Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

വെളിപാട്

,

പതിനാറാം അദ്ധ്യായം


അദ്ധ്യായം 16

  ക്രോധത്തിന്റെ പാത്രങ്ങള്‍
 • 1 : ശ്രീകോവിലില്‍നിന്ന് ആ ഏഴു ദൂ തന്‍മാരോടു പറയുന്ന ഒരു വലിയ സ്വരം ഞാന്‍ കേട്ടു: നിങ്ങള്‍ പോയി ദൈവകോപത്തിന്റെ ആ ഏഴു പാത്രങ്ങള്‍ ഭൂമിയിലേക്ക് ഒഴിക്കുക. Share on Facebook Share on Twitter
  Get this statement Link
 • 2 : ഉടനെ ഒന്നാമന്‍ പോയി തന്റെ പാത്രം ഭൂമിയിലേക്ക് ഒഴിച്ചു. അപ്പോള്‍ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യരുടെ ശരീരത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന വ്രണങ്ങളുണ്ടായി. Share on Facebook Share on Twitter
  Get this statement Link
 • 3 : രണ്ടാമന്‍ തന്റെ പാത്രം കടലിലേക്കൊഴിച്ചു. അപ്പോള്‍ കടല്‍ മരിച്ചവന്റെ രക്തംപോലെയായി. കടലിലെ സര്‍വജീവികളും ചത്തുപോയി. Share on Facebook Share on Twitter
  Get this statement Link
 • 4 : മൂന്നാമന്‍ തന്റെ പാത്രം നദികളിലും നീരുറവകളിലും ഒഴിച്ചു. അവ രക്തമായി മാറി. Share on Facebook Share on Twitter
  Get this statement Link
 • 5 : അപ്പോള്‍ ജലത്തിന്റെ ദൂതന്‍ പറയുന്നതു ഞാന്‍ കേട്ടു: ആയിരിക്കുന്നവനും ആയിരുന്നവനും പരിശുദ്ധനുമായ അങ്ങ് ഈ വിധികളില്‍ നീതിമാനാണ്. Share on Facebook Share on Twitter
  Get this statement Link
 • 6 : അവര്‍ വിശുദ്ധരുടെയും പ്രവാചകന്‍മാരുടെയും രക്തം ചൊരിഞ്ഞു. എന്നാല്‍, അങ്ങ് അവര്‍ക്കു രക്തം കുടിക്കാന്‍ കൊടുത്തു. അതാണ് അവര്‍ക്കു കിട്ടേണ്ടത്. Share on Facebook Share on Twitter
  Get this statement Link
 • 7 : അപ്പോള്‍ ബലിപീഠംപറയുന്നതുകേട്ടു: അതേ, സര്‍വശക്ത നും ദൈവവുമായ കര്‍ത്താവേ, അങ്ങയുടെ വിധികള്‍ സത്യവും നീതിയും നിറഞ്ഞതാണ്. Share on Facebook Share on Twitter
  Get this statement Link
 • 8 : നാലാമന്‍ തന്റെ പാത്രം സൂര്യന്റെ മേലൊഴിച്ചു. അപ്പോള്‍ മനുഷ്യരെ അഗ്‌നികൊണ്ടു ദഹിപ്പിക്കാന്‍ അതിന് അനുവാദം ലഭിച്ചു. Share on Facebook Share on Twitter
  Get this statement Link
 • 9 : അത്യുഷ്ണത്താല്‍ മനുഷ്യര്‍ വെന്തെരിഞ്ഞു. ആ മഹാമാരികളുടെമേല്‍ അധികാര മുണ്ടായിരുന്ന ദൈവത്തിന്റെ നാമം അവര്‍ ദുഷിച്ചു. അവര്‍ അനുതപിക്കുകയോ അവിടുത്തെ മഹത്വപ്പെടുത്തുകയോ ചെയ്തില്ല. Share on Facebook Share on Twitter
  Get this statement Link
 • 10 : അഞ്ചാമന്‍ തന്റെ പാത്രം മൃഗത്തിന്റെ സിംഹാസനത്തിന്‍മേലൊഴിച്ചു. അപ്പോള്‍ അതിന്റെ രാജ്യം കൂരിരുട്ടിലാണ്ടു. മനുഷ്യര്‍ കഠിനവേദന കൊണ്ടു നാവുകടിച്ചു. Share on Facebook Share on Twitter
  Get this statement Link
 • 11 : വേദനയും വ്രണങ്ങളുംമൂലം അവര്‍ സ്വര്‍ഗസ്ഥ നായ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല. Share on Facebook Share on Twitter
  Get this statement Link
 • 12 : ആറാമത്തെ ദൂതന്‍ തന്റെ പാത്രംയൂഫ്രട്ടീസ് മഹാനദിയിലൊഴിച്ചു. അപ്പോള്‍ അതിലെ ജലം വറ്റിപ്പോയി. അങ്ങനെ കിഴക്കുനിന്നുള്ള രാജാക്കന്‍മാര്‍ക്കു വഴിയൊരുക്കപ്പെട്ടു. Share on Facebook Share on Twitter
  Get this statement Link
 • 13 : സര്‍പ്പത്തിന്റെ വായില്‍നിന്നും മൃഗത്തിന്റെ വായില്‍നിന്നും കള്ളപ്രവാചകന്റെ വായില്‍നിന്നും പുറപ്പെട്ട തവളകള്‍പോലുള്ള മൂന്ന് അശുദ്ധാത്മാക്കളെ ഞാന്‍ കണ്ടു. Share on Facebook Share on Twitter
  Get this statement Link
 • 14 : അവര്‍ സര്‍വശക്തനായ ദൈവത്തിന്റെ മഹാദിനത്തിലെയുദ്ധത്തിനായിലോകമെമ്പാടുമുള്ള രാജാക്കന്‍മാരെ ഒന്നി ച്ചുകൂട്ടാന്‍ പുറപ്പെട്ടവരും അടയാളങ്ങള്‍ കാണിക്കുന്നവരുമായ പൈശാചികാത്മാക്ക ളാണ്. Share on Facebook Share on Twitter
  Get this statement Link
 • 15 : ഇതാ, ഞാന്‍ കള്ളനെപ്പോലെ വരുന്നു! നഗ്‌നനായി മറ്റുള്ള വരുടെ മുമ്പില്‍ ലജ്ജിതനായിത്തീരാതെ വസ്ത്രംധരിച്ച് ഉണര്‍ന്നിരിക്കുന്നവന്‍ ഭാഗ്യവാന്‍. Share on Facebook Share on Twitter
  Get this statement Link
 • 16 : ഹെബ്രായഭാഷയില്‍ ഹര്‍മാഗെദോന്‍ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ അവരെ ഒന്നിച്ചുകൂട്ടി. Share on Facebook Share on Twitter
  Get this statement Link
 • 17 : ഏഴാമന്‍ തന്റെ പാത്രം അന്തരീക്ഷത്തിലൊഴിച്ചു. അപ്പോള്‍ ശ്രീകോവിലിലെ സിംഹാസനത്തില്‍നിന്ന് ഒരു വലിയ സ്വരം പുറപ്പെട്ടു: ഇതാ, തീര്‍ന്നു. Share on Facebook Share on Twitter
  Get this statement Link
 • 18 : അപ്പോള്‍ മിന്നല്‍പിണരുകളും ഉച്ചഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായതുമുതല്‍ ഇന്നോളം സംഭവിച്ചിട്ടില്ലാത്തവിധം അത്ര വലിയ ഭൂകമ്പവും ഉണ്ടായി. മഹാനഗരം മൂന്നായിപ്പിളര്‍ന്നു. Share on Facebook Share on Twitter
  Get this statement Link
 • 19 : ജനതകളുടെ പട്ടണങ്ങള്‍ നിലംപതിച്ചു. തന്റെ ഉഗ്രക്രോധത്തിന്റെ ചഷകം മട്ടുവരെ കുടിപ്പിക്കാന്‍വേണ്ടി മഹാബാബിലോണിനെ ദൈവം പ്രത്യേകം ഓര്‍മിച്ചു. Share on Facebook Share on Twitter
  Get this statement Link
 • 20 : ദ്വീപുകളെല്ലാം ഓടിയൊളിച്ചു; പര്‍വതങ്ങള്‍ കാണാതായി. താലന്തുകളുടെ ഭാരമുള്ള വലിയ കല്ലുകളുടെ പെരുമഴ ആകാശത്തുനിന്നു മനുഷ്യരുടെമേല്‍ പതിച്ചു. കന്‍മഴയാകുന്ന മഹാമാരിനിമിത്തം മനുഷ്യര്‍ ദൈവത്തെ ദുഷിച്ചു. അത് അത്ര ഭയങ്കരമായിരുന്നു. Share on Facebook Share on Twitter
  Get this statement Link
 • 21 : താലന്തുകളുടെ ഭാരമുള്ള വലിയ കല്ലുകളുടെ പെരുമഴ ആകാശത്തുനിന്നു മനുഷ്യരുടെമേല്‍ പതിച്ചു. കന്മഴയാകുന്ന മഹാമാരിനിമിത്തം മനുഷ്യര്‍ ദൈവത്തെ ദുഷിച്ചു. അത് അത്ര ഭയങ്കരമായിരുന്നു. Share on Facebook Share on Twitter
  Get this statement Link© Thiruvachanam.in
Tue Aug 14 12:10:26 IST 2018
Back to Top