Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 ദിനവൃത്താന്തം

,

പത്താം അദ്ധ്യായം


അദ്ധ്യായം 10

    സാവൂളിന്റെ മരണം
  • 1 : ഫിലിസ്ത്യര്‍ ഇസ്രായേലിനോടു യുദ്ധം ചെയ്തു. പിന്‍തിരിഞ്ഞോടിയ ഇസ്രായേല്യര്‍ ഗില്‍ബോവാ മലയില്‍ വച്ചു വധിക്കപ്പെട്ടു. Share on Facebook Share on Twitter
    Get this statement Link
  • 2 : ഫിലിസ്ത്യര്‍ സാവൂളിനെയും പുത്രന്‍മാരെയും പിന്‍തുടര്‍ന്ന് ജോനാഥാന്‍, അബിനാദാബ്, മെല്‍ക്കിഷുവാ എന്നിവരെ വധിച്ചു. Share on Facebook Share on Twitter
    Get this statement Link
  • 3 : സാവൂളിനു ചുറ്റും യുദ്ധം രൂക്ഷമായി. വില്ലാളികള്‍ അവനെ അമ്പെയ്തു മുറിപ്പെടുത്തി. Share on Facebook Share on Twitter
    Get this statement Link
  • 4 : സാവൂള്‍ തന്റെ ആയുധവാഹകനോട്, ഈ അപരിച്‌ഛേദിതര്‍ എന്നെ അപമാനിക്കാതിരിക്കാന്‍ വാളൂരി എന്നെ കൊല്ലുക എന്നു പറഞ്ഞു. ഭയചകിതനായ ആയുധവാഹകന്‍ അതു ചെയ്തില്ല. സാവൂള്‍ തന്റെ വാളെടുത്ത് അതിന്‍മേല്‍ വീണു. Share on Facebook Share on Twitter
    Get this statement Link
  • 5 : സാവൂള്‍ മരിച്ചെന്നു കണ്ട് ആയുധവാഹകനും വാളിന്‍മേല്‍ വീണു മരിച്ചു. Share on Facebook Share on Twitter
    Get this statement Link
  • 6 : അങ്ങനെ സാവൂളും മൂന്നു മക്കളും കുടുംബം മുഴുവനും ഒരുമിച്ചു മരിച്ചു. Share on Facebook Share on Twitter
    Get this statement Link
  • 7 : സൈന്യം പലായനം ചെയ്‌തെന്നും സാവൂളും പുത്രന്‍മാരും മരിച്ചെന്നും കേട്ടപ്പോള്‍, താഴ്‌വരയില്‍ വസിച്ചിരുന്ന ഇസ്രായേല്യര്‍ തങ്ങളുടെ നഗരങ്ങള്‍ ഉപേക്ഷിച്ച് ഓടിപ്പോയി; ഫിലിസ്ത്യര്‍ അവിടെ വാസമുറപ്പിച്ചു. Share on Facebook Share on Twitter
    Get this statement Link
  • 8 : അടുത്തദിവസം കൊല്ലപ്പെട്ടവരെ കൊള്ളയടിക്കാന്‍ ഫിലിസ്ത്യര്‍ വന്നപ്പോള്‍ സാവൂളും പുത്രന്‍മാരും ഗില്‍ബോവാ മലയില്‍ മരിച്ചുകിടക്കുന്നതു കണ്ടു. Share on Facebook Share on Twitter
    Get this statement Link
  • 9 : അവര്‍ അവന്റെ വസ്ത്രം ഉരിഞ്ഞു, തലവെട്ടിയെടുത്തു; ആയുധങ്ങളും കരസ്ഥമാക്കി. തങ്ങളുടെ വിഗ്രഹങ്ങളെയും ജനത്തെയും ഈ സദ്വാര്‍ത്ത അറിയിക്കാന്‍ ദൂതന്‍മാരെ അയച്ചു. Share on Facebook Share on Twitter
    Get this statement Link
  • 10 : അവന്റെ ആയുധങ്ങള്‍ അവര്‍ തങ്ങളുടെ ദേവന്റെ ക്‌ഷേത്രത്തില്‍ സമര്‍പ്പിച്ചു; ശിരസ്‌സ് ദാഗോന്റെ ക്‌ഷേത്രത്തില്‍ തൂക്കിയിട്ടു. Share on Facebook Share on Twitter
    Get this statement Link
  • 11 : ഫിലിസ്ത്യര്‍ സാവൂളിനോടു പ്രവര്‍ത്തിച്ചത്‌ യാബെഷ്ഗിലയാദിലുണ്ടായിരുന്നവര്‍ കേട്ടു. Share on Facebook Share on Twitter
    Get this statement Link
  • 12 : അവരില്‍ ധീരന്‍മാരായവര്‍ ചെന്ന് സാവൂളിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ യാബെഷിലേക്കു കൊണ്ടുവന്നു. അസ്ഥികള്‍ യാബെഷിലെ ഓക്കുമരത്തിന്റെ ചുവട്ടില്‍ സംസ്‌കരിച്ചു. അവര്‍ ഏഴു ദിവസം ഉപവസിച്ചു. Share on Facebook Share on Twitter
    Get this statement Link
  • 13 : അവിശ്വസ്തതയാണ് സാവൂളിന്റെ മരണത്തിനു കാരണം. അവന്‍ കര്‍ത്താവിന്റെ കല്‍പന ലംഘിക്കുകയും ആഭിചാരകന്‍മാരുടെ ഉപദേശം തേടുകയും ചെയ്തു. Share on Facebook Share on Twitter
    Get this statement Link
  • 14 : സാവൂള്‍ കര്‍ത്താവിന്റെ ഹിതം അന്വേഷിച്ചില്ല. അവിടുന്ന് അവനെ വധിച്ചു; രാജ്യം ജസ്‌സെയുടെ മകന്‍ ദാവീദിനെ ഏല്‍പിച്ചു. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Sun Oct 22 00:56:20 IST 2017
Back to Top