Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

ഇരുപത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 21

    പിച്ചള സര്‍പ്പം
  • 1 : ഇസ്രായേല്‍ അത്താറിം വഴി വരുന്നെന്നു നെഗെബില്‍ വസിച്ചിരുന്ന കാനാന്യനായ അരാദിലെ രാജാവു കേട്ടു. അവന്‍ ഇസ്രായേലിനോടു യുദ്ധം ചെയ്തു കുറേപ്പേരെ തടവുകാരാക്കി. Share on Facebook Share on Twitter Get this statement Link
  • 2 : ഇസ്രായേല്‍ കര്‍ത്താവിനോടു ശപഥം ചെയ്തു: അങ്ങ് ഈ ജനത്തെ എന്റെ കൈയില്‍ ഏല്‍പിച്ചുതരുമെങ്കില്‍ ഞാന്‍ അവരുടെ പട്ടണങ്ങളെ നിശ്ശേഷം നശിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവ് ഇസ്രായേല്‍ പറഞ്ഞതു ശ്രവിച്ച് കാനാന്യരെ അവര്‍ക്ക് ഏല്‍പിച്ചു കൊടുത്തു. അവര്‍ കാനാന്യരെയും അവരുടെ പട്ടണങ്ങളെയും നിശ്ശേഷം നശിപ്പിച്ചു. അങ്ങനെ ആ സ്ഥലത്തിനു ഹോര്‍മ എന്ന പേരു ലഭിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : ഏദോം ചുറ്റിപ്പോകാന്‍ ഹോര്‍ മലയില്‍നിന്നു ചെങ്കടലിലേക്കുള്ള വഴിയേ അവര്‍ യാത്ര പുറപ്പെട്ടു; യാത്രാമധ്യേ ജനം അക്ഷമരായി. Share on Facebook Share on Twitter Get this statement Link
  • 5 : ദൈവത്തിനും മോശയ്ക്കുമെതിരായി അവര്‍ സംസാരിച്ചു. ഈ മരുഭൂമിയില്‍ മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; വിലകെട്ട ഈ അപ്പം തിന്നു ഞങ്ങള്‍ മടുത്തു. Share on Facebook Share on Twitter Get this statement Link
  • 6 : അപ്പോള്‍ കര്‍ത്താവ് ജനത്തിന്റെ ഇടയിലേക്ക് ആഗ്‌നേയ സര്‍പ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ് ഇസ്രായേലില്‍ വളരെപ്പേര്‍ മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : ജനം മോശയുടെ അടുക്കല്‍ വന്നു പറഞ്ഞു: അങ്ങേയ്ക്കും കര്‍ത്താവിനുമെതിരായി സംസാരിച്ചു ഞങ്ങള്‍ പാപം ചെയ്തു. ഈ സര്‍പ്പങ്ങളെ പിന്‍വലിക്കാന്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കേണമേ! മോശ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 9 : മോശ പിച്ചള കൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു. Share on Facebook Share on Twitter Get this statement Link
  • മൊവാബു താഴ്‌വരയിലേക്ക്
  • 10 : അനന്തരം, ഇസ്രായേല്‍ ജനം യാത്ര പുറപ്പെട്ട് ഓബോത്തില്‍ ചെന്നു പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : അവിടെനിന്നു പുറപ്പെട്ടു മൊവാബിനെതിരേയുള്ള മരുഭൂമിയില്‍ ഇയ്യെഅബറീമില്‍ കിഴക്കുദിക്കിനഭിമുഖം പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : അവിടെനിന്നു പുറപ്പെട്ട് സേരെദ്താഴ്‌വരയില്‍ പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 13 : അവിടെനിന്നു പുറപ്പെട്ട് അര്‍നോണ്‍ നദിയുടെ മറുകരയില്‍ പാളയമടിച്ചു. മരുഭൂമിയില്‍ അമോര്യരുടെ അതിര്‍ത്തിയില്‍ നിന്ന് ഉത്ഭവിക്കുന്ന അര്‍നോണ്‍ അമോര്യരുടെയും മൊവാബ്യരുടെയും മധ്യേയുള്ള അതിരാണ്. Share on Facebook Share on Twitter Get this statement Link
  • 14 : അതിനാല്‍, കര്‍ത്താവിന്റെ യുദ്ധങ്ങളുടെ ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: സൂഫായിലെ വാഹെബു വരെ ഞങ്ങള്‍ മുന്നേറി Share on Facebook Share on Twitter Get this statement Link
  • 15 : അര്‍നോണ്‍ താഴ്‌വരയിലൂടെ, ആറിന്റെ ആസ്ഥാനം വരെ നീണ്ടുകിടക്കുന്ന താഴ്‌വരയുടെ ചരിവുകളിലൂടെ. Share on Facebook Share on Twitter Get this statement Link
  • 16 : അര്‍നോണ്‍ താഴ്‌വരയിലൂടെ, ആറിന്റെ ആസ്ഥാനംവരെ നീണ്ടുകിടക്കുന്ന താഴ്‌വരയുടെ ചരിവുകളിലൂടെ. Share on Facebook Share on Twitter Get this statement Link
  • 17 : ഇസ്രായേല്‍ അവിടെവച്ച് ഈ ഗാനം പാടി: കിണറേ, നിറഞ്ഞു കവിയുക; അതിനെ കീര്‍ത്തിച്ചു പാടുവിന്‍. Share on Facebook Share on Twitter Get this statement Link
  • 18 : പ്രഭുക്കന്‍മാര്‍ കുഴിച്ച കിണര്‍; ചെങ്കോലും ദുകളും കൊണ്ടു ജനനേതാക്കള്‍ കുത്തിയ കിണര്‍! അവര്‍ ബേറില്‍നിന്നു മത്താനായിലേക്കു യാത്ര തുടര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 19 : പ്രഭുക്കന്‍മാര്‍ കുഴിച്ച കിണര്‍; ചെങ്കോലും ദുകളും കൊണ്ടു ജനനേതാക്കള്‍ കുത്തിയ കിണര്‍! അവര്‍ ബേറില്‍നിന്നു മത്താനായിലേക്കു യാത്ര തുടര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 20 : ബാമോത്തില്‍ നിന്നു മരുഭൂമിക്കെതിരേ സ്ഥിതിചെയ്യുന്ന പിസ്ഗാ ഗിരിശൃംഗത്തിനു താഴെയുള്ള മൊവാബു ദേശത്തെ താഴ്‌വരയിലേക്കും പോയി. Share on Facebook Share on Twitter Get this statement Link
  • 21 : അവിടെനിന്ന് ഇസ്രായേല്‍ അമോര്യരാജാവായ സീഹോന്റെ അടുക്കല്‍ ദൂതന്‍മാരെ അയച്ചു പറഞ്ഞു : Share on Facebook Share on Twitter Get this statement Link
  • 22 : നിങ്ങളുടെ ദേശത്തിലൂടെ കടന്നുപോകാന്‍ ഞങ്ങളെ അനുവദിച്ചാലും. ഞങ്ങള്‍ വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ കടക്കുകയില്ല. കിണറുകളിലെ വെള്ളം കുടിക്കുകയുമില്ല. നിങ്ങളുടെ അതിര്‍ത്തി കടക്കുവോളം ഞങ്ങള്‍ രാജപാതയിലൂടെത്തന്നെ യാത്ര ചെയ്തു കൊള്ളാം. Share on Facebook Share on Twitter Get this statement Link
  • 23 : എന്നാല്‍, തന്റെ ദേശത്തിലൂടെ കടന്നുപോകാന്‍ സീഹോന്‍ ഇസ്രായേലിനെ അനുവദിച്ചില്ല. അവന്‍ തന്റെ ജനത്തെയെല്ലാം കൂട്ടി ഇസ്രായേലിനെതിരേ മരുഭൂമിയിലേക്കു പുറപ്പെട്ടു; യാഹാസില്‍വച്ച് ഇസ്രായേലിനോടുയുദ്ധം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 24 : ഇസ്രായേല്‍ അവനെ വാളിനിരയാക്കി. അര്‍നോണ്‍ മുതല്‍ യാബോക്കുവരെ - അമ്മോന്യരുടെ അതിര്‍ത്തിവരെ - വ്യാപിച്ചു കിടക്കുന്ന അവന്റെ ദേശം കൈവശപ്പെടുത്തി; യാസേര്‍ ആയിരുന്നു അമ്മോന്യരുടെ അതിര്‍ത്തി. Share on Facebook Share on Twitter Get this statement Link
  • 25 : ഇസ്രായേല്‍ ഈ പട്ടണങ്ങളെല്ലാം പിടിച്ചെടുത്തു. ഹെഷ്‌ബോണ്‍ ഉള്‍പ്പെടെയുള്ള അമോര്യരുടെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും അവര്‍ വാസമുറപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 26 : ഹെഷ്‌ബോണ്‍ അമോര്യ രാജാവായ സീഹോന്റെ നഗരമായിരുന്നു. അവന്‍ മൊവാബിലെ മുന്‍ രാജാവിനോടു യുദ്ധം ചെയ്ത് അര്‍നോണ്‍ വരെയുള്ള അവന്റെ ദേശമത്രയും പിടിച്ചടക്കിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : അതുകൊണ്ടാണ് ഗായകര്‍ പാടുന്നത്: ഹെഷ്‌ബോണിലേക്കു വരുവിന്‍; അതു പുതുക്കിപ്പണിയുവിന്‍; സീഹോന്റെ നഗരം പുനഃസ്ഥാപിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 28 : എന്തെന്നാല്‍, ഹെഷ്‌ബോണില്‍ നിന്ന് അഗ്‌നി പ്രവഹിച്ചു; സീഹോന്‍ പട്ടണത്തില്‍ നിന്ന് അഗ്‌നിജ്വാലകള്‍ മൊവാബിലെ ആര്‍പട്ടണത്തെ വിഴുങ്ങി; അര്‍നോണ്‍ ഗിരികളെ അതു വലയം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 29 : മൊവാബേനിനക്കു ദുരിതം; കെമോഷ് നിവാസികളെ നിങ്ങള്‍ക്കു നാശം; അവന്‍ തന്റെ പുത്രന്‍മാരെ അഭയാര്‍ഥികളും പുത്രിമാരെ വിപ്രവാസികളും ആക്കി, അമോര്യനായ സീഹോന്‍ രാജാവിനു നല്‍കി. Share on Facebook Share on Twitter Get this statement Link
  • 30 : നമ്മള്‍ ഹെഷ്‌ബോണിന്റെ സന്തതികളെ ദിബോണ്‍വരെ സംഹരിച്ചു മെദേബവരെ അഗ്നികൊണ്ട് അവരെ നമ്മള്‍ നശിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 31 : അങ്ങനെ ഇസ്രായേല്‍ അമോര്യരുടെ ദേശത്തു താമസമാക്കി. Share on Facebook Share on Twitter Get this statement Link
  • 32 : രഹസ്യ നിരീക്ഷണം നടത്താനായി മോശ ആളുകളെ യാസേറിലേക്ക് അയച്ചു. അവര്‍ ഗ്രാമങ്ങള്‍ പിടിച്ചടക്കുകയും അവിടെയുണ്ടായിരുന്ന അമോര്യരെ ഓടിച്ചു കളയുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 33 : പിന്നീട് ഇസ്രായേല്‍ക്കാര്‍ ബാഷാനിലേക്കുള്ള വഴിയിലൂടെ യാത്രചെയ്തു. ബാഷാന്‍ രാജാവായ ഓഗ് തന്റെ സകല ജനത്തെയും കൂട്ടിവന്ന് എദ്രേയില്‍വച്ച് അവരുമായി ഏറ്റുമുട്ടി. Share on Facebook Share on Twitter Get this statement Link
  • 34 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: അവനെ ഭയപ്പെടേണ്ടാ, അവനെയും അവന്റെ ജനത്തെയും ദേശത്തെയും നിനക്കു ഞാന്‍ വിട്ടുതന്നിരിക്കുന്നു. ഹെഷ്‌ബോണില്‍ വസിച്ചിരുന്ന അമോര്യ രാജാവായ സീഹോനോടു ചെയ്തതുപോലെ നിങ്ങള്‍ അവനോടും ചെയ്യണം. Share on Facebook Share on Twitter Get this statement Link
  • 35 : അങ്ങനെ ഇസ്രായേല്‍ക്കാര്‍ ഓഗിനെയും അവന്റെ പുത്രന്‍മാരെയും സകല ജനത്തെയും ഒന്നൊഴിയാതെ കൊന്നൊടുക്കി; അവന്റെ ദേശം കൈവശപ്പെടുത്തുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 11:42:39 IST 2024
Back to Top