Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 രാജാക്ക‌ന്‍‍മാര്‍

,

പതിനഞ്ചാം അദ്ധ്യായം


അദ്ധ്യായം 15

    അസറിയാ യൂദാരാജാവ്
  • 1 : ഇസ്രായേല്‍ രാജാവായ ജറോബോവാമിന്റെ ഇരുപത്തേഴാം ഭരണവര്‍ഷം യൂദാരാജാവായ അമസിയായുടെ പുത്രന്‍ അസറിയാ ഭരണമേറ്റു. Share on Facebook Share on Twitter Get this statement Link
  • 2 : അപ്പോള്‍ അവനു പതിനാറു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ അന്‍പത്തിരണ്ടു വര്‍ഷം ഭരിച്ചു. ജറുസലെമിലെ യക്കോലിയ ആയിരുന്നു അവന്റെ അമ്മ. Share on Facebook Share on Twitter Get this statement Link
  • 3 : അവന്‍ പിതാവായ അമസിയായെപ്പോലെ കര്‍ത്താവിന്റെ മുന്‍പില്‍ നീതിപൂര്‍വം വര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : എങ്കിലും പൂജാഗിരികള്‍ നശിപ്പിച്ചില്ല. ജനം അവയില്‍ ബലികളും ധൂപവും അര്‍പ്പിച്ചു പോന്നു. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവു രാജാവിനെ ശിക്ഷിച്ചു; അവന്‍ കുഷ്ഠരോഗിയായി. മരണംവരെ അവന്‍ മറ്റുള്ളവരില്‍ നിന്ന് അകന്നു താമസിക്കേണ്ടി വന്നു. പുത്രന്‍ യോഥാം കൊട്ടാരത്തിന്റെ അധിപനായി രാജ്യഭരണം നടത്തി. Share on Facebook Share on Twitter Get this statement Link
  • 6 : അസറിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. Share on Facebook Share on Twitter Get this statement Link
  • 7 : അസറിയാ പിതാക്കന്‍മാരോടു ചേര്‍ന്നു; ദാവീദിന്റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു. പുത്രന്‍ യോഥാം രാജാവായി. Share on Facebook Share on Twitter Get this statement Link
  • ഇസ്രായേല്‍രാജാക്കന്‍മാര്‍: സഖറിയ
  • 8 : യൂദാരാജാവായ അസറിയായുടെ മുപ്പത്തെട്ടാം ഭരണവര്‍ഷം ജറോബോവാമിന്റെ പുത്രന്‍ സഖറിയാ സമരിയായില്‍ ഇസ്രായേലിനെ ആറുമാസം ഭരിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : പിതാക്കന്‍മാരെപ്പോലെ അവനും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു. നെബാത്തിന്റെ പുത്രനായ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്ന് അവന്‍ പിന്‍മാറിയില്ല. Share on Facebook Share on Twitter Get this statement Link
  • 10 : യാബെഷിന്റെ പുത്രന്‍ ഷല്ലൂം അവനെതിരേ ഗൂഢാലോചന നടത്തി. ഇബ്‌ലെയാമില്‍വച്ച് അവനെ വധിച്ചു രാജാവായി. Share on Facebook Share on Twitter Get this statement Link
  • 11 : സഖറിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. Share on Facebook Share on Twitter Get this statement Link
  • 12 : നിന്റെ പുത്രന്‍മാര്‍ നാലു തലമുറകള്‍വരെ ഇസ്രായേലിന്റെ സിംഹാസനത്തില്‍ വാഴും എന്നു കര്‍ത്താവ് യേഹുവിനു നല്‍കിയ വാഗ്ദാനം പൂര്‍ത്തിയായി. Share on Facebook Share on Twitter Get this statement Link
  • ഷല്ലൂം
  • 13 : യൂദാരാജാവായ ഉസ്‌സിയായുടെ മുപ്പത്തൊന്‍പതാം ഭരണവര്‍ഷം യാബെഷിന്റെ പുത്രന്‍ ഷല്ലൂം ഭരണമേറ്റു; സമരിയായില്‍ ഒരു മാസം ഭരിച്ചു; Share on Facebook Share on Twitter Get this statement Link
  • 14 : ഗാദിയുടെ പുത്രന്‍ മെനാഹെം തിര്‍സായില്‍നിന്നു സമരിയായില്‍വന്ന്‌ യാബെഷിന്റെ പുത്രനായ ഷെല്ലൂമിനെ വധിച്ചു രാജാവായി. Share on Facebook Share on Twitter Get this statement Link
  • 15 : ഷെല്ലൂമിന്റെ ഗൂഢാലോചനയും മറ്റു പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍ രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. Share on Facebook Share on Twitter Get this statement Link
  • 16 : അക്കാലത്ത് തപ്പുവാനിവാസികള്‍ നഗരവാതില്‍ തനിക്കുവേണ്ടി തുറക്കാഞ്ഞതിനാല്‍, മെനാഹെം നഗരത്തെയും നിവാസികളെയും തിര്‍സാ മുതലുള്ള അതിര്‍ത്തി പ്രദേശങ്ങളെയും നശിപ്പിച്ചു. അവന്‍ ഗര്‍ഭിണികളുടെ ഉദരം പിളര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • മെനാഹെം
  • 17 : യൂദാരാജാവായ അസറിയായുടെ മുപ്പത്തൊന്‍പതാം ഭരണവര്‍ഷം ഗാദിയുടെ പുത്രനായ മെനാഹെം ഇസ്രായേലില്‍ ഭരണമേറ്റു. അവന്‍ പത്തുവര്‍ഷം സമരിയായില്‍ ഭരിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു; നെബാത്തിന്റെ മകനായ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്ന് ഒരിക്കലും വിട്ടുമാറിയില്ല. Share on Facebook Share on Twitter Get this statement Link
  • 19 : അസ്‌സീറിയാരാജാവായ പൂല്‍ ഇസ്രായേലിനെതിരേ വന്നു. തന്റെ രാജപദവിക്ക് ഇളക്കം തട്ടാതിരിക്കാന്‍ മെനാഹെം അവന് ആയിരം താലന്ത് വെള്ളി സമ്മാനിച്ചു. Share on Facebook Share on Twitter Get this statement Link
  • 20 : മെനാഹെം ഇസ്രായേലിലെ എല്ലാ ധനികരിലും നിന്ന് അന്‍പതു ഷെക്കല്‍ വെള്ളി വീതം ശേഖരിച്ചതാണ് ഈ പണം. അസ്‌സീറിയാരാജാവ് പിന്തിരിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 21 : മെനാഹെമിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. Share on Facebook Share on Twitter Get this statement Link
  • 22 : മെനാഹെം പിതാക്കന്‍മാരോടു ചേര്‍ന്നു. പുത്രന്‍ പെക്കാഹിയാ രാജാവായി. Share on Facebook Share on Twitter Get this statement Link
  • പെക്കാഹിയ
  • 23 : യൂദാരാജാവായ അസറിയായുടെ അന്‍പതാം ഭരണവര്‍ഷം മെനാഹെമിന്റെ പുത്രന്‍ പെക്കാഹിയാ ഭരണമേറ്റ് ഇസ്രായേലിനെ സമരിയായില്‍ രണ്ടു വര്‍ഷം ഭരിച്ചു. Share on Facebook Share on Twitter Get this statement Link
  • 24 : കര്‍ത്താവിന്റെ മുന്‍പില്‍ അവന്‍ തിന്‍മ പ്രവര്‍ത്തിച്ചു. നെബാത്തിന്റെ പുത്രന്‍ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍ നിന്ന് അവന്‍ പിന്തിരിഞ്ഞില്ല. Share on Facebook Share on Twitter Get this statement Link
  • 25 : പടനായകനും റമാലിയായുടെ പുത്രനും ആയ പെക്കാഹ് അന്‍പത് ഗിലയാദ്യരോടൊത്ത് ഗൂഢാലോചന നടത്തി; സമരിയായിലെ കൊട്ടാരത്തിന്റെ കോട്ടയില്‍ വച്ച് പെക്കാഹിയായെ വധിച്ചു രാജാവായി. Share on Facebook Share on Twitter Get this statement Link
  • 26 : പെക്കാഹിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ രാജാക്കളുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • പെക്കാഹ്
  • 27 : യൂദാരാജാവായ അസറിയായുടെ അന്‍പത്തിരണ്ടാം ഭരണവര്‍ഷം റമാലിയായുടെ പുത്രന്‍ പെക്കാഹ് രാജാവായി; അവന്‍ സമരിയായില്‍ ഇസ്രായേലിനെ ഇരുപതു വര്‍ഷം ഭരിച്ചു. Share on Facebook Share on Twitter Get this statement Link
  • 28 : അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു. നെബാത്തിന്റെ മകനായ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്ന് അവന്‍ പിന്തിരിഞ്ഞില്ല. Share on Facebook Share on Twitter Get this statement Link
  • 29 : ഇസ്രായേല്‍രാജാവായ പെക്കാഹിന്റെ കാലത്ത് ഇയോണ്‍, ആബെല്‍ ബെത്മാക്കാ, യനോവാ, കേദെഷ്, ഹസോര്‍, ഗിലയാദ്, ഗലീലി എന്നിങ്ങനെ നഫ്താലിദേശം മുഴുവന്‍ അസ്‌സീറിയാ രാജാവയ തിഗ്ലാത്പിലേസര്‍ പിടിച്ചടക്കി; ജനത്തെ തടവുകാരാക്കി അസ്‌സീറിയായിലേക്കു കൊണ്ടുപോയി. Share on Facebook Share on Twitter Get this statement Link
  • 30 : ഉസ്‌സിയായുടെ മകന്‍ യോഥാമിന്റെ ഇരുപതാം ഭരണവര്‍ഷം ഏലായുടെ പുത്രനായ ഹോസിയാ റമാലിയായുടെ പുത്രന്‍ പെക്കാഹിനെതിരേ ഗൂഢാലോചന നടത്തി, അവനെ വധിച്ചു രാജാവായി. Share on Facebook Share on Twitter Get this statement Link
  • 31 : പെക്കാഹിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • യൂദാരാജാവ് യോഥാം
  • 32 : റമാലിയായുടെ പുത്രന്‍ പെക്കാഹിന്റെ രണ്ടാം ഭരണവര്‍ഷം യൂദാരാജാവായ ഉസ്‌സിയായുടെ മകന്‍ യോഥാം ഭരണമേറ്റു. Share on Facebook Share on Twitter Get this statement Link
  • 33 : അപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനാറുവര്‍ഷം ഭരിച്ചു. സാദോക്കിന്റെ മകളായ യറൂഷ ആയിരുന്നു അവന്റെ മാതാവ്. Share on Facebook Share on Twitter Get this statement Link
  • 34 : പിതാവായ ഉസ്‌സിയായെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതിപൂര്‍വം വര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 35 : എങ്കിലും പൂജാഗിരികള്‍ നശിപ്പിച്ചില്ല. ജനം അവയില്‍ ബലികളും ധൂപവും അര്‍പ്പിച്ചുപോന്നു. അവന്‍ ദേവാലയത്തിന്റെ ഉപരികവാടം നിര്‍മിച്ചു. Share on Facebook Share on Twitter Get this statement Link
  • 36 : യോഥാമിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. Share on Facebook Share on Twitter Get this statement Link
  • 37 : അക്കാലത്ത്, കര്‍ത്താവ് സിറിയാരാജാവായ റസീനെയും റമാലിയായുടെ പുത്രനായ പെക്കാഹിനെയും യൂദായ്‌ക്കെതിരേ അയച്ചുതുടങ്ങി. യോഥാം പിതാക്കന്‍മാരോടു ചേര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 38 : പിതാവായ ദാവീദിന്റെ നഗരത്തില്‍ അവനെ സംസ്‌കരിച്ചു. പുത്രന്‍ ആഹാസ് രാജാവായി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 15:03:23 IST 2024
Back to Top