Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

ഇരുപത്തെട്ടാം അദ്ധ്യായം


അദ്ധ്യായം 28

    ബലികളും ഉത്‌സവങ്ങളും
  • 1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു : Share on Facebook Share on Twitter Get this statement Link
  • 2 : ഇസ്രായേല്‍ ജനത്തോടു കല്‍പിക്കുക, എനിക്കു ദഹനബലികളും സുരഭിലമായ ഭോജനബലികളും യഥാസമയം അര്‍പ്പിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. Share on Facebook Share on Twitter Get this statement Link
  • 3 : നീ അവരോടു പറയണം: നിങ്ങള്‍ ദഹനബലിക്കായി ഒരു വയസ്സുള്ള ഊനമറ്റ രണ്ട് ആട്ടിന്‍കുട്ടികളെ അനുദിനം കര്‍ത്താവിന് അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 4 : ഒന്നിനെ രാവിലെയും മറ്റേതിനെ വൈകുന്നേരവും ബലിയര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 5 : കൂടാതെ, ധാന്യബലിയായി ഒരു ഹിന്നിന്റെ നാലിലൊന്നു ശുദ്ധമായ എണ്ണ ചേര്‍ത്ത് ഒരു എഫായുടെ പത്തിലൊന്നു നേരിയ മാവ് അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 6 : കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി സീനായ് മലയില്‍വച്ചു നിര്‍ദേശിക്കപ്പെട്ട അനുദിനമുള്ള ദഹനബലിയാണിത്. Share on Facebook Share on Twitter Get this statement Link
  • 7 : അതോടൊപ്പം ഒരാട്ടിന്‍കുട്ടിക്ക് ഒരു ഹിന്നിന്റെ നാലിലൊന്ന് എന്ന തോതില്‍ പാനീയബലിയും അര്‍പ്പിക്കണം. കര്‍ത്താവിനുള്ള പാനീയബലിയായി ലഹരിയുള്ള വീഞ്ഞ് നിങ്ങള്‍ വിശുദ്ധ സ്ഥലത്ത് ഒഴിക്കണം. Share on Facebook Share on Twitter Get this statement Link
  • 8 : മറ്റേ ആട്ടിന്‍കുട്ടിയെ വൈകുന്നേരവും ബലിയര്‍പ്പിക്കണം. രാവിലത്തെ ധാന്യബലിയും അതിന്റെ പാനീയബലിയുംപോലെ കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി അതിനെ അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 9 : സാബത്തു ദിവസം ഒരു വയസ്സുള്ള ഊനമറ്റ രണ്ട് ആണ്‍ ചെമ്മരിയാടുകളെയും ധാന്യബലിയായി ഒരു എഫായുടെ പത്തില്‍ രണ്ട് എണ്ണ ചേര്‍ത്ത നേരിയ മാവും അതിന്റെ പാനീയബലിയും അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 10 : അനുദിനമുള്ള ദഹനബലിയും അതിന്റെ പാനീയബലിയും കൂടാതെ സാബത്തു തോറുമുള്ള ദഹനബലിയാണിത്. Share on Facebook Share on Twitter Get this statement Link
  • 11 : മാസാരംഭത്തില്‍ നിങ്ങള്‍ കര്‍ത്താവിനു ദഹനബലിയായി രണ്ടു കാളകള്‍, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഊനമറ്റ ഏഴ് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ ബലി അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 12 : അതിനോടൊപ്പം ധാന്യബലിയായി കാളയൊന്നിന് ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടിന് പത്തില്‍ രണ്ടും, Share on Facebook Share on Twitter Get this statement Link
  • 13 : ആട്ടിന്‍കുട്ടിയൊന്നിന് പത്തിലൊന്നും നേരിയ മാവ് എണ്ണ ചേര്‍ത്ത് അര്‍പ്പിക്കണം. കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയാണിത്. Share on Facebook Share on Twitter Get this statement Link
  • 14 : അവയുടെ പാനീയബലി കാളയൊന്നിന് അര ഹിന്‍, മുട്ടാടിന് മൂന്നിലൊന്നു ഹിന്‍, ആട്ടിന്‍കുട്ടിയൊന്നിന് കാല്‍ ഹിന്‍ എന്ന തോതിലായിരിക്കണം. വര്‍ഷംതോറും ഓരോ മാസവും അര്‍പ്പിക്കാനുള്ള ദഹനബലിയാണിത്. Share on Facebook Share on Twitter Get this statement Link
  • 15 : അനുദിന ദഹനബലിക്കും അതിന്റെ പാനീയബലിക്കും പുറമേ പാപപഹിഹാര ബലിയായി ഒരു കോലാട്ടിന്‍മുട്ടനെ കര്‍ത്താവിന് അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 16 : ഒന്നാംമാസം പതിനാലാംദിവസം കര്‍ത്താവിന്റെ പെസഹാ ആണ്. Share on Facebook Share on Twitter Get this statement Link
  • 17 : ആ മാസം പതിനഞ്ചാം ദിവസം ഉത്‌സവദിനമാണ്. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. Share on Facebook Share on Twitter Get this statement Link
  • 18 : ഒന്നാം ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം; ആ ദിവസം ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്. Share on Facebook Share on Twitter Get this statement Link
  • 19 : കര്‍ത്താവിനു ദഹനബലിയായി രണ്ടു കാളക്കുട്ടികളെയും ഒരു മുട്ടാടിനെയും ഒരു വയസ്സുള്ള ഏഴ് ആട്ടിന്‍കുട്ടികളെയും അര്‍പ്പിക്കണം; അവ ഊനമറ്റവ ആയിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 20 : അവയുടെ ധാന്യബലിയായി എണ്ണ ചേര്‍ത്ത നേരിയ മാവ്, കാളയൊന്നിന് ഒരു എഫായുടെ പത്തില്‍ മൂന്നും മുട്ടാടിന് പത്തില്‍ രണ്ടും, Share on Facebook Share on Twitter Get this statement Link
  • 21 : ഏഴ് ആട്ടിന്‍കുട്ടികളില്‍ ഓരോന്നിനും പത്തില്‍ ഒന്ന് എന്ന തോതില്‍ അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 22 : കൂടാതെ, നിങ്ങള്‍ക്കുവേണ്ടി പരിഹാരമനുഷ്ഠിക്കുന്നതിന് ഒരു കോലാട്ടിന്‍മുട്ടനെ പാപപരിഹാരബലിയായും അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 23 : പ്രഭാതത്തിലെ അനുദിന ദഹനബലിക്കു പുറമേ ഇവയെല്ലാം നിങ്ങള്‍ അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 24 : അതുപോലെ തന്നെ, ഏഴു ദിവസവും കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയോടുകൂടെ ധാന്യബലിയും അര്‍പ്പിക്കണം. അത് അനുദിന ദഹനബലിക്കും അതിന്റെ പാനീയ ബലിക്കും പുറമേയാണ്. Share on Facebook Share on Twitter Get this statement Link
  • 25 : ഏഴാം ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം; അന്നു ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്. Share on Facebook Share on Twitter Get this statement Link
  • 26 : വാരോത്‌സവത്തില്‍, കര്‍ത്താവിനു നവധാന്യബലിയായി പ്രഥമ ഫലങ്ങള്‍ അര്‍പ്പിക്കുന്ന ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം. അന്നു ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്. Share on Facebook Share on Twitter Get this statement Link
  • 27 : കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി രണ്ടു കാളക്കുട്ടികളെയും ഒരു മുട്ടാടിനെയും, ഒരു വയസ്സുള്ള ഏഴ് ആണ്‍ ചെമ്മരിയാടുകളെയും അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 28 : അവയുടെ കൂടെ ധാന്യബലിയായി എണ്ണ ചേര്‍ത്ത നേരിയ മാവ് കാളക്കുട്ടിയൊന്നിന് ഒരു എഫായുടെ പത്തില്‍ മൂന്ന്, മുട്ടാടിനു പത്തില്‍ രണ്ട്, Share on Facebook Share on Twitter Get this statement Link
  • 29 : ആട്ടിന്‍കുട്ടിയൊന്നിന് പത്തിലൊന്ന് എന്ന തോതില്‍ അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 30 : നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തമനുഷ്ഠിക്കുന്നതിന് ഒരു കോലാട്ടിന്‍മുട്ടനെ അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 31 : അനുദിന ദഹനബലിക്കും അവയുടെ ധാന്യബലിക്കും പുറമേ ഇവയും ഇവയുടെ പാനീയബലിയും നിങ്ങള്‍ അര്‍പ്പിക്കണം. അവ ഊനമറ്റവയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 22:51:20 IST 2024
Back to Top