Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

1 തെസലോനിക്കാ

,

അഞ്ചാം അദ്ധ്യായം


അദ്ധ്യായം 5

    ഒരുങ്ങിയിരിക്കുവിന്‍
  • 1 : സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്ധിച്ചു നിങ്ങള്‍ക്കു ഞാന്‍ എഴുതേണ്ടതില്ല. Share on Facebook Share on Twitter
    Get this statement Link
  • 2 : കാരണം, രാത്രിയില്‍ കള്ളന്‍ എന്നപോലെ കര്‍ത്താവിന്റെ ദിനം വരുമെന്നു നിങ്ങള്‍ക്കു നന്നായറിയാം. Share on Facebook Share on Twitter
    Get this statement Link
  • 3 : സമാധാനവും ഭദ്രതയും എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, ഗര്‍ഭിണിക്കു പ്രസവവേദനയുണ്ടാകുന്നതുപോലെ പെട്ടെന്നു നാശം അവരുടെമേല്‍ നിപതിക്കും; അതില്‍നിന്ന് അവര്‍ രക്ഷപെടുകയില്ല. Share on Facebook Share on Twitter
    Get this statement Link
  • 4 : എന്നാല്‍, സഹോദരരേ, ആദിവസം കള്ളന്‍ എന്നപോലെ നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടാന്‍ ഇടയാകത്തക്കവിധം നിങ്ങള്‍ അന്ധ കാരത്തിലല്ല കഴിയുന്നത്. Share on Facebook Share on Twitter
    Get this statement Link
  • 5 : നിങ്ങളെല്ലാവരും പ്രകാശത്തിന്റെയും പകലിന്റെയും പുത്രന്‍മാരാണ്. നമ്മില്‍ ആരുംതന്നെ രാത്രിയുടെയോ അന്ധകാരത്തിന്റെ യോ മക്കളല്ല. Share on Facebook Share on Twitter
    Get this statement Link
  • 6 : അതിനാല്‍, മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക് ഉണര്‍ന്നു സുബോധമുള്ളവരായിരിക്കാം. Share on Facebook Share on Twitter
    Get this statement Link
  • 7 : ഉറങ്ങുന്നവര്‍ രാത്രിയിലാണ് ഉറങ്ങുന്നത്. മദ്യപിച്ച് ഉന്‍മത്തരാകുന്നവര്‍ രാത്രിയിലാണ് ഉന്‍മത്തരാകുന്നത്. Share on Facebook Share on Twitter
    Get this statement Link
  • 8 : പകലിന്റെ മക്കളായ നമുക്കു വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം. Share on Facebook Share on Twitter
    Get this statement Link
  • 9 : എന്തെന്നാല്‍, നാം ക്രോധത്തിനിരയാകണമെന്നല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിക്കണമെന്നാണു ദൈവം നിശ്ചയിച്ചിട്ടുള്ളത്. Share on Facebook Share on Twitter
    Get this statement Link
  • 10 : ഉറക്കത്തിലും ഉണര്‍വിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ് അവന്‍ നമുക്കുവേണ്ടി മരിച്ചത്. Share on Facebook Share on Twitter
    Get this statement Link
  • 11 : അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെതമ്മില്‍ത്തമ്മില്‍ ആ ശ്വസിപ്പിക്കുകയും പരസ്പരോന്നമനത്തിനുവേണ്ടിയത്‌നിക്കുകയും ചെയ്യുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • സമൂഹജീവിതം
  • 12 : സഹോദരരേ, നിങ്ങളുടെയിടയില്‍ അധ്വാനിക്കുകയും കര്‍ത്താവില്‍ നിങ്ങളെ നയിക്കുകയും അനുശാസിക്കുകയും ചെയ്യുന്നവരെ Share on Facebook Share on Twitter
    Get this statement Link
  • 13 : അവരുടെ അധ്വാനം പരിഗണിച്ച് അത്യധികം സ്‌നേഹത്തോടെ ബഹുമാനിക്കണമെന്നു ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 14 : നിങ്ങള്‍ സമാധാനത്തില്‍ കഴിയുവിന്‍. സഹോദരരേ, നിങ്ങളെ ഞങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബലരെ സഹായിക്കുവിന്‍; എല്ലാ മനുഷ്യരോടും ക്ഷമാപൂര്‍വം പെരുമാറുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • 15 : ആരും ആരോടും തിന്‍മയ്ക്കു പകരം തിന്‍മ ചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും എല്ലാവരോടും സദാ നന്‍മ ചെയ്യാനും ശ്രദ്ധിക്കുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • 16 : എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • 17 : ഇട വിടാതെ പ്രാര്‍ഥിക്കുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • 18 : എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം. Share on Facebook Share on Twitter
    Get this statement Link
  • 19 : ആത്മാവിനെ നിങ്ങള്‍ നിര്‍വീര്യമാക്കരുത്. Share on Facebook Share on Twitter
    Get this statement Link
  • 20 : പ്രവചനങ്ങളെ നിന്ദിക്കരുത്. Share on Facebook Share on Twitter
    Get this statement Link
  • 21 : എല്ലാം പരിശോധിച്ചുനോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • 22 : എല്ലാത്തരം തിന്‍മയിലുംനിന്ന് അകന്നുനില്‍ക്കുകയും ചെയ്യുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • സമാപനാശംസ
  • 23 : സമാധാനത്തിന്റെ ദൈവം നിങ്ങളെ പൂര്‍ണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണവുമായിരിക്കാന്‍ ഇടയാകട്ടെ! Share on Facebook Share on Twitter
    Get this statement Link
  • 24 : നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും. Share on Facebook Share on Twitter
    Get this statement Link
  • 25 : സഹോദരരേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • 26 : വിശുദ്ധ ചുംബനംകൊണ്ട് എല്ലാ സഹോദരരെയും അഭിവാദനം ചെയ്യുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • 27 : ഈ കത്ത് എല്ലാ സഹോദരരെയും വായിച്ചുകേള്‍പ്പിക്കാന്‍ കര്‍ത്താവിന്റെ നാമത്തില്‍ നിങ്ങളെ ഞാന്‍ ചുമതലപ്പെടുത്തുന്നു. Share on Facebook Share on Twitter
    Get this statement Link
  • 28 : നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Wed Dec 13 18:11:10 IST 2017
Back to Top