Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

വെളിപാട്

,

പതിനൊന്നാം അദ്ധ്യായം


അദ്ധ്യായം 11

    രണ്ടു സാക്ഷികള്‍
  • 1 : ദണ്‍ഡുപോലുള്ള ഒരു മുഴക്കോല്‍ എനിക്കു നല്‍കപ്പെട്ടു. ഞാന്‍ ഇങ്ങനെ കേള്‍ക്കുകയും ചെയ്തു: നീ എഴുന്നേറ്റ് ദൈവത്തിന്റെ ആലയത്തെയും ബലിപീഠത്തെയും അവിടെ ആരാധിക്കുന്നവരെയും അളക്കുക. Share on Facebook Share on Twitter Get this statement Link
  • 2 : ദേവാലയത്തിന്റെ മുറ്റംഅളക്കേണ്ടാ. കാരണം, അതു ജനതകള്‍ക്കു നല്‍കപ്പെട്ടതാണ്. നാല്‍പത്തിരണ്ടുമാസം അവര്‍ വിശുദ്ധ നഗരത്തെ ചവിട്ടിമെതിക്കും. Share on Facebook Share on Twitter Get this statement Link
  • 3 : ചാക്കുടുത്ത് ആയിരത്തിയിരുനൂറ്റിയറുപതു ദിവസം പ്രവ ചിക്കാന്‍ ഞാന്‍ എന്റെ രണ്ടു സാക്ഷികള്‍ക്ക് അനുവാദം കൊടുക്കും. Share on Facebook Share on Twitter Get this statement Link
  • 4 : അവര്‍ ഭൂമിയുടെ നാഥന്റെ മുമ്പില്‍ നില്‍ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു ദീപപീഠങ്ങളും ആണ്. Share on Facebook Share on Twitter Get this statement Link
  • 5 : ആരെങ്കിലും അവരെ ഉപദ്രവിക്കാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍നിന്ന് അഗ്‌നിപുറപ്പെട്ടു ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെ ഉപദ്രവിക്കാന്‍ പുറപ്പെടുന്നവര്‍ ഇങ്ങനെ കൊല്ലപ്പെടണം. Share on Facebook Share on Twitter Get this statement Link
  • 6 : തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍ വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ജലാശയങ്ങളെ രക്തമാക്കി മാറ്റാനും, ആഗ്രഹിക്കുമ്പോഴൊക്കെസകല മഹാമാരികളുംകൊണ്ടു ഭൂമിയെ പീഡിപ്പിക്കാനും അവര്‍ക്കധികാരം ഉണ്ട്. Share on Facebook Share on Twitter Get this statement Link
  • 7 : അവര്‍ തങ്ങളുടെ സാക്ഷ്യം നിറവേറ്റിക്കഴിയുമ്പോള്‍ പാതാളത്തില്‍നിന്നു കയറിവരുന്ന മൃഗം അവരോടുയുദ്ധം ചെയ്ത് അവരെ കീഴടക്കി കൊല്ലും. Share on Facebook Share on Twitter Get this statement Link
  • 8 : സോദോം എന്നും ഈജിപ്ത് എന്നും പ്രതീകാര്‍ഥത്തില്‍ വിളിക്കുന്ന മഹാനഗരത്തിന്റെ തെരുവില്‍ അവരുടെ മൃതദേഹം കിടക്കും. അവിടെ വച്ചാണ് അവരുടെ നാഥന്‍ ക്രൂശിക്കപ്പെട്ടത്. Share on Facebook Share on Twitter Get this statement Link
  • 9 : ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും രാജ്യങ്ങളിലും നിന്നുള്ളവര്‍ മൂന്നരദിവസം അവരുടെ മൃതദേഹങ്ങള്‍ നോക്കിനില്‍ക്കും. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അവര്‍ അനുവദിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 10 : ഭൂവാസികള്‍ അവരെക്കുറിച്ചു സന്തോഷിക്കും. ആഹ്ലാദം പ്രകടിപ്പിച്ച് അവര്‍ അന്യോന്യം സമ്മാനങ്ങള്‍ കൈമാറും. കാരണം, ഇവരാണ് ഭൂമിയില്‍ വസിക്കുന്നവരെ പീഡിപ്പിച്ചിരുന്ന രണ്ടു പ്രവാചകന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 11 : മൂന്നര ദിവസത്തിനുശേഷം ദൈവത്തില്‍നിന്നുള്ള ജീവാത്മാവ് അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റു നിന്നു. അവരെ നോക്കിനിന്നവര്‍ വല്ലാതെ ഭയപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 12 : സ്വര്‍ഗത്തില്‍നിന്നു വലിയ ഒരു സ്വരം തങ്ങളോട് ഇങ്ങനെ പറയുന്നത് അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കിനില്‍ക്കേ അവര്‍ ഒരു മേഘത്തില്‍ സ്വര്‍ഗത്തിലേക്കു കയറി. Share on Facebook Share on Twitter Get this statement Link
  • 13 : ആ മണിക്കൂറില്‍ വലിയ ഭൂകമ്പ മുണ്ടായി. പട്ടണത്തിന്റെ പത്തിലൊന്ന് നിലംപതിച്ചു. മനുഷ്യരില്‍ ഏഴായിരം പേര്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ ഭയവിഹ്വലരായി, സ്വര്‍ഗസ്ഥനായ ദൈവത്തെ മഹത്വപ്പെടുത്തി. Share on Facebook Share on Twitter Get this statement Link
  • 14 : രണ്ടാമത്തെ ദുരിതം കടന്നുപോയി. ഇതാ, മൂന്നാമത്തെ ദുരിതം വേഗം വരുന്നു. Share on Facebook Share on Twitter Get this statement Link
  • ഏഴാമത്തെ കാഹളം
  • 15 : ഏഴാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ സ്വര്‍ഗത്തില്‍ വലിയ സ്വരങ്ങളുണ്ടായി: ലോകത്തിന്റെ ഭരണാധികാരം നമ്മുടെ കര്‍ത്താവിന്‍േറ തും അവിടുത്തെ അഭിഷിക്തന്‍േറ തും ആയിരിക്കുന്നു. അവിടുന്ന് എന്നേക്കും ഭരിക്കും. Share on Facebook Share on Twitter Get this statement Link
  • 16 : അപ്പോള്‍ ദൈവസന്നിധിയില്‍ സിംഹാസനങ്ങളിലിരിക്കുന്ന ഇരുപത്തിനാലു ശ്രേഷ്ഠന്‍മാര്‍ സാഷ്ടാംഗം പ്രണമിച്ചു. അവര്‍ ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 17 : ആയിരുന്നവനും ആയിരിക്കുന്നവനും സര്‍വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങേക്കു ഞങ്ങള്‍ നന്ദി പറയുന്നു. എന്തെന്നാല്‍, അങ്ങു വലിയ ശക്തി പ്രയോഗിക്കാനും ഭരിക്കാനും തുടങ്ങിയല്ലോ. Share on Facebook Share on Twitter Get this statement Link
  • 18 : ജനതകള്‍ രോഷാകുലരായി. അങ്ങയുടെ ക്രോധം സമാഗതമായി. മരിച്ചവരെ വിധിക്കാനും അങ്ങയുടെ ദാസരായ പ്രവാചകന്‍മാര്‍ക്കും വിശുദ്ധര്‍ക്കും അങ്ങയുടെ നാമത്തെ ഭയപ്പെടുന്ന ചെറിയവര്‍ക്കും വലിയവര്‍ക്കും പ്രതിഫലം നല്‍കാനും ഭൂമിയെ നശിപ്പിക്കുന്നവരെ ഉന്‍മൂലനം ചെയ്യാനുമുള്ള സമയവും സമാഗതമായി. Share on Facebook Share on Twitter Get this statement Link
  • 19 : അപ്പോള്‍, സ്വര്‍ഗത്തില്‍ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്ദാനപേടകം കാണായി. മിന്നല്‍ പിണരുകളുംഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂക മ്പവും വലിയ കന്‍മഴയും ഉണ്ടായി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 14:27:17 IST 2024
Back to Top