Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 സാമുവല്‍

,

ഇരുപത്തെട്ടാം അദ്ധ്യായം


അദ്ധ്യായം 28

  • 1 : അക്കാലത്ത് ഫിലിസ്ത്യര്‍ ഇസ്രായേലിനോട്‌ യുദ്ധം ചെയ്യാന്‍ സേനകളെ ഒരുക്കി. അക്കീഷ് ദാവീദിനോടു പറഞ്ഞു: നീയും അനുയായികളും എന്നോടൊത്തു യുദ്ധത്തിനു പോരണം. Share on Facebook Share on Twitter Get this statement Link
  • 2 : ദാവീദ് അക്കീഷിനോടു പറഞ്ഞു: ശരി; അങ്ങയുടെ ദാസന് എന്തുകഴിയുമെന്ന് അങ്ങേക്കു കാണാം. അക്കീഷ് ദാവീദിനോടു പറഞ്ഞു: കൊള്ളാം; നീ എന്നും എന്റെ അംഗരക്ഷകനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • സാവൂള്‍ മന്ത്രവാദിനിയുടെ അടുക്കല്‍
  • 3 : സാമുവല്‍ മരിച്ചിട്ട് അവന്റെ നഗരമായ റാമായില്‍ സംസ്‌കരിക്കപ്പെടുകയും ഇസ്രായേല്യരെല്ലാം അവനെയോര്‍ത്തു വിലപിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. സാവൂള്‍ എല്ലാ മന്ത്രവാദികളെയും ആഭിചാരകരെയും നാട്ടില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : ഫിലിസ്ത്യര്‍ ഒരുമിച്ചുകൂടി ഷുനേമില്‍വന്നു പാളയമടിച്ചു. സാവൂള്‍ ഇസ്രായേല്യരെയെല്ലാവരെയും സംഘടിപ്പിച്ച് ഗില്‍ബോവായിലും പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : സാവൂള്‍ ഫിലിസ്ത്യരുടെ പട്ടാളത്തെ കണ്ടു ഭയപ്പെട്ടു. മനസ്‌സ് അത്യധികം ഇളകിവശായി. Share on Facebook Share on Twitter Get this statement Link
  • 6 : അവന്‍ കര്‍ത്താവിനോട് ആരാഞ്ഞു. പക്‌ഷേ, കര്‍ത്താവ് സ്വപ്നത്തിലൂടെയോ ഉറീമിലൂടെയോ പ്രവാചകന്‍മാരിലൂടെയോ ഉത്തരം നല്‍കിയില്ല. Share on Facebook Share on Twitter Get this statement Link
  • 7 : അപ്പോള്‍ സാവൂള്‍ ഭൃത്യന്‍മാരോടു പറഞ്ഞു: ഒരു മന്ത്രവാദിനിയെ അന്വേഷിക്കുക. ഞാന്‍ അവളുടെ ഉപദേശം തേടട്ടെ. എന്‍ദോറില്‍ ഒരു മന്ത്രവാദിനിയുണ്ടെന്നു ഭൃത്യന്‍മാര്‍ പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 8 : സാവൂള്‍ വേഷപ്രച്ഛന്നനായി രണ്ടുപേരെകൂട്ടി രാത്രിയില്‍ അവളുടെ അടുത്തെത്തി പറഞ്ഞു: നിന്റെ മന്ത്രശക്തികൊണ്ട് ഞാന്‍ ആവശ്യപ്പെടുന്നവനെ എന്റെയടുക്കല്‍ കൊണ്ടുവരുക. Share on Facebook Share on Twitter Get this statement Link
  • 9 : അവള്‍ പറഞ്ഞു: സാവൂള്‍ മന്ത്രവാദികളെയും ആഭിചാരകരെയും നാട്ടില്‍നിന്ന് പുറത്താക്കിയെന്ന് നിനക്കറിയാമല്ലോ. പിന്നെയെന്തിന് എന്നെ കൊല്ലിക്കാന്‍ കെണിവയ്ക്കുന്നു? Share on Facebook Share on Twitter Get this statement Link
  • 10 : ഇക്കാര്യത്തില്‍ ഒരു ശിക്ഷയും നിനക്കുണ്ടാവുകയില്ലെന്ന് സാവൂള്‍ കര്‍ത്താവിന്റെ നാമത്തില്‍ ആണയിട്ട് അവളോടു പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 11 : അവള്‍ ചോദിച്ചു: ഞാനാരെയാണ് വരുത്തിത്തരേത്തണ്ടത്? സാമുവലിനെ വരുത്താന്‍ അവന്‍ ആവശ്യപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 12 : സാമുവലിനെ കണ്ടപ്പോള്‍ അവള്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു സാവൂളിനോടു ചോദിച്ചു: എന്തിനാണ് എന്നെ കബളിപ്പിച്ചത്? അങ്ങു സാവൂളല്ലേ? Share on Facebook Share on Twitter Get this statement Link
  • 13 : രാജാവ് അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാ. നീ എന്താണ് കാണുന്നത്? അവള്‍ പറഞ്ഞു: ഒരു ദേവന്‍ ഭൂമിയില്‍നിന്നു കയറിവരുന്നതായി ഞാന്‍ കാണുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : അവന്‍ വീണ്ടും ചോദിച്ചു: അവന്റെ രൂപമെങ്ങനെ? അവള്‍ പറഞ്ഞു: ഒരു വൃദ്ധനാണ് കയറിവരുന്നത്; അങ്കി ധരിച്ചിരിക്കുന്നു. അതു സാമുവലാണെന്ന് സാവൂളിനു മനസ്‌സിലായി. അവന്‍ സാഷ്ടാംഗം വീണുവണങ്ങി. Share on Facebook Share on Twitter Get this statement Link
  • 15 : സാമുവല്‍ അവനോടു ചോദിച്ചു: നീ എന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയതെന്തിന്? അവന്‍ പറഞ്ഞു: ഞാന്‍ വലിയ പ്രതിസന്ധിയിലാണ്. ഫിലിസ്ത്യര്‍ എനിക്കെതിരായി യുദ്ധം ചെയ്യുന്നു. ദൈവമാകട്ടെ എന്നില്‍നിന്നകന്നുമിരിക്കുന്നു. അവിടുന്ന് പ്രവാചകന്‍മാരിലൂടെയോ സ്വപ്നത്തിലൂടെയോ എനിക്കുത്തരം നല്‍കുന്നില്ല. അതുകൊണ്ട് ഞാന്‍ എന്തുചെയ്യണമെന്നു പറഞ്ഞുതരേണ്ടതിനാണ് അങ്ങയെ വിളിപ്പിച്ചത്. Share on Facebook Share on Twitter Get this statement Link
  • 16 : സാമുവല്‍ പറഞ്ഞു: കര്‍ത്താവ് നിന്നില്‍ നിന്നകന്ന് നിനക്കെതിരായിരിക്കെ എന്തിനാണ് എന്നോടു ചോദിക്കുന്നത്? Share on Facebook Share on Twitter Get this statement Link
  • 17 : എന്നിലൂടെ അരുളിചെയ്തതുപോലെ കര്‍ത്താവ് പ്രവര്‍ത്തിച്ചിരിക്കുന്നു. അവിടുന്നു രാജ്യം നിന്നില്‍നിന്നെടുത്ത് നിന്റെ അയല്‍ക്കാരനായ ദാവീദിനു കൊടുത്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : കര്‍ത്താവിന്റെ സ്വരം നീ ശ്രവിച്ചില്ല. അമലേക്കിന്റെമേല്‍ അവിടുത്തേക്കുള്ള ഉഗ്രകോപം നീ നടപ്പാക്കിയില്ല. അതിനാലാണ് കര്‍ത്താവ് ഇപ്പോള്‍ നിന്നോട് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 19 : കൂടാതെ നിന്നോടൊപ്പം ഇസ്രായേലിനെയും കര്‍ത്താവ് ഫിലിസ്ത്യരുടെ കരങ്ങളില്‍ ഏല്‍പിക്കും. നീയും നിന്റെ പുത്രന്‍മാരും നാളെ എന്നോടു ചേരും. ഇസ്രായേല്‍ സൈന്യത്തെയും കര്‍ത്താവ് ഫിലിസ്ത്യരുടെ കരങ്ങളിലേല്‍പിക്കും. Share on Facebook Share on Twitter Get this statement Link
  • 20 : സാവൂള്‍ പെട്ടെന്ന് നെടുനീളത്തില്‍ നിലത്തുവീണു. സാമുവലിന്റെ വാക്കുകള്‍ നിമിത്തം അത്യധികം ഭയപ്പെട്ടു. അന്നു മുഴുവന്‍ ഭക്ഷണമൊന്നും കഴിക്കാതിരുന്നതിനാല്‍ അവന്റെ ശക്തി ചോര്‍ന്നുപോയി. Share on Facebook Share on Twitter Get this statement Link
  • 21 : ആ സ്ത്രീ സാവൂളിന്റെയടുക്കല്‍ വന്നു. അവന്‍ പരിഭ്രാന്തനാണെന്നു കണ്ട് അവള്‍ പറഞ്ഞു: ഇതാ അങ്ങയുടെ ദാസി അങ്ങയെ അനുസരിച്ചു. ഞാനെന്റെ ജീവന്‍ ഉപേക്ഷിച്ചുപോലും അങ്ങ് എന്നോട് ആവശ്യപ്പെട്ടത് അനുസരിച്ചു. Share on Facebook Share on Twitter Get this statement Link
  • 22 : ഇപ്പോള്‍ അങ്ങ് ഈ ദാസിയുടെ വാക്കുകള്‍ കേള്‍ക്കണമേ! ഞാന്‍ ഒരു കഷണം അപ്പം അങ്ങേക്കു തരട്ടെ? യാത്രയ്ക്ക് ശക്തി ലഭിക്കാന്‍ അങ്ങ് അതു ഭക്ഷിക്കണം. Share on Facebook Share on Twitter Get this statement Link
  • 23 : അവന്‍ അതു നിരസിച്ചു; അവന്റെ ഭൃത്യന്‍മാരും അവളോടൊപ്പം രാജാവിനെ നിര്‍ബന്ധിച്ചു. അവരുടെ വാക്കു കേട്ട് അവന്‍ നിലത്തുനിന്നെഴുന്നേറ്റ് കിടക്കയിലിരുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : അവളുടെ വീട്ടില്‍ മെഴുത്ത ഒരു പശുക്കിടാവുണ്ടായിരുന്നു. അവള്‍ തിടുക്കത്തില്‍ അതിനെ കൊന്ന് പാകംചെയ്തു. മാവു കുഴച്ച് പുളിപ്പില്ലാത്ത അപ്പവും ചുട്ടു. Share on Facebook Share on Twitter Get this statement Link
  • 25 : അവള്‍ അതു സാവൂളിനും ഭൃത്യന്‍മാര്‍ക്കും വിളമ്പി; അവര്‍ ഭക്ഷിച്ചു. ആ രാത്രിയില്‍തന്നെ അവര്‍ തിരിച്ചുപോയി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 15:50:45 IST 2024
Back to Top