Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 രാജാക്ക‌ന്‍‍മാര്‍

,

പതിനൊന്നാം അദ്ധ്യായം


അദ്ധ്യായം 11

    യൂദാരാജ്ഞി അത്താലിയ
  • 1 : അഹസിയായുടെ അമ്മ അത്താലിയാ, മകന്‍ മരിച്ചു എന്നുകേട്ടപ്പോള്‍, രാജകുടുംബത്തെ സമൂലം നശിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : എന്നാല്‍, അഹസിയായുടെ സഹോദരിയും യോറാം രാജാവിന്റെ പുത്രിയുമായ യഹോഷേബാ, രാജകുമാരന്‍മാര്‍ വധിക്കപ്പെടുന്നതിനു മുന്‍പ് അഹസിയായുടെ പുത്രന്‍ യോവാഷിനെ ധാത്രിയോടൊപ്പം കിടക്കറയില്‍ ഒളിപ്പിച്ചു. അങ്ങനെ അവന്‍ വധിക്കപ്പെട്ടില്ല. Share on Facebook Share on Twitter Get this statement Link
  • 3 : അത്താലിയായുടെ ആറുകൊല്ലത്തെ ഭരണ കാലമത്രയും അവന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ ധാത്രിയോടുകൂടെ ഒളിവില്‍ വസിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : ഏഴാംവര്‍ഷം യഹോയാദാ കെരേത്യരുടെയും അംഗരക്ഷകരുടെയും നായകന്‍മാരെ കര്‍ത്താവിന്റെ ഭവനത്തിലേക്കു വിളിപ്പിച്ചു. അവിടെ അവന്‍ അവരെക്കൊണ്ടു സത്യം ചെയ്യിക്കുകയും അവരുമായി ഉടമ്പടി ഉറപ്പിക്കുകയും ചെയ്തു. അനന്തരം, അവന്‍ രാജകുമാരനെ അവര്‍ക്കു കാണിച്ചു കൊടുത്തു; Share on Facebook Share on Twitter Get this statement Link
  • 5 : അവന്‍ കല്‍പിച്ചു; നിങ്ങള്‍ ചെയ്യേണ്ടതിതാണ്; സാബത്തില്‍ തവണയ്ക്കു വരുന്ന മൂന്നിലൊരുഭാഗം ആളുകള്‍ കൊട്ടാരം കാക്കണം. Share on Facebook Share on Twitter Get this statement Link
  • 6 : ഒരു വിഭാഗം സൂര്‍കവാടത്തിലും മൂന്നാമത്തെ ഭാഗം അംഗരക്ഷകന്‍മാരുടെ പുറകിലുള്ള കവാടത്തിലും നില്‍ക്കണം. Share on Facebook Share on Twitter Get this statement Link
  • 7 : സാബത്തില്‍ തവണവിടുന്ന രണ്ടു വിഭാഗങ്ങള്‍ Share on Facebook Share on Twitter Get this statement Link
  • 8 : ആയുധമേന്തി കര്‍ത്താവിന്റെ ആലയത്തില്‍ എപ്പോഴും രാജാവിനോടൊപ്പം ഉണ്ടായിരിക്കണം. സൈന്യത്തെ സമീപിക്കുന്നവന്‍ ആരായാലും അവന്‍ കൊല്ലപ്പെടണം. Share on Facebook Share on Twitter Get this statement Link
  • 9 : നായകന്‍മാര്‍, പുരോഹിതന്‍ യഹോയാദായുടെ കല്‍പന അനുസരിച്ചു; അവര്‍ സാബത്തില്‍ തവണ വന്നവരും വിട്ടവരുമായ തങ്ങളുടെ സൈന്യത്തെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. Share on Facebook Share on Twitter Get this statement Link
  • 10 : പുരോഹിതന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ സൂക്ഷിച്ചിരുന്ന ദാവീദുരാജാവിന്റെ കുന്തങ്ങളും പരിചകളും നായകന്‍മാരെ ഏല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : കാവല്‍ഭടന്‍മാര്‍ ആയുധധാരികളായി തെക്കുവശം മുതല്‍ വടക്കുവശംവരെ ബലിപീഠത്തിനും ആലയത്തിനും ചുറ്റും നിലകൊണ്ടു. Share on Facebook Share on Twitter Get this statement Link
  • 12 : അനന്തരം, അവന്‍ രാജകുമാരനെ പുറത്തുകൊണ്ടുവന്നു. കിരീടമണിയിച്ച് അധികാരപത്രവും നല്‍കി. അവര്‍ അവനെ രാജാവായി പ്രഖ്യാപിച്ച്, അഭിഷേകം ചെയ്തു. അവര്‍ കരഘോഷത്തോടെ രാജാവു നീണാള്‍ വാഴട്ടെ എന്ന് ഉദ്‌ഘോഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 13 : കര്‍ത്താവിന്റെ ആലയത്തില്‍ ജനത്തിന്റെയും കാവല്‍ക്കാരുടെയും ശബ്ദം കേട്ട് അത്താലിയാ അങ്ങോട്ടുചെന്നു. Share on Facebook Share on Twitter Get this statement Link
  • 14 : രാജാവ് ആചാരമനുസരിച്ച് തൂണിന്റെ സമീപം നില്‍ക്കുന്നത് അവള്‍ കണ്ടു. സേനാനായകന്‍മാരും കാഹളം മുഴക്കുന്നവരും രാജാവിന്റെ അടുത്തു നിന്നിരുന്നു. ജനങ്ങളെല്ലാം ആ നന്ദഭരിതരായി കാഹളം മുഴക്കിക്കൊണ്ടിരുന്നു. അത്താലിയാ വസ്ത്രംകീറി രാജദ്രോഹം, രാജദ്രോഹം എന്നു വിളിച്ചുപറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 15 : പുരോഹിതന്‍ യഹോയാദാ സേനാപതികളോടു കല്‍പിച്ചു: അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തു കൊണ്ടുവരുവിന്‍. അവളുടെ പക്ഷം ചേരുന്നവരെ വാളിനിരയാക്കുവിന്‍. ദേവാലയത്തില്‍വച്ച് അവളെ വധിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 16 : അവര്‍ അവളെ പിടിച്ചു കൊട്ടാരത്തിന്റെ അശ്വകവാടത്തിങ്കല്‍ കൊണ്ടുവന്ന്, അവിടെവച്ചു വധിച്ചു. Share on Facebook Share on Twitter Get this statement Link
  • 17 : തങ്ങള്‍ കര്‍ത്താവിന്റെ ജനം ആയിരിക്കും എന്നു രാജാവിനെയും ജനത്തെയും കൊണ്ടു കര്‍ത്താവുമായി യഹോയാദാ ഉടമ്പടി ചെയ്യിച്ചു; രാജാവും ജനവും തമ്മിലും ഉടമ്പടി ചെയ്യിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : ദേശത്തെ ജനം ഒരുമിച്ചു ബാല്‍ഭവനത്തില്‍ കടന്ന് അതു തകര്‍ത്തു. ബലിപീഠവും വിഗ്രഹങ്ങളും തച്ചുടയ്ക്കുകയും ബാലിന്റെ പുരോഹിതന്‍ മത്താനെ ബലിപീഠത്തിനു മുന്‍പില്‍വച്ചു കൊല്ലുകയും ചെയ്തു. അനന്തരം, പുരോഹിതന്‍ കര്‍ത്താവിന്റെ ഭവനം സൂക്ഷിക്കാന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. Share on Facebook Share on Twitter Get this statement Link
  • 19 : അവന്‍ കാവല്‍സൈന്യത്തിന്റെ കവാടത്തിലൂടെ പട നായകന്‍മാര്‍, കരീത്യര്‍, കാവല്‍ക്കാര്‍ എന്നിവരുടെയും ജനത്തിന്റെയും അകമ്പടിയോടെ രാജാവിനെ ദേവാലയത്തില്‍നിന്നു കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. അവന്‍ സിംഹാസനത്തില്‍ ഉപവിഷ്ടനായി. Share on Facebook Share on Twitter Get this statement Link
  • 20 : ജനം ആഹ്‌ളാദഭരിതരായി. കൊട്ടാരത്തില്‍വച്ച് അത്താലിയാ വധിക്കപ്പെട്ടപ്പോള്‍ നഗരം ശാന്തമായി. Share on Facebook Share on Twitter Get this statement Link
  • 21 : ഭരണമേല്‍ക്കുമ്പോള്‍ യോവാഷിന് ഏഴുവയസ്‌സായിരുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 16:41:02 IST 2024
Back to Top