Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 രാജാക്ക‌ന്‍‍മാര്‍

,

പത്താം അദ്ധ്യായം


അദ്ധ്യായം 10

    ഷേബാരാജ്ഞിയുടെ സന്ദര്‍ശനം
  • 1 : സോളമന്റെ കീര്‍ത്തിയെപ്പറ്റി കേട്ട ഷേബാരാജ്ഞി അവനെ പരീക്ഷിക്കാന്‍ കുറെ കടംകഥകളുമായി വന്നു. Share on Facebook Share on Twitter Get this statement Link
  • 2 : ഒട്ടകപ്പുറത്തു സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വര്‍ണവും വിലയേറിയ രത്‌നങ്ങളും ആയി വലിയൊരു പരിവാരത്തോടുകൂടെയാണ് അവള്‍ ജറുസലെമിലെത്തിയത്. സോളമനെ സമീപിച്ച് ഉദ്‌ദേശിച്ചതെല്ലാം അവള്‍ പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 3 : അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും സോളമന്‍മറുപടി നല്‍കി. വിശദീകരിക്കാന്‍ വയ്യാത്തവിധം ഒന്നും അവന് അജ്ഞാതമായിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 4 : സോളമന്റെ ജ്ഞാനം, അവന്‍ പണിയിച്ച ഭവനം, Share on Facebook Share on Twitter Get this statement Link
  • 5 : മേശയിലെ വിഭവങ്ങള്‍, സേവകന്‍മാര്‍ക്കുള്ള പീഠങ്ങള്‍, ഭൃത്യന്‍മാരുടെ പരിചരണം, അവരുടെ വേഷം, പാനപാത്രവാഹകര്‍, ദേവാലയത്തില്‍ അവന്‍ അര്‍പ്പിച്ച ദഹനബലികള്‍ എന്നിവ കണ്ടപ്പോള്‍ ഷേബാരാജ്ഞി അന്ധാളിച്ചുപോയി. Share on Facebook Share on Twitter Get this statement Link
  • 6 : അവള്‍ രാജാവിനോടു പറഞ്ഞു: അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും പറ്റി ഞാന്‍ എന്റെ ദേശത്തു കേട്ടത് എത്രയോ വാസ്തവം! Share on Facebook Share on Twitter Get this statement Link
  • 7 : നേരില്‍ കാണുന്നതു വരെ യാതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല. യാഥാര്‍ഥ്യത്തിന്റെ പകുതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. അങ്ങയുടെ ജ്ഞാനവും സമ്പത്തും ഞാന്‍ കേട്ടതിനെക്കാള്‍ എത്രയോ വിപുലമാണ്! Share on Facebook Share on Twitter Get this statement Link
  • 8 : അങ്ങയുടെ ഭാര്യമാര്‍ എത്രയോ ഭാഗ്യവതികള്‍! അങ്ങയുടെ സന്നിധിയില്‍ സദാ കഴിച്ചുകൂട്ടുകയും ജ്ഞാനം ശ്രവിക്കുകയും ചെയ്യുന്ന അങ്ങയുടെ ദാസന്‍മാര്‍ എത്ര ഭാഗ്യവാന്‍മാര്‍! Share on Facebook Share on Twitter Get this statement Link
  • 9 : അങ്ങില്‍ പ്രസാദിച്ച് ഇസ്രായേലിന്റെ രാജാസനത്തില്‍ അങ്ങയെ ഇരുത്തിയ അങ്ങയുടെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ! കര്‍ത്താവ് ഇസ്രായേലിനെ അനന്തമായി സ്‌നേഹിച്ചതിനാല്‍, നീതിയും ന്യായവും നടത്താന്‍ അങ്ങയെ രാജാവാക്കി. Share on Facebook Share on Twitter Get this statement Link
  • 10 : അവള്‍ രാജാവിനു നൂറ്റിയിരുപതു താലന്തു സ്വര്‍ണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും രത്‌നങ്ങളും കൊടുത്തു. ഷേബാരാജ്ഞി സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങള്‍ പിന്നീടാരും സോളമനു കൊടുത്തിട്ടില്ല. Share on Facebook Share on Twitter Get this statement Link
  • 11 : ഓഫീറില്‍നിന്നു സ്വര്‍ണവുമായിവന്ന ഹീരാമിന്റെ കപ്പലുകള്‍ ധാരാളം രക്തചന്ദനവും രത്‌നങ്ങളും കൊണ്ടുവന്നു. Share on Facebook Share on Twitter Get this statement Link
  • 12 : രാജാവ് ആ ചന്ദനം കൊണ്ട് കര്‍ത്താവിന്റെ ആലയത്തിലും കൊട്ടാരത്തിലും തൂണുകളും ഗായകര്‍ക്ക് വീണയും തംബുരുവും ഉണ്ടാക്കി. അത്തരം ചന്ദനം ഇന്നുവരെ ആരും കൊണ്ടുവന്നിട്ടില്ല; കണ്ടിട്ടുമില്ല. Share on Facebook Share on Twitter Get this statement Link
  • 13 : രാജാവു ഷേബാരാജ്ഞിക്കു സമ്മാനമായി നല്‍കിയവയ്ക്കു പുറമേ അവള്‍ ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം നല്‍കി; അവള്‍ സേവകരോടൊത്തു സ്വദേശത്തേക്കു മടങ്ങി. Share on Facebook Share on Twitter Get this statement Link
  • 14 : സോളമന് ഒരുവര്‍ഷം ലഭിച്ചിരുന്ന സ്വര്‍ണം അറുനൂറ്റിയറുപത്താറു താലന്ത് ആണ്. Share on Facebook Share on Twitter Get this statement Link
  • 15 : വ്യാപാരികളില്‍ നിന്നുള്ള നികുതിയും ചുങ്കവും വിദേശരാജാക്കന്‍മാരും ദേശാധിപതികളും നല്‍കിയ കപ്പവും വഴി ലഭിച്ചിരുന്ന സ്വര്‍ണം വേറെയും. Share on Facebook Share on Twitter Get this statement Link
  • 16 : സ്വര്‍ണം അടിച്ചുപരത്തി സോളമന്‍രാജാവ് ഇരുനൂറു വലിയ പരിചകളുണ്ടാക്കി. ഓരോ പരിചയ്ക്കും അറുനൂറു ഷെക്കല്‍ സ്വര്‍ണം ചെലവായി. Share on Facebook Share on Twitter Get this statement Link
  • 17 : സ്വര്‍ണം അടിച്ചുപരത്തി മുന്നൂറു പരിചകള്‍കൂടി ഉണ്ടാക്കി. ഓരോന്നിനും മൂന്നു മീനാ സ്വര്‍ണം വേണ്ടി വന്നു. രാജാവ് ഇവ ലബനോന്‍ കാനനമന്ദിരത്തില്‍ സൂക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : രാജാവ് വലിയ ഒരു ദന്തസിംഹാസന മുണ്ടാക്കി, സ്വര്‍ണം പൊതിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 19 : അതിന് ആറു പടികള്‍ ഉണ്ടായിരുന്നു; പിന്‍ഭാഗത്ത് കാളക്കുട്ടിയുടെ തലയും; ഇരുവശത്തും കൈതാങ്ങികളും അതിനടുത്ത് രണ്ടു സിംഹങ്ങളും ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : ആറു പടികളില്‍ ഇരുവശത്തുമായി പന്ത്രണ്ടു സിംഹങ്ങളെ നിര്‍മിച്ചു; ഇത്തരമൊരു ശില്‍പം ഒരു രാജ്യത്തും ഉണ്ടായിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 21 : സോളമന്‍ രാജാവിന്റെ പാന പാത്രങ്ങളെല്ലാം സ്വര്‍ണ നിര്‍മിതമായിരുന്നു; ലബനോന്‍കാനനമന്ദിരത്തിലെ എല്ലാ പാത്രങ്ങളും തങ്കം കൊണ്ടുള്ളതും. സോളമന്റെ കാലത്തു വെള്ളി വിലപ്പെട്ടതേ ആയിരുന്നില്ല. അതിനാല്‍, വെള്ളികൊണ്ട് ഒന്നുംതന്നെ നിര്‍മിച്ചിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 22 : കടലില്‍ ഹീരാമിന്റെ കപ്പലുകളോടൊപ്പം രാജാവിനു താര്‍ഷീഷിലെ കപ്പലുകളും ഉണ്ടായിരുന്നു. അവ മൂന്നു വര്‍ഷത്തിലൊരിക്കല്‍ സ്വര്‍ണം, വെള്ളി, ആനക്കൊമ്പ്, കുരങ്ങുകള്‍, മയിലുകള്‍ ഇവ കൊണ്ടുവരുക പതിവായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : ഇങ്ങനെ, സോളമന്‍രാജാവ് സമ്പത്തിലും ജ്ഞാനത്തിലും ഭൂമിയിലുള്ള സകല രാജാക്കന്‍മാരെയും പിന്നിലാക്കി. Share on Facebook Share on Twitter Get this statement Link
  • 24 : ദൈവം സോളമനു നല്‍കിയ ജ്ഞാനം ശ്രവിക്കാന്‍ എല്ലാദേശക്കാരും അവന്റെ സാന്നിധ്യം തേടി. Share on Facebook Share on Twitter Get this statement Link
  • 25 : ഓരോരുത്തരും ആണ്ടുതോറും വെള്ളിയും സ്വര്‍ണവും കൊണ്ടുള്ള ഉരുപ്പടികള്‍, തുണിത്തരങ്ങള്‍, മീറ, സുഗന്ധദ്രവ്യങ്ങള്‍, കുതിര, കോവര്‍കഴുത എന്നിവ ധാരാളം അവനു സമ്മാനിച്ചു. Share on Facebook Share on Twitter Get this statement Link
  • 26 : സോളമന്‍ രഥങ്ങളെയും കുതിരക്കാരെയും ശേഖരിച്ചു. തന്റെ ആയിരത്തി നാനൂറു രഥങ്ങള്‍ക്കും പന്തീരായിരം കുതിരക്കാര്‍ക്കും നഗരങ്ങളിലും രാജാവിനു സമീപം ജറുസലെമിലും താവളം നല്‍കി. Share on Facebook Share on Twitter Get this statement Link
  • 27 : ജറുസലെമില്‍ കല്ലുപോലെ വെള്ളി അവന്‍ സുലഭമാക്കി. ദേവദാരു ഷെഫെലായിലെ അത്തിമരം പോലെ സമൃദ്ധവുമാക്കി. Share on Facebook Share on Twitter Get this statement Link
  • 28 : ഈജിപ്തില്‍നിന്നും കുവേയില്‍ നിന്നും സോളമന്‍ കുതിരകളെ ഇറക്കുമതി ചെയ്തു. രാജാവിന്റെ വ്യാപാരികള്‍ അവയെ കുവേയില്‍ നിന്നു വിലയ്ക്കുവാങ്ങി. Share on Facebook Share on Twitter Get this statement Link
  • 29 : ഈജിപ്തില്‍ രഥം ഒന്നിന് അറുനൂറും, കുതിര ഒന്നിനു നൂറ്റിയമ്പതും ഷെക്കല്‍ വെള്ളി ആയിരുന്നു വില. ഹിത്യരുടെയും സിറിയാക്കാരുടെയും രാജാക്കന്‍മാര്‍ക്ക് രാജവ്യാപാരികള്‍ വഴി അവ കയറ്റുമതി ചെയ്തു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 06:57:24 IST 2024
Back to Top