Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 സാമുവല്‍

,

അഞ്ചാം അദ്ധ്യായം


അദ്ധ്യായം 5

    ദാവീദ് ഇസ്രായേല്‍ മുഴുവന്റെയും രാജാവ്
  • 1 : ഇസ്രായേല്‍ ഗോത്രങ്ങള്‍ ഹെബ്രോണില്‍ ദാവീദിന്റെ അടുത്തു വന്നു പറഞ്ഞു: ഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവുമാണ്. Share on Facebook Share on Twitter Get this statement Link
  • 2 : സാവൂള്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോള്‍ പോലും നീയത്രേ ഇസ്രായേലിനെ നയിച്ചത്. എന്റെ ജനമായ ഇസ്രായേലിനു നീ ഇടയനും അധിപനും ആയിരിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. Share on Facebook Share on Twitter Get this statement Link
  • 3 : ഇസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ ഹെബ്രോണില്‍ രാജാവിന്റെ അടുത്തുവന്നു. ദാവീദ് രാജാവ് അവിടെവച്ചു കര്‍ത്താവിന്റെ സന്നിധിയില്‍ അവരുമായി ഉടമ്പടി ചെയ്തു. ഇസ്രായേലിന്റെ രാജാവായി ദാവീദിനെ അവര്‍ അഭിഷേകം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 4 : ഭരണമേല്‍ക്കുമ്പോള്‍ ദാവീദിനു മുപ്പതുവയസ്‌സായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : അവന്‍ നാല്‍പതു വര്‍ഷം ഭരിച്ചു. ഹെബ്രോണില്‍ യൂദായെ ഏഴു വര്‍ഷവും ആറുമാസവും അവന്‍ ഭരിച്ചു; ജറുസലെമില്‍ ഇസ്രായേലിനെയും യൂദായെയും മുപ്പത്തിമൂന്നു വര്‍ഷവും. Share on Facebook Share on Twitter Get this statement Link
  • 6 : രാജാവും സൈന്യവും ജറുസലേമിലേക്ക് ജബൂസ്യര്‍ക്കെതിരേ പുറപ്പെട്ടു. ദാവീദിന് ഇവിടെ കടക്കാന്‍ കഴിയുകയില്ല എന്നു വിചാരിച്ച് അവര്‍ അവനോടു പറഞ്ഞു: നിനക്കിവിടെ കടക്കാനാവില്ല. നിന്നെ തടയാന്‍ കുരുടനും മുടന്തനും മതി. Share on Facebook Share on Twitter Get this statement Link
  • 7 : ദാവീദ് സീയോന്‍കോട്ട പിടിച്ചടക്കുകതന്നെ ചെയ്തു. ദാവീദിന്റെ നഗരം എന്ന് അത് അറിയപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : അന്നു ദാവീദ് പറഞ്ഞു: ജബൂസ്യരെ കൊല്ലാന്‍ ആഗ്രഹിക്കുന്നവര്‍ നീര്‍പ്പാത്തിയില്‍ക്കൂടെ കടന്നുചെല്ലട്ടെ. ദാവീദ് വെറുക്കുന്ന മുടന്തരെയും കുരുടരെയും ആക്രമിക്കട്ടെ. അങ്ങനെ കുരുടരും മുടന്തരും ആലയത്തില്‍ പ്രവേശിക്കരുത് എന്ന ചൊല്ലുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 9 : ദാവീദ് കോട്ടയില്‍ താമസമാക്കി; അതിന് ദാവീദിന്റെ നഗരം എന്നു പേരിട്ടു; ദാവീദ് നഗരത്തെ മില്ലോ മുതല്‍ ഉള്ളിലേക്കു ചുറ്റും പടുത്തുയര്‍ത്തി. Share on Facebook Share on Twitter Get this statement Link
  • 10 : ദാവീദ് മേല്‍ക്കുമേല്‍പ് പ്രാബല്യം നേടി. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : ടയിര്‍രാജാവായ ഹീരാം ദാവീദിന്റെ അടുക്കലേക്കു ദൂതന്‍മാരെ അയച്ചു. മരപ്പണിക്കാരെയും കല്‍പണിക്കാരെയും അവരോടൊപ്പം ദേവദാരുവും അവന്‍ അയച്ചു. അവര്‍ ദാവീദിനു കൊട്ടാരം പണിതു കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 12 : കര്‍ത്താവ് ഇസ്രായേലിന്റെ രാജത്വം തന്നില്‍ സ്ഥിരപ്പെടുത്തിയെന്നും അവിടുത്തെ ജനമായ ഇസ്രായേലിനുവേണ്ടി തന്റെ രാജത്വം അവിടുന്ന് ഉന്നതമാക്കിയെന്നും ദാവീദ് ഗ്രഹിച്ചു. Share on Facebook Share on Twitter Get this statement Link
  • 13 : ഹെബ്രോണില്‍ നിന്നു വന്നതിനു ശേഷം ദാവീദ് ജറുസലെമില്‍ നിന്ന് കൂടുതല്‍ ഉപനാരികളെയും ഭാര്യമാരെയും സ്വീകരിച്ചു. അവനു കൂടുതല്‍ പുത്രീപുത്രന്‍മാര്‍ ജനിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 14 : ജറുസലെമില്‍ വച്ച് അവനു ജനിച്ചവര്‍ ഇവരാണ്: ഷമ്മൂവ, ഷോബാബ്, നാഥാന്‍, സോളമന്‍, Share on Facebook Share on Twitter Get this statement Link
  • 15 : ഇബ് ഹാര്‍, എലിഷുവ, നെഫെഗ്, ജാഫിയ, Share on Facebook Share on Twitter Get this statement Link
  • 16 : എലിഷാമ, എലിയാദ, എലിഫെലെത്ത്. Share on Facebook Share on Twitter Get this statement Link
  • ഫിലിസ്ത്യരെ തോല്‍പിക്കുന്നു
  • 17 : ഇസ്രായേലിന്റെ രാജാവായി ദാവീദ് അഭിഷേകം ചെയ്യപ്പെട്ടുവെന്നു കേട്ടപ്പോള്‍ ഫിലിസ്ത്യര്‍ അവനെതിരേ പുറപ്പെട്ടു. അതു കേട്ട് ദാവീദ് കോട്ടയ്ക്കുള്ളില്‍ അഭയം പ്രാപിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : ഫിലിസ്ത്യര്‍ റഫായിം താഴ്‌വരയില്‍ പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 19 : ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: ഫിലിസ്ത്യര്‍ക്കെതിരേ ഞാന്‍ പുറപ്പെടണമോ? അവരെ അങ്ങ് എന്റെ കൈയില്‍ ഏല്‍പിച്ചുതരുമോ? പുറപ്പെടുക, ഫിലിസ്ത്യരെ തീര്‍ച്ചയായും ഞാന്‍ നിന്റെ കൈയില്‍ ഏല്‍പിക്കും. കര്‍ത്താവ് ദാവീദിനോട് അരുളിച്ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 20 : ദാവീദ് ബാല്‍പെരാസിമില്‍വച്ച് അവരെ തോല്‍പിച്ചു. വെള്ളച്ചാട്ടം പാലെ കര്‍ത്താവ് എന്റെ ശത്രുക്കളെ എന്റെ മുന്‍പില്‍ ചിതറിച്ചു എന്ന് അവന്‍ പറഞ്ഞു. അതുകൊണ്ട്, ആ സ്ഥലത്തിന് ബാല്‍പെരാസിം എന്നുപേരുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 21 : ഫിലിസ്ത്യര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ അവിടെ ഉപേക്ഷിച്ചു. ദാവീദും ആളുകളും അവ എടുത്തുകൊണ്ടുപോയി. Share on Facebook Share on Twitter Get this statement Link
  • 22 : ഫിലിസ്ത്യര്‍ വീണ്ടും വന്നു റഫായിം താഴ്‌വരയില്‍ പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 23 : ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞപ്പോള്‍ അവിടുന്ന് അരുളിചെയ്തു: നീ നേരേ ചെന്ന് ആക്രമിക്കരുത്. വളഞ്ഞുചെന്ന് ബള്‍സാ വൃക്ഷങ്ങള്‍ക്കെതിരേ വച്ച് പിന്നില്‍ക്കൂടെ ആക്രമിക്കുക. Share on Facebook Share on Twitter Get this statement Link
  • 24 : ബള്‍സാ വൃക്ഷങ്ങള്‍ക്കു മുകളില്‍ അണിനീങ്ങുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ കടന്നാക്രമിക്കുക. ഫിലിസ്ത്യസൈന്യത്തെ തകര്‍ത്തുകളയാന്‍ കര്‍ത്താവു കല്‍പിച്ചതുപോലെ ദാവീദ് ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 25 : ഗേബാ മുതല്‍ ഗേസര്‍വരെ ഫിലിസ്ത്യരെ തുരത്തി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 10:24:22 IST 2024
Back to Top