവര്‍ കഠിനവ്യഥയോടെ വിലപിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : ഏലാമിന്റെ കുടുംബത്തില്‍പ്പെട്ട യഹിയേലിന്റെ മകന്‍ ഷക്കാനിയാ എസ്രായോടു പറഞ്ഞു: നാം നമ്മുടെ ദൈവത്തോട് അവിശ്വസ്തത കാണിച്ച്, ദേശത്തെ അന്യസ്ത്രീകളെ വിവാഹം ചെയ്തു. എങ്കിലും ഇസ്രായേലിന് ഇപ്പോഴും ആശയ്ക്കു വഴിയുണ്ട്. Share on Facebook Share on Twitter Get this statement Link
  • 3 : അങ്ങും നമ്മുടെ ദൈവത്തിന്റെ കല്‍പനകളെ ഭയപ്പെടുന്നവരും അനുശാസിക്കുന്നതനുസരിച്ച്, ഈ ഭാര്യമാരെയും കുട്ടികളെയും ഉപേക്ഷിക്കുമെന്ന് നമുക്കു ദൈവത്തോട് പ്രതിജ്ഞ ചെയ്യാം. ദൈവത്തിന്റെ നിയമം അനുശാസിക്കുന്നതു നാം ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 4 : എഴുന്നേല്‍ക്കൂ, ഇത് ചെയ്യേണ്ടത് അങ്ങാണ്. ഞങ്ങളും അങ്ങയോടൊത്തുണ്ട്. ധൈര്യപൂര്‍വം ചെയ്യുക. Share on Facebook Share on Twitter Get this statement Link
  • 5 : അപ്പോള്‍ എസ്രാ എഴുന്നേറ്റ്, അപ്രകാരം ചെയ്തുകൊള്ളാമെന്നു ശപഥം ചെയ്യാന്‍ പുരോഹിതപ്രമുഖന്‍മാരെയും ലേവ്യരെയും ഇസ്രായേല്‍ ജനത്തെയും പ്രേരിപ്പിച്ചു; അവര്‍ ശപഥം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 6 : അനന്തരം, എസ്രാ ദേവാലയത്തിനു മുന്‍പില്‍ നിന്നു പിന്‍വാങ്ങി, എലിയാഷിമിന്റെ മകന്‍ യഹോഹനാന്റെ മുറിയില്‍ച്ചെന്നു. ഭക്ഷണപാനീയങ്ങള്‍ ഒന്നും കഴിക്കാതെ പ്രവാസികളുടെ അവിശ്വസ്തയെക്കുറിച്ചു വിലപിച്ചുകൊണ്ട് അവന്‍ രാത്രി കഴിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : യൂദായിലും ജറുസലെമിലും അവന്‍ വിളംബരം ചെയ്തു: മടങ്ങിയെത്തിയ പ്രവാസികള്‍ എല്ലാവരും ജറുസലെമില്‍ ഒരുമിച്ചു കൂടട്ടെ. Share on Facebook Share on Twitter Get this statement Link
  • 8 : മൂന്നു ദിവസത്തിനകം വരാതിരിക്കുന്നവന്റെ വസ്തുവകകള്‍ ശുശ്രൂഷകന്‍മാരുടെയും ശ്രേഷ്ഠന്‍മാരുടെയും ആജ്ഞയനുസരിച്ച് കണ്ടുകെട്ടുകയും പ്രവാസികളുടെ സമൂഹത്തില്‍നിന്ന് അവനെ ബഹിഷ്‌കരിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 9 : മുന്നു ദിവസത്തിനുള്ളില്‍ യൂദാ - ബഞ്ചമിന്‍ഗോത്രജര്‍ ജറുസലെമില്‍ സമ്മേളിച്ചു. ഒന്‍പതാം മാസം ഇരുപതാം ദിവസമായിരുന്നു അത്. ദേവാലയത്തില്‍ സമ്മേളിച്ച അവര്‍ ഭയവും പേമാരിയും നിമിത്തം വിറയ്ക്കുന്നുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : പുരോഹിതന്‍ എസ്രാ അവരെ അഭിസംബോധന ചെയ്തു പറഞ്ഞു: നിങ്ങള്‍ നിയമം ലംഘിച്ച് അന്യസ്ത്രീകളെ വിവാഹം ചെയ്യുകയും ഇസ്രായേലിന്റെ പാപം വര്‍ധിപ്പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 11 : അതിനാല്‍, ഇപ്പോള്‍ നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനോടു പാപം ഏറ്റുപറയുകയും അവിടുത്തെ ഹിതം അനുവര്‍ത്തിക്കുകയും ചെയ്യുവിന്‍. ദേശവാസികളില്‍ നിന്നും അന്യസ്ത്രീകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 12 : അപ്പോള്‍ സമൂഹം മുഴുവന്‍ ഉച്ചത്തില്‍ പ്രതിവചിച്ചു: അങ്ങനെ തന്നെ. അങ്ങു പറഞ്ഞതു പോലെ ഞങ്ങള്‍ ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 13 : ജനം വളരെയുണ്ട്. ഇതു പേമാരിയുടെ കാലവുമാണ്. ഞങ്ങള്‍ക്കു പുറത്തു നില്‍ക്കാനാവില്ല. ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ടു തീരുന്ന കാര്യമല്ല; ഞങ്ങള്‍ അത്രയ്ക്ക് അപരാധം ചെയ്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : നമ്മുടെ ശുശ്രൂഷകന്‍മാര്‍ സമൂഹത്തിന്റെ പ്രതിനിധികളാവട്ടെ. നമ്മുടെ ദൈവത്തിന്റെ ക്രോധം ശമിക്കുന്നതുവരെ അന്യസ്ത്രീകളെ വിവാഹം ചെയ്തിട്ടുള്ള നഗരവാസികള്‍ അതതു നഗരങ്ങളിലെ ശ്രേഷ്ഠന്‍മാരോടും ന്യായാധിപന്‍മാരോടും കൂടെ നിശ്ചിതസമയത്ത് ഇവിടെ വരട്ടെ. Share on Facebook Share on Twitter Get this statement Link
  • 15 : അസ്‌ഹേലിന്റെ മകന്‍ ജോനാഥനും തിക്‌വായുടെ മകന്‍ യഹ്‌സിയായും മാത്രം ഇതിനെ എതിര്‍ത്തു. മെഷുല്ലാമും ലേവ്യനായ ഷബെത്തായിയും അവരെ പിന്താങ്ങി. Share on Facebook Share on Twitter Get this statement Link
  • 16 : തിരിച്ചെത്തിയ പ്രവാസികള്‍ ആ തീരുമാനം സ്വീകരിച്ചു. പുരോഹിതന്‍ എസ്രാ കുടുംബത്തലവന്‍മാരില്‍ നിന്ന് ആളുകളെ തിരഞ്ഞെടുത്ത് പേരു രേഖപ്പെടുത്തി. പത്താംമാസം ഒന്നാം ദിവസം അവര്‍ അന്വേഷണമാരംഭിക്കാന്‍ സമ്മേളിച്ചു. Share on Facebook Share on Twitter Get this statement Link
  • 17 : ഒന്നാംമാസം ഒന്നാംദിവസം ആയപ്പോള്‍ അന്യസ്ത്രീകളെ വിവാഹം ചെയ്തിരുന്നവരുടെ വിചാരണ പൂര്‍ത്തിയായി. Share on Facebook Share on Twitter Get this statement Link
  • 18 : പുരോഹിത പുത്രന്‍മാരില്‍ അന്യസ്ത്രീകളെ വിവാഹംചെയ്തവര്‍: യോസാദാക്കിന്റെ മകന്‍ യഷുവയുടെയും സഹോദരന്‍മാരുടെയും സന്തതികളില്‍പ്പട്ട മാസേയാ, എലിയേസര്‍, യാറിബ്, ഗദാലിയാ. Share on Facebook Share on Twitter Get this statement Link
  • 19 : ഇവര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാമെന്നു പ്രതിജ്ഞ ചെയ്യുകയും ആട്ടിന്‍പറ്റത്തില്‍ നിന്ന് ഒരു മുട്ടാടിനെ പാപപരിഹാരബലിയായി അര്‍പ്പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 20 : ഇമ്മെറിന്റെ പുത്രന്‍മാരില്‍ ഹനാനി, സെബാദിയാ, Share on Facebook Share on Twitter Get this statement Link
  • 21 : ഹാരിമിന്റെ പുത്രന്‍മാരില്‍ മാസേയാ, ഏലിയാ, ഷെമായാ, യെഹിയേല്‍, ഉസിയാ, Share on Facebook Share on Twitter Get this statement Link
  • 22 : പഷ്ഹൂറിന്റെ പുത്രന്‍മാരില്‍ എലിയോവേനായ്, മാസേയാ, ഇസ്മായേല്‍, നെത്തനേല്‍, യോസബാദ്, എലാസാ, Share on Facebook Share on Twitter Get this statement Link
  • 23 : ലേവ്യരില്‍ യോസബാദ്, ഷിമെയി, കെലായാ - അതായത് കെലിത്താ - പെത്താഹിയാ, യൂദാ, എലിയേസര്‍. Share on Facebook Share on Twitter Get this statement Link
  • 24 : ഗായകരില്‍ എലിയാഷിബ്, വാതില്‍കാവല്‍ക്കാരില്‍ ഷല്ലും, തെലെം, ഊറി. Share on Facebook Share on Twitter Get this statement Link
  • 25 : ജനത്തില്‍ പാറോഷിന്റെ പുത്രന്‍മാരില്‍ റാമിയാ, ഇസിയാ, മല്‍ക്കിയാ, മിയാമിന്‍, എലെയാസര്‍, ഹഷാബിയാ, ബനായാ. Share on Facebook Share on Twitter Get this statement Link
  • 26 : ഏലാമിന്റെ പുത്രന്‍മാരില്‍ മത്താനിയ, സഖറിയാ, യഹിയേല്‍, അബ്ദി, യറെമോത്, ഏലിയാ, Share on Facebook Share on Twitter Get this statement Link
  • 27 : സത്തുവിന്റെ പുത്രന്‍മാരില്‍ എലിയോവേനായ്, എലിയാഷിബ്, മത്താനിയാ, യറെമോത്, സാബാദ്, അസീസാ. Share on Facebook Share on Twitter Get this statement Link
  • 28 : ബേബായിയുടെ പുത്രന്‍മാരില്‍ യഹോഹാനാന്‍, ഹാനാനിയാ, സബായി, അത്‌ലായ്. Share on Facebook Share on Twitter Get this statement Link
  • 29 : ബാനിയുടെ പുത്രന്‍മാരില്‍ മെഷുല്ലാം, മല്ലൂക്, അദായാ, യാഷൂബ്, ഷെയാല്‍, യറെമോത്ത്. Share on Facebook Share on Twitter Get this statement Link
  • 30 : പഹത്ത്‌മൊവാബിന്റെ പുത്രന്‍മാരില്‍ അദ്‌നാ, കെലാല്‍, ബനായാ, മാസേയാ, മത്താനിയാ, ബസാലേല്‍, ബിന്നൂയി, മനാസ്‌സെ. Share on Facebook Share on Twitter Get this statement Link
  • 31 : ഹാരിമിന്റെ പുത്രന്‍മാരില്‍ എലിയേസര്‍, ഇഷിയാ, മല്‍ക്കിയാ, ഷെമായാ, ഷീമെയോന്‍, Share on Facebook Share on Twitter Get this statement Link
  • 32 : ബഞ്ചമിന്‍, മല്ലൂക്, ഷെമാറിയാ. Share on Facebook Share on Twitter Get this statement Link
  • 33 : ഹാഷുമിന്റെ , പുത്രന്‍മാരില്‍ മത്തെനായ്, മത്താത്താ, സാബാദ്, എലിഫെലെത്, യറെമായ്, മനാസ്‌സെ, ഷിമേയ് Share on Facebook Share on Twitter Get this statement Link
  • 34 : ബാനിയുടെ പുത്രന്‍മാരില്‍ മാദായ്, അമ്‌റാം, യുവേല്‍. Share on Facebook Share on Twitter Get this statement Link
  • 35 : ബനായാ, ബദേയാ, കെലൂഹി, Share on Facebook Share on Twitter Get this statement Link
  • 36 : വാനിയാ, മെറെമോത്ത്, എലിയാഷിബ്, Share on Facebook Share on Twitter Get this statement Link
  • 37 : മത്താനിയാ, മത്തേനായി, യാസു Share on Facebook Share on Twitter Get this statement Link
  • 38 : ബിന്നൂയിയുടെ പുത്രന്‍മാരില്‍ ഷിമെയി, Share on Facebook Share on Twitter Get this statement Link
  • 39 : ഷെലെമിയ, നാഥാന്‍, അദായാ, Share on Facebook Share on Twitter Get this statement Link
  • 40 : മക്‌നദേബായ്, ഷാഷായ്, ഷാറായ്, Share on Facebook Share on Twitter Get this statement Link
  • 41 : അസറേല്‍, ഷെലെമിയാ, ഷെമറിയാ, Share on Facebook Share on Twitter Get this statement Link
  • 42 : ഷല്ലൂം, അമരിയാ, ജോസഫ്. Share on Facebook Share on Twitter Get this statement Link
  • 43 : നെബോയുടെ പുത്രന്‍മാരില്‍ ജയിയേല്‍, മത്തിത്തിയാ, സാബാദ്, സെബീനാ, യദ്ദായി, ജോയേല്‍, ബനായാ Share on Facebook Share on Twitter Get this statement Link
  • 44 : എന്നിവര്‍ അന്യസ്ത്രീകളെ വിവാഹംചെയ്തവരായിരുന്നു. അവര്‍ ഭാര്യമാരെയും മക്കളെയും ഉപേക്ഷിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Apr 23 18:04:22 IST 2024
Back to Top