Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉല്‍‍പത്തി പുസ്തകം

,

നാല്പതാം അദ്ധ്യായം


അദ്ധ്യായം 40

    ജോസഫ് തടവുകാരുടെ സ്വപ്നം വ്യാഖാനിക്കുന്നു
  • 1 : കുറച്ചുനാള്‍കഴിഞ്ഞ് ഈജിപ്തിലെ രാജാവിന്റെ പാനപാത്രവാഹകനും പാചകനും തങ്ങളുടെ യജമാനനായ രാജാവിനെതിരേ തെറ്റു ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 2 : ഈ രണ്ട് ഉദ്യോഗസ്ഥന്‍മാര്‍ക്കുമെതിരേ ഫറവോ കുപിതനായി. Share on Facebook Share on Twitter Get this statement Link
  • 3 : അവന്‍ അവരെ കാവല്‍പ്പടനായകന്റെ വീട്ടിലുള്ള തടവറയിലടച്ചു. ജോസഫും അവിടെയാണ് കഴിഞ്ഞിരുന്നത്. Share on Facebook Share on Twitter Get this statement Link
  • 4 : കാവല്‍പ്പടനായകന്‍ അവരെ ജോസഫിനു ഭരമേല്‍പിച്ചു. അവന്‍ അവരെ പരിചരിച്ചു. കുറേക്കാലം അവര്‍ തടവില്‍ക്കിടന്നു. Share on Facebook Share on Twitter Get this statement Link
  • 5 : തടവറയില്‍ക്കിടന്നിരുന്ന അവരിരുവര്‍ക്കും- ഈജിപ്തിലെ രാജാവിന്റെ പാനപാത്ര വാഹകനും, പാചകനും, - ഒരു രാത്രിയില്‍ വേറെവേറെഅര്‍ഥമുള്ള സ്വപ്നമുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 6 : ജോസഫ് രാവിലെ അവരുടെയടുക്കല്‍ ചെന്നപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു. Share on Facebook Share on Twitter Get this statement Link
  • 7 : തന്റെ യജമാനന്റെ വീട്ടിലെ തടവറയില്‍ തന്നോടൊത്തു കഴിയുന്ന ആ ഉദ്യോഗസ്ഥന്‍മാരോട് അവന്‍ ചോദിച്ചു: നിങ്ങളുടെ മുഖത്ത് എന്താണ് ഇന്നൊരു വിഷാദം? Share on Facebook Share on Twitter Get this statement Link
  • 8 : അവര്‍ പറഞ്ഞു: ഞങ്ങള്‍ രണ്ടുപേരും സ്വപ്നം കണ്ടു. അവയെ വ്യാഖ്യാനിക്കാന്‍ ആരുമില്ല. ജോസഫ് പറഞ്ഞു: വ്യാഖ്യാനം ദൈവത്തിന്റേതല്ലേ? സ്വപ്നം എന്തെന്നു പറയൂ. Share on Facebook Share on Twitter Get this statement Link
  • 9 : പാനപാത്രവാഹകന്‍ തന്റെ സ്വപ്നം ജോസഫിനോടു പറഞ്ഞു: ഞാന്‍ ഒരു മുന്തിരിവള്ളി സ്വപ്നം കണ്ടു. Share on Facebook Share on Twitter Get this statement Link
  • 10 : അതില്‍ മൂന്നു ശാഖകള്‍ ഉണ്ടായിരുന്നു. അതു മൊട്ടിട്ട ഉടനെ പുഷ്പിച്ച് കുലകളില്‍ മുന്തിരിപ്പഴങ്ങള്‍ പാകമായി. Share on Facebook Share on Twitter Get this statement Link
  • 11 : ഫറവോയുടെ പാനപാത്രം എന്റെ കൈയില്‍ ഉണ്ടായിരുന്നു. ഞാന്‍ മുന്തിരിപ്പഴങ്ങള്‍ എടുത്തു പിഴിഞ്ഞു പാനപാത്രത്തില്‍ ഒഴിച്ച് അവനു കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 12 : ജോസഫ് അവനോടു പറഞ്ഞു: അതിന്റെ വ്യാഖ്യാനം ഇതാണ്: Share on Facebook Share on Twitter Get this statement Link
  • 13 : മൂന്നു ശാഖകള്‍ മൂന്നു ദിവസങ്ങളാണ്. മൂന്നു ദിവസത്തിനകം ഫറവോ നിന്നെ ഉദ്യോഗത്തില്‍ വീണ്ടും നിയമിക്കും. മുന്‍പെന്നപോലെ നീ പാനപാത്രം ഫറവോയുടെ കൈയില്‍വച്ചു കൊടുക്കും. Share on Facebook Share on Twitter Get this statement Link
  • 14 : നല്ലകാലം വരുമ്പോള്‍ എന്നെയും ഓര്‍ക്കണം, എന്നോടു കാരുണ്യം കാണിക്കണം. എന്റെ കാര്യം ഫറവോയുടെ മുന്‍പില്‍ ഉണര്‍ത്തിച്ച് ഈ തടവറയില്‍ നിന്ന് എന്നെ മോചിപ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 15 : ഹെബ്രായരുടെ നാട്ടില്‍നിന്ന് അവര്‍ എന്നെ മോഷ്ടിച്ചുകൊണ്ടുവന്നതാണ്. ഇവിടെയും അവരെന്നെ ഈ ഇരുട്ടറയില്‍ അടയ്ക്കത്തക്കതൊന്നും ഞാന്‍ ചെയ്തിട്ടില്ല. Share on Facebook Share on Twitter Get this statement Link
  • 16 : വ്യാഖ്യാനം ശുഭസൂചകമാണെന്നു കണ്ടപ്പോള്‍ പാചകപ്രമാണി ജോസഫിനോടു പറഞ്ഞു: ഞാനും ഒരു സ്വപ്നം കണ്ടു. എന്റെ തലയില്‍ മൂന്നു കുട്ട നിറയെ അപ്പമുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : ഏറ്റവും മുകളിലെ കുട്ടയില്‍ ഫറവോയ്ക്കുവേണ്ടി പാകംചെയ്ത പലതരം അപ്പങ്ങളായിരുന്നു. പക്ഷികള്‍ വന്ന് എന്റെ തലയിലെ കുട്ടയില്‍നിന്ന് അവ കൊത്തിത്തിന്നു കൊണ്ടിരുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : ജോസഫ് പറഞ്ഞു: അതിന്റെ വ്യാഖ്യാനം ഇതാണ്: മൂന്നു കുട്ടകള്‍ മൂന്നു ദിവസംതന്നെ. മൂന്നു ദിവസത്തിനകം ഫറവോ നിന്നെ പുറത്തിറക്കി മരത്തില്‍ കെട്ടിത്തൂക്കും. Share on Facebook Share on Twitter Get this statement Link
  • 19 : പക്ഷികള്‍ നിന്റെ മാംസം തിന്നുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 20 : മൂന്നാം ദിവസം ഫറവോയുടെ പിറന്നാളായിരുന്നു. തന്റെ വേലക്കാര്‍ക്ക് അവന്‍ ഒരു വിരുന്നു നല്‍കി. പാനപാത്രവാഹകനെയും പാചകപ്രമാണിയെയും പുറത്തുകൊണ്ടുവന്നു വിധി കല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
  • 21 : പാനപാത്രവാഹകനെ ഉദ്യോഗത്തില്‍ തിരിയേ നിയമിച്ചു; അവന്‍ പാനപാത്രം ഫറവോയുടെകൈയില്‍ കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 22 : എന്നാല്‍, പാചകപ്രമാണിയെ അവന്‍ തൂക്കിക്കൊന്നു. ജോസഫ് വ്യാഖ്യാനിച്ചതുപോലെതന്നെ സംഭവിച്ചു. Share on Facebook Share on Twitter Get this statement Link
  • 23 : എന്നാല്‍, പാനപാത്രവാഹകന്‍ ജോസഫിനെ ഓര്‍മിച്ചില്ല; അവനെ മറന്നുകളഞ്ഞു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Apr 23 23:54:31 IST 2024
Back to Top