Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

1 തിമോത്തേയോസ്

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

    പ്രാര്‍ത്ഥനയെക്കുറിച്ച് നിര്‍ദ്ദേശം
  • 1 : എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളുംയാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു. Share on Facebook Share on Twitter
    Get this statement Link
  • 2 : എല്ലാഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയകത്തക്കവിധം രാജാക്കന്മാര്‍ക്കും ഉന്നതസ്ഥാനീയക്കും ഇപ്രാകാരംതന്നെ ചെയ്യേണ്ടതാണ്. Share on Facebook Share on Twitter
    Get this statement Link
  • 3 : ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യവുമത്രേ. Share on Facebook Share on Twitter
    Get this statement Link
  • 4 : എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്. Share on Facebook Share on Twitter
    Get this statement Link
  • 5 : എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളുവമനുഷ്യനായ യേശുക്രിസ്തു. Share on Facebook Share on Twitter
    Get this statement Link
  • 6 : അവന്‍ എല്ലാവര്‍ക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്കി. അവന്‍ യഥാകാലം നല്‍കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു. Share on Facebook Share on Twitter
    Get this statement Link
  • 7 : അതിന്റെ പ്രഘോഷകനായും അപ്പസ്‌തോലനായും വിശ്വസത്തിലും സത്യത്തിലും വിജാതീയരുടെ പ്രബോധകനായും ഞാന്‍ നിയമിക്കപ്പെട്ടു. ഞാന്‍ വ്യാജമല്ല, സത്യമാണു പറയുന്നത്. Share on Facebook Share on Twitter
    Get this statement Link
  • 8 : അതിനാല്‍, കോപമോ കലഹമോ കൂടാതെ പുരുഷന്മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 9 : അതുപോലെതന്നെ, സ്ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ് തങ്ങളെത്തന്നെ അലങ്കരിക്കരുത്. Share on Facebook Share on Twitter
    Get this statement Link
  • 10 : ദൈവഭയമുള്ള സ്ത്രീകള്‍ക്കു യോജിച്ചവിധം സത്പ്രവൃത്തികള്‍കൊണ്ട് അവര്‍ സമലംകൃതരായിരിക്കട്ടെ! Share on Facebook Share on Twitter
    Get this statement Link
  • 11 : സ്ത്രീ നിശബ്ദമായും വിധേയത്വത്തോടുകൂടെയും പഠിക്കട്ടെ. Share on Facebook Share on Twitter
    Get this statement Link
  • 12 : പഠിപ്പിക്കാനോ പുരുഷന്മാരുടെമേല്‍ അധികാരം നടത്താനോ സ്ത്രീയെ ഞാന്‍ അനുവദിക്കുന്നില്ല. Share on Facebook Share on Twitter
    Get this statement Link
  • 13 : അവള്‍ മൗനം പാലിക്കേണ്ടതാണ്. എന്തെന്നാല്‍, ആദ്യം സൃഷ്ടിക്കപ്പെട്ടത് ആദമാണ്; Share on Facebook Share on Twitter
    Get this statement Link
  • 14 : പിന്നിടു ഹവ്വയും ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാല്‍ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു. Share on Facebook Share on Twitter
    Get this statement Link
  • 15 : എങ്കിലും, സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Mon Aug 20 21:40:55 IST 2018
Back to Top