Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

1 തെസലോനിക്കാ

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

    പൗലോസിന്റെ മാതൃക
  • 1 : സഹോദരരേ, നിങ്ങളുടെയടുത്തേക്കു ഞങ്ങള്‍ വന്നതു വ്യര്‍ഥമായില്ലെന്നു നിങ്ങള്‍ക്കു തന്നെ അറിയാമല്ലോ. Share on Facebook Share on Twitter Get this statement Link
  • 2 : നിങ്ങള്‍ക്കറിയാവുന്നതുപോലെ ഞങ്ങള്‍ വളരെ പീഡകള്‍ സഹിക്കുകയും ഫിലിപ്പിയില്‍വച്ച് അവമാനിക്കപ്പെടുകയും ചെയ്തു. എങ്കിലും, കഠോര മായ ക്ലേശങ്ങളുടെമധ്യേ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രഘോഷിക്കാനുള്ള ധൈര്യം ദൈവം ഞങ്ങള്‍ക്കു പ്രദാനം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 3 : ഞങ്ങളുടെ ഉപദേശം അബദ്ധത്തില്‍നിന്നോ അശുദ്ധിയില്‍നിന്നോ വഞ്ചനയില്‍നിന്നോ ഉദ്ഭവിച്ചതല്ല. Share on Facebook Share on Twitter Get this statement Link
  • 4 : സുവിശേഷം ഭരമേല്‍ക്കാന്‍ യോഗ്യരെന്നു ദൈവം അംഗീകരിച്ചതനുസരിച്ചാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്. ഇതു മനുഷ്യരെ പ്രീതിപ്പെടുത്താനല്ല; ഞങ്ങളുടെ ഹൃദയങ്ങള്‍ പരിശോധിക്കുന്നദൈവത്തെ പ്രീതിപ്പെടുത്താനാണ്. Share on Facebook Share on Twitter Get this statement Link
  • 5 : നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഞങ്ങളുടെ പ്രസം ഗങ്ങളില്‍ ഒരിക്കലും മുഖസ്തുതിയുടെ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല; അത്യാഗ്രഹത്തിന്റെ പുറംകുപ്പായം ധരിച്ചിട്ടുമില്ല. അതിനു ദൈവംതന്നെ സാക്ഷി. Share on Facebook Share on Twitter Get this statement Link
  • 6 : ക്രിസ്തുവിന്റെ അപ്പസ്‌തോലന്‍മാരെന്ന നിലയില്‍ മേന്‍മ ഭാവിക്കാമായിരുന്നിട്ടും ഞങ്ങള്‍ നിങ്ങളില്‍നിന്നോ മറ്റു മനുഷ്യരില്‍നിന്നോ മഹത്വം അന്വേഷിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 7 : ധാത്രി കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെ ഞങ്ങള്‍ നിങ്ങളുടെയിടയില്‍ സൗമ്യമായി പെരുമാറി. Share on Facebook Share on Twitter Get this statement Link
  • 8 : നിങ്ങളോടുള്ള അതീവതാത്പര്യം നിമിത്തം ദൈവത്തിന്റെ സുവിശേഷംമാത്രമല്ല, ഞങ്ങളുടെ ജീവനെത്തന്നെയും നിങ്ങള്‍ക്കായി പങ്കുവയ്ക്കാന്‍ ഞങ്ങള്‍ സന്നദ്ധരായി. കാരണം, നിങ്ങള്‍ അത്രമാത്രം ഞങ്ങളുടെ വാത്‌സല്യഭാജനങ്ങളായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : സഹോദരരേ, ഞങ്ങളുടെ കഠിനാധ്വാനം നിങ്ങള്‍ക്ക് ഓര്‍മയുണ്ടല്ലോ. ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളിലാര്‍ക്കും ഭാരമായിത്തീരരുതെന്നു കരുതി രാപ കല്‍ അധ്വാനിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : വിശ്വാസികളായ നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം എത്ര പവിത്രവും നീതിപൂര്‍വകവും നിഷ്‌കളങ്കവുമായിരുന്നുവെന്നതിനു നിങ്ങളും ദൈവവും സാക്ഷികളാണ്. Share on Facebook Share on Twitter Get this statement Link
  • 11 : പിതാവു മക്കളെയെന്നപോലെ ഞങ്ങള്‍ നിങ്ങളെ ഉപദേശിക്കുകയും പ്രോത്‌സാഹിപ്പിക്കുകയും അനുശാസിക്കുകയും ചെയ്തുവെന്ന കാര്യം നിങ്ങള്‍ക്ക റിയാമല്ലോ. Share on Facebook Share on Twitter Get this statement Link
  • 12 : അത് തന്റെ രാജ്യത്തിലേക്കും മഹത്വത്തിലേക്കും നിങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമായവിധം നിങ്ങള്‍ ജീവിക്കാന്‍വേണ്ടിയാണ്. Share on Facebook Share on Twitter Get this statement Link
  • സഹനത്തില്‍ ഭാഗഭാഗിത്വം
  • 13 : ഞങ്ങളില്‍നിന്നു നിങ്ങള്‍ ശ്രവിച്ച ദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, വിശ്വാസികളായ നിങ്ങളില്‍ പ്രവര്‍ത്തിക്കുന്നയഥാര്‍ഥ ദൈവത്തിന്റെ വചനമായിട്ടാണു നിങ്ങള്‍ സ്വീകരിച്ചത്. അതിനു ഞങ്ങള്‍ നിരന്തരം ദൈവത്തിനു നന്ദി പറയുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : സഹോദരരേ, നിങ്ങള്‍യൂദയായില്‍ യേശുക്രിസ്തുവിന്റെ നാമത്തിലുള്ള ദൈവത്തിന്റെ സഭകളെ അനുകരിക്കുന്നവരായിത്തീര്‍ന്നു. എങ്ങനെയെന്നാല്‍, യഹൂദരില്‍നിന്ന് അവര്‍ സഹിച്ചവയെല്ലാംതന്നെ സ്വന്തംനാട്ടുകാരില്‍നിന്നു നിങ്ങളും സഹിച്ചു. Share on Facebook Share on Twitter Get this statement Link
  • 15 : യഹൂദര്‍ കര്‍ത്താവായ യേശുവിനെയും പ്രവാചകന്‍മാരെയും വധിച്ചു; ഞങ്ങളെ ആട്ടിപ്പുറത്താക്കി. Share on Facebook Share on Twitter Get this statement Link
  • 16 : വിജാതീയരുടെ രക്ഷയെക്കരുതി അവരോടു പ്രസംഗിക്കുന്നതില്‍നിന്നു ഞങ്ങളെ തടസ്‌സപ്പെടുത്തിക്കൊണ്ട് അവര്‍ ദൈവത്തെ അപ്രീതിപ്പെടുത്തുകയും എല്ലാ മനുഷ്യരെയും എതിര്‍ക്കുകയും ചെയ്യുന്നു. അങ്ങനെ, അവര്‍ തങ്ങളുടെ പാപങ്ങളുടെ അള വു പൂര്‍ത്തിയാക്കുന്നു. ഇതാ, അവസാനംദൈവത്തിന്റെ ക്രോധം അവരുടെമേല്‍ നിപതിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : സഹോദരരേ, ആത്മനാ അല്ലെങ്കിലും ശാരീരികമായി കുറച്ചുനാളത്തേക്കു ഞങ്ങള്‍ നിങ്ങളില്‍നിന്നു വേര്‍പിരിഞ്ഞു. അതുകൊണ്ട്, നിങ്ങളെ മുഖാഭിമുഖം വീണ്ടും കാണാന്‍ അതീവ താത്പര്യത്തോടും ആകാംക്ഷയോടുംകൂടെ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : അതിനാല്‍, നിങ്ങളെ സ ന്ദര്‍ശിക്കാന്‍ ഞങ്ങള്‍വപൗലോസായ ഞാന്‍ പല പ്രാവശ്യം വ ആഗ്രഹിച്ചു. എന്നാല്‍, സാത്താന്‍ ഞങ്ങളെ തടസ്‌സപ്പെടുത്തി. കര്‍ത്താവായ യേശുവിന്റെ പ്രത്യാഗമനത്തില്‍ Share on Facebook Share on Twitter Get this statement Link
  • 19 : അവിടുത്തെ സന്നിധിയില്‍ ഞങ്ങളുടെപ്രത്യാശയും ആനന്ദവും അഭിമാനത്തിന്റെ കിരീടവും എന്താണ്? അതു നിങ്ങള്‍ തന്നെയല്ലേ? Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 10:16:16 IST 2024
Back to Top