Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

ഇരുപത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 29

  • 1 : ഏഴാം മാസം ഒന്നാം ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം. അന്നു ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്. അത് നിങ്ങള്‍ക്കു കാഹളം മുഴക്കാനുള്ള ദിവസമാകുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഏഴ് ആണ്‍ ചെമ്മരിയാടുകള്‍ ഇവ അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 3 : അവയുടെ കൂടെ ധാന്യബലിയായി കാളക്കുട്ടിക്ക് ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടിനു പത്തില്‍ രണ്ടും, Share on Facebook Share on Twitter Get this statement Link
  • 4 : ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നും വീതം നേരിയ മാവ് എണ്ണ ചേര്‍ത്ത് അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 5 : അതോടൊപ്പം നിങ്ങള്‍ക്കുവേണ്ടി പരിഹാരം ചെയ്യുന്നതിന് ഒരു കോലാട്ടിന്‍മുട്ടനെ പാപപരിഹാരബലിയായി അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 6 : അമാവാസികളില്‍ അര്‍പ്പിക്കുന്ന ദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, അനുദിന ദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, നിയമപ്രകാരമുള്ള അവയുടെ പാനീയബലി എന്നിവയ്ക്കു പുറമേ കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയാണിത്. Share on Facebook Share on Twitter Get this statement Link
  • 7 : ഏഴാം മാസം പത്താം ദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം. അന്നു നിങ്ങള്‍ ഉപവസിക്കണം. ജോലിയൊന്നും ചെയ്യരുത്. Share on Facebook Share on Twitter Get this statement Link
  • 8 : എന്നാല്‍, ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഏഴ് ആണ്‍ ചെമ്മരിയാടുകള്‍ ഇവയെ കര്‍ത്താവിനു മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി അര്‍പ്പിക്കണം; അവ ഊനമറ്റതായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 9 : അവയോടൊന്നിച്ചുള്ള ധാന്യബലിയായി, കാളക്കുട്ടിക്ക് ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടിന് പത്തില്‍ രണ്ടും Share on Facebook Share on Twitter Get this statement Link
  • 10 : ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നും വീതം നേരിയ മാവ് എണ്ണ ചേര്‍ത്ത് അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 11 : പരിഹാരദിനത്തില്‍ അര്‍പ്പിക്കുന്ന പാപപരിഹാര ബലി, അനുദിന ദഹനബലി, അവയോടൊന്നിച്ചുള്ള ധാന്യബലി, പാനീയബലി എന്നിവയ്ക്കു പുറമേ പാപപരിഹാരത്തിനായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 12 : ഏഴാം മാസം പതിനഞ്ചാം ദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം. ശ്രമകരമായ ജോലിയൊന്നും അന്നു ചെയ്യരുത്. ഏഴു ദിവസം നിങ്ങള്‍ കര്‍ത്താവിന് ഉത്‌സവമാഘോഷിക്കണം. Share on Facebook Share on Twitter Get this statement Link
  • 13 : കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി പതിമൂന്നു കാളക്കുട്ടികള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള പതിനാല് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ ദഹനബലിയായി അര്‍പ്പിക്കണം. അവ ഊനമറ്റവയായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 14 : അവയോടൊന്നിച്ചു ധാന്യബലിയായി കാളക്കുട്ടി ഒന്നിന് ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടൊന്നിനു പത്തില്‍ രണ്ടും, Share on Facebook Share on Twitter Get this statement Link
  • 15 : ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നും വീതം നേരിയ മാവ് എണ്ണ ചേര്‍ത്ത് അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 16 : അനുദിന ദഹനബലിക്കും അവയോടൊന്നിച്ചുള്ള ധാന്യബലി, പാനീയബലി ഇവയ്ക്കും പുറമേ പാപപരിഹാര ബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 17 : രണ്ടാം ദിവസം പന്ത്രണ്ടു കാളക്കുട്ടികള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ, Share on Facebook Share on Twitter Get this statement Link
  • 18 : നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 19 : അനുദിന ദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, പാനീയബലി ഇവയ്ക്കു പുറമേ പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 20 : മൂന്നാം ദിവസം പതിനൊന്നു കാള, രണ്ടു മുട്ടാട്, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ, Share on Facebook Share on Twitter Get this statement Link
  • 21 : നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടും കൂടെ അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 22 : അനുദിന ദഹനബലിക്കും അതോടൊന്നിച്ചുള്ള ധാന്യബലിക്കും പാനീയബലിക്കും പുറമേ പാപ പരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 23 : നാലാം ദിവസം പത്തു കാളകള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ, Share on Facebook Share on Twitter Get this statement Link
  • 24 : നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 25 : അനുദിന ദഹനബലിക്കും അതോടൊന്നിച്ചുള്ള ധാന്യബലിക്കും പാനീയബലിക്കും പുറമേ പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 26 : അഞ്ചാം ദിവസം ഒമ്പതു കാളകള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ, Share on Facebook Share on Twitter Get this statement Link
  • 27 : നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടും കൂടെ അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 28 : അനുദിന ദഹനബലിക്കും അതിന്റെ ധാന്യബലിക്കും പാനീയബലിക്കും പുറമേ പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 29 : ആറാം ദിവസം എട്ടു കാളകള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ നിയമപ്രകാരം Share on Facebook Share on Twitter Get this statement Link
  • 30 : അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 31 : അനുദിന ദഹനബലിക്കും അതിന്റെ ധാന്യബലിക്കും പാനീയബലിക്കും പുറമേ പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 32 : ഏഴാം ദിവസം ഏഴു കാളകള്‍, രണ്ടു മുട്ടാടുകള്‍, Share on Facebook Share on Twitter Get this statement Link
  • 33 : ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ, നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടും കൂടെ അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 34 : അനുദിന ദഹനബലിക്കും അതിന്റെ ധാന്യബലിക്കും പാനീയബലിക്കും പുറമേ, പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 35 : എട്ടാം ദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം. ശ്രമകരമായ ജോലിയൊന്നും അന്നു ചെയ്യരുത്. Share on Facebook Share on Twitter Get this statement Link
  • 36 : കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി ഒരു കാളയെയും ഒരു മുട്ടാടിനെയും ഒരു വയസ്സുള്ള ഊനമറ്റ ഏഴ് ആണ്‍ ചെമ്മരിയാടുകളെയും അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 37 : നിയമപ്രകാരം അവയുടെ എണ്ണമനുസരിച്ചു ധാന്യബലിയും പാനീയബലിയും അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 38 : അനുദിന ദഹനബലിക്കും അതിന്റെ ധാന്യബലിക്കും പാനീയബലിക്കും പുറമേ, പാപ പരിഹാര ബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 39 : നേര്‍ച്ചകളും സ്വാഭീഷ്ടക്കാഴ്ചകളുമായി നിങ്ങള്‍ സമര്‍പ്പിക്കുന്ന ദഹനബലികള്‍, ധാന്യബലികള്‍, പാനീയ ബലികള്‍ എന്നിവയ്ക്കു പുറമേ നിര്‍ദിഷ്ട മായ ഉത്‌സവദിനങ്ങളില്‍ ഇവയും കര്‍ത്താവിന് അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 40 : കര്‍ത്താവു കല്‍പിച്ചതെല്ലാം മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 10:36:22 IST 2024
Back to Top