Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 ദിനവൃത്താന്തം

,

പത്താം അദ്ധ്യായം


അദ്ധ്യായം 10

    രാജ്യം പിളരുന്നു
  • 1 : റഹോബോവാമിനെ രാജാവാക്കാന്‍ ഇസ്രായേല്‍ ജനം ഷെക്കെമില്‍ സമ്മേളിച്ചു. അവന്‍ അങ്ങോട്ടു ചെന്നു. Share on Facebook Share on Twitter
    Get this statement Link
  • 2 : നെബാത്തിന്റെ മകന്‍ ജറോബോവാം ഇതുകേട്ട് ഈജിപ്തില്‍ നിന്നു മടങ്ങിവന്നു. അവന്‍ സോളമന്റെയടുത്തു നിന്ന് ഈജിപ്തിലേക്കു ഒളിച്ചോടിയതായിരുന്നു. Share on Facebook Share on Twitter
    Get this statement Link
  • 3 : അവര്‍ അവനെ ആളയച്ചു വരുത്തി. ജറോബോവാമും ഇസ്രായേല്‍ ജനവും റഹോബോവാമിന്റെ അടുത്തു വന്നു പറഞ്ഞു; Share on Facebook Share on Twitter
    Get this statement Link
  • 4 : അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകത്തിനു ഭാരംകൂട്ടി. ആ ഭാരിച്ച നുകവും കഠിനവേലയും ലഘൂകരിച്ചു തരുക. എന്നാല്‍, ഞങ്ങള്‍ അങ്ങയെ സേവിക്കാം. Share on Facebook Share on Twitter
    Get this statement Link
  • 5 : മൂന്നു ദിവസം കഴിഞ്ഞു വീണ്ടും വരുവിന്‍, റഹോബോവാം അവരോടു പറഞ്ഞു. ജനം പരിഞ്ഞു പോയി. Share on Facebook Share on Twitter
    Get this statement Link
  • 6 : അപ്പോള്‍ റഹോബോവാം രാജാവ് തന്റെ പിതാവായ സോളമന്റെ വൃദ്ധരായ ഉപദേശകന്‍മാരോട് ആലോചിച്ചു: ഈ ജനത്തിന് എന്തുത്തരം നല്‍കണമെന്നാണു നിങ്ങളുടെ അഭിപ്രായം? Share on Facebook Share on Twitter
    Get this statement Link
  • 7 : അവര്‍ പറഞ്ഞു: അങ്ങ് ഈ ജനത്തോട് നല്ലവാക്കു പറഞ്ഞ് അവരെ സന്തോഷിപ്പിക്കുകയും അവരോടു ദയ കാണിക്കുകയും ചെയ്താല്‍ അവര്‍ എന്നും അങ്ങയുടെ ദാസന്‍മാരായിരിക്കും. Share on Facebook Share on Twitter
    Get this statement Link
  • 8 : എന്നാല്‍, പക്വമതികളായ അവരുടെ ഉപദേശം നിരസിച്ച് തന്നോടൊത്തു വളര്‍ന്ന പാര്‍ശ്വവര്‍ത്തികളായ ചെറുപ്പക്കാരോട് അവന്‍ ആലോചിച്ചു: Share on Facebook Share on Twitter
    Get this statement Link
  • 9 : അങ്ങയുടെ പിതാവ് ഞങ്ങളുടെ മേല്‍ വച്ച നുകം ലഘൂകരിക്കുക എന്നു പറയുന്ന ഈ ജനത്തിന് എന്തു മറുപടി നല്‍കണമെന്നാണ് നിങ്ങളുടെ അഭിപ്രായം? Share on Facebook Share on Twitter
    Get this statement Link
  • 10 : അവനോടൊത്തു വളര്‍ന്ന ആ ചെറുപ്പക്കാര്‍ പറഞ്ഞു: അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകത്തിനു ഭാരം കൂട്ടി; അങ്ങ് അതു കുറച്ചുതരണമെന്നു പറഞ്ഞ ഈ ജനത്തോടു പറയുക. എന്റെ ചെറുവിരല്‍ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാള്‍ വലുതാണ്. Share on Facebook Share on Twitter
    Get this statement Link
  • 11 : അവന്‍ ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചു; ഞാന്‍ അതിന്റെ ഭാരം കൂട്ടും; അവന്‍ നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; ഞാന്‍ മുള്‍ച്ചാട്ടകൊണ്ട് അടിക്കും. Share on Facebook Share on Twitter
    Get this statement Link
  • 12 : മൂന്നാം ദിവസം വീണ്ടും വരുവിന്‍ എന്നു രാജാവ് പറഞ്ഞതനുസരിച്ചു ജറോബോവാമും ജനവും റഹോബോവാമിന്റെ അടുത്തുവന്നു. Share on Facebook Share on Twitter
    Get this statement Link
  • 13 : രാജാവ് അവരോട് പരുഷമായി സംസാരിച്ചു. Share on Facebook Share on Twitter
    Get this statement Link
  • 14 : പ്രായമായവരുടെ ഉപദേശം ത്യജിച്ച്, ചെറുപ്പക്കാരുടെ വാക്കു കേട്ടു റഹോബോവാം രാജാവ് അവരോട് പറഞ്ഞു: എന്റെ പിതാവ് നിങ്ങളുടെമേല്‍ ഭാരമുള്ള നുകം വച്ചു. ഞാന്‍ അതിന്റെ ഭാരം കൂട്ടും; എന്റെ പിതാവ് നിങ്ങളെ ചാട്ടകൊണ്ടടിച്ചു, ഞാന്‍ മുള്‍ച്ചാട്ട കൊണ്ട് അടിക്കും. Share on Facebook Share on Twitter
    Get this statement Link
  • 15 : രാജാവ് ജനത്തിന്റെ അപേക്ഷ കേട്ടില്ല. നെബാത്തിന്റെ മകനായ ജറോബോവാമിനോട് ഷീലോന്യനായ അഹിയാ മുഖേന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തത് നിറവേറ്റുന്നതിനാണ് ഇപ്രകാരം സംഭവിക്കാന്‍ അവിടുന്ന് ഇടയാക്കിയത്. Share on Facebook Share on Twitter
    Get this statement Link
  • 16 : രാജാവ് തങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ല എന്നു കണ്ടു ജനം പറഞ്ഞു: ദാവീദുമായി ഞങ്ങള്‍ക്കെന്തു ബന്ധം? ജസ്‌സെയുടെ പുത്രനില്‍ ഞങ്ങള്‍ക്കെന്തവകാശം? ഇസ്രായേലേ, കൂടാരങ്ങളിലേക്കു മടങ്ങുക. ദാവീദേ, നിന്റെ കാര്യം നോക്കിക്കൊള്ളുക. ഇസ്രായേല്യര്‍ തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങി. Share on Facebook Share on Twitter
    Get this statement Link
  • 17 : റഹോബോവാം യൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന ഇസ്രായേല്യരെ ഭരിച്ചു. Share on Facebook Share on Twitter
    Get this statement Link
  • 18 : പിന്നീട് റഹോബോവാം അടിമകളുടെ മേല്‍നോട്ടക്കാരനായ ഹദോറാമിനെ ഇസ്രായേല്യരുടെ അടുക്കലേക്ക് അയച്ചു. എന്നാല്‍, അവര്‍ അവനെ കല്ലെറിഞ്ഞു കൊന്നു. റഹോബോവാം രാജാവ് തിടുക്കത്തില്‍ തേരില്‍ ജറുസലെമിലേക്കു പോയി. Share on Facebook Share on Twitter
    Get this statement Link
  • 19 : ഇസ്രായേല്യര്‍ ഇന്നും ദാവീദിന്റെ ഭവനത്തോടു മത്‌സരത്തിലാണ്. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Mon Jul 24 04:06:48 IST 2017
Back to Top