Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

അപ്പ. പ്രവര്‍ത്തനങ്ങള്‍

,

ഇരുപത്തെട്ടാം അദ്ധ്യായം


അദ്ധ്യായം 28

    മാള്‍ട്ടായില്‍
  • 1 : ഞങ്ങള്‍ രക്ഷപെട്ടുകഴിഞ്ഞപ്പോള്‍, മാള്‍ട്ട എന്ന ദ്വീപാണ് അത് എന്നു മന സ്‌സിലാക്കി. Share on Facebook Share on Twitter Get this statement Link
  • 2 : അപരിചിതരെങ്കിലും സ്ഥ ലവാസികള്‍ ഞങ്ങളോട് അസാധാരണമായ കാരുണ്യം കാണിച്ചു. മഴക്കാലം വന്നുചേര്‍ന്നിരുന്നതുകൊണ്ടും തണുപ്പായിരുന്നതുകൊണ്ടും അവര്‍ തീ കൂട്ടി ഞങ്ങളെ സ്വാഗതം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 3 : പൗലോസ് കുറെ ചുള്ളിക്കമ്പുകള്‍ പെറുക്കിയെടുത്തു തീയിലിട്ടു. അപ്പോള്‍ ഒരു അണലിപ്പാമ്പ് ചൂടേറ്റു പുറത്തുചാടി, അവന്റെ കൈയില്‍ ചുറ്റി. Share on Facebook Share on Twitter Get this statement Link
  • 4 : പാമ്പ് അവന്റെ കൈയില്‍ തൂങ്ങിക്കിടക്കുന്നതുകണ്ട് നാട്ടുകാര്‍ പരസ്പരം പറഞ്ഞു: ഈ മനുഷ്യന്‍ ഒരു കൊലപാതകിയാണെന്നതിനു സംശയമില്ല. അവന്‍ കട ലില്‍നിന്നു രക്ഷപെട്ടെങ്കിലും ജീവിക്കാന്‍ നീതി അവനെ അനുവദിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 5 : അവന്‍ പാമ്പിനെ തീയിലേക്കു കുടഞ്ഞിട്ടു; അവന് അപകടമൊന്നും സംഭവിച്ചുമില്ല. Share on Facebook Share on Twitter Get this statement Link
  • 6 : അവന്‍ നീരുവന്നു വീര്‍ക്കുകയോ പെട്ടെന്നു വീണു മരിക്കുകയോ ചെയ്യുമെന്ന് അവര്‍ വിചാരിച്ചു. ഏറെനേരം കഴിഞ്ഞിട്ടും അവന് അത്യാഹിതമൊന്നും സംഭവിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവര്‍ അഭിപ്രായം മാറ്റുകയും അവന്‍ ഒരു ദേവനാണെന്നു പറയുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 7 : ദ്വീപിലെ പ്രമാണിയായ പുബ്‌ളിയൂസിന് ആ സ്ഥലത്തിനടുത്തുതന്നെ കുറെ ഭൂമിയുണ്ടായിരുന്നു. അവന്‍ ഞങ്ങളെ സ്വീകരിച്ച് മൂന്ന് ദിവസത്തേക്ക് ആതിഥ്യം നല്‍കി. Share on Facebook Share on Twitter Get this statement Link
  • 8 : പുബ്‌ളിയൂസിന്റെ പിതാവ് പനിയും അതിസാരവും പിടിപെട്ടു കിടപ്പിലായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : പൗലോസ് അവനെ സന്ദര്‍ശിച്ചു പ്രാര്‍ഥിക്കുകയും അവന്റെ മേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തുകയുംചെയ്തു. ഈ സംഭവത്തെത്തുടര്‍ന്ന് ദ്വീപിലുണ്ടായിരുന്ന മറ്റു രോഗികളും അവന്റെ യടുക്കല്‍ വന്നു സുഖം പ്രാപിച്ചുകൊണ്ടിരുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : അവര്‍ ഞങ്ങളെ വളരെെേറ ബഹുമാനിച്ചു. ഞങ്ങള്‍ കപ്പല്‍യാത്രയ്‌ക്കൊരുങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം അവര്‍ കൊണ്ടുവന്നു തന്നു. Share on Facebook Share on Twitter Get this statement Link
  • റോമായില്‍
  • 11 : മൂന്നു മാസത്തിനുശേഷം, ആദ്വീപില്‍ ശൈത്യകാലത്തു നങ്കൂരമടിച്ചിരുന്നതും ദിയോസ്‌കുറോയിയുടെ ചിഹ്നം പേറുന്നതുമായ ഒരു അല്കസാണ്‍ഡ്രിയന്‍ കപ്പലില്‍ കയറി ഞങ്ങള്‍യാത്ര പുറപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 12 : ഞങ്ങള്‍ സിറാക്കൂസിലിറങ്ങി മൂന്നു ദിവസം താമസിച്ചു. Share on Facebook Share on Twitter Get this statement Link
  • 13 : അവിടെനിന്നു തീരം ചുറ്റി റേജിയും എന്ന സ്ഥലത്തു വന്നുചേര്‍ന്നു. ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഒരു തെക്കന്‍കാറ്റു വീശുകയാല്‍ രണ്ടാം ദിവസം ഞങ്ങള്‍ പുത്തെയോളില്‍ എത്തി. Share on Facebook Share on Twitter Get this statement Link
  • 14 : അവിടെ ഞങ്ങള്‍ ചില സഹോദരരെ കണ്ടു. ഒരാഴ്ച തങ്ങളോടൊപ്പം താമസിക്കാന്‍ അവര്‍ ഞങ്ങളെ ക്ഷണിച്ചു. പിന്നെ ഞങ്ങള്‍ റോമായില്‍ വന്നുചേര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 15 : അവിടെയുള്ള സഹോദരര്‍ ഞങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ് ഞങ്ങളെ സ്വീകരിക്കുവാന്‍ ആപ്പിയൂസ്പുരവും ത്രിമണ്‍ഡ പവുംവരെ വന്നു. അവരെക്കണ്ടപ്പോള്‍ പൗലോസ് ദൈവത്തിനു നന്ദിപറയുകയും ധൈ ര്യം ആര്‍ജിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 16 : ഞങ്ങള്‍ റോമാ പട്ടണത്തില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ഒരു പടയാളിയുടെ കാവലോടെ ഇഷ്ടമുള്ളിടത്തു താമസിക്കാന്‍ പൗലോസിന് അനുവാദം ലഭിച്ചു. Share on Facebook Share on Twitter Get this statement Link
  • യഹൂദരോടു പ്രസംഗിക്കുന്നു
  • 17 : മൂന്നു ദിവസം കഴിഞ്ഞശേഷം സ്ഥലത്തെ യഹൂദനേതാക്കന്‍മാരെ അവന്‍ വിളിച്ചുകൂട്ടി. അവര്‍ സമ്മേളിച്ചപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: സഹോദരരേ, ജനത്തിനോ നമ്മുടെ പിതാക്കന്‍മാരുടെ ആചാരങ്ങള്‍ക്കോ എതിരായി ഞാന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. എങ്കിലും, ഞാന്‍ ജറുസലെമില്‍ വച്ചു തടവുകാരനായി റോമാക്കാരുടെകൈകളില്‍ ഏല്‍പിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 18 : അവര്‍ വിചാരണചെയ്തപ്പോള്‍ വധശിക്ഷയര്‍ഹിക്കുന്നതൊന്നും എന്നില്‍ കാണാഞ്ഞതുകൊണ്ട് എന്നെ മോചിപ്പിക്കാന്‍ ആഗ്രഹിച്ചു. Share on Facebook Share on Twitter Get this statement Link
  • 19 : എന്നാല്‍, യഹൂദര്‍ എതിര്‍ത്തു. തന്‍മൂലം, എന്റെ ജനങ്ങള്‍ക്കെതിരായി എനിക്ക് ഒരാരോപണവുമില്ലെങ്കിലും, സീസറിന്റെ മുമ്പാകെ ഉപരിവിചാരണയ്ക്ക് അപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. Share on Facebook Share on Twitter Get this statement Link
  • 20 : ഇക്കാരണത്താല്‍ത്തന്നെയാണ് നിങ്ങളെ കണ്ടു സംസാരിക്കാന്‍ ഞാന്‍ നിങ്ങളെ വിളിച്ചുകൂട്ടിയത്. എന്തെന്നാല്‍, ഇസ്രായേലിന്റെ പ്രത്യാശയെ പ്രതിയാണ് ഞാന്‍ ഈ ചങ്ങലകളാല്‍ ബന്ധിതനായിരിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 21 : അവര്‍ അവനോടു പറഞ്ഞു: നിന്നെക്കുറിച്ച്‌യൂദയായില്‍നിന്നു ഞങ്ങള്‍ക്ക് കത്തൊന്നും ലഭിച്ചിട്ടില്ല. ഇവിടെ വന്ന സഹോദരരിലാരും നിനക്കെതിരായി വിവരംതരുകയോ നിന്നെ കുറ്റപ്പെടുത്തി സംസാരിക്കുകയോ ചെയ്തിട്ടുമില്ല. Share on Facebook Share on Twitter Get this statement Link
  • 22 : എന്നാല്‍, നിന്റെ അഭിപ്രായങ്ങളെന്തെല്ലാമാണെന്നു നിന്നില്‍നിന്നുതന്നെകേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതു ഞങ്ങള്‍ക്കറിയാം, ഈ മതവിഭാഗത്തെ എല്ലായിടത്തും ആളുകള്‍ എതിര്‍ത്തു സംസാരിക്കുന്നുണ്ട്. Share on Facebook Share on Twitter Get this statement Link
  • 23 : അവനുമായി സംസാരിക്കാന്‍ അവര്‍ ഒരു ദിവസം നിശ്ചയിച്ചു. അന്ന് നിരവധിയാളുകള്‍ അവന്റെ വാസസ്ഥലത്തു വന്നുകൂടി. രാവിലെ മുതല്‍ സന്ധ്യവരെ അവന്‍ മോശയുടെ നിയമത്തെയും പ്രവാചകന്മാരെയും അടിസ്ഥാനമാക്കി യേശുവിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ദൈവരാജ്യത്തെക്കുറിച്ചു പരസ്യമായി സാക്ഷ്യപ്പെടുത്തുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 24 : അവന്‍ പറഞ്ഞതു ചിലര്‍ക്കു ബോധ്യപ്പെട്ടു. മറ്റു ചിലര്‍ അവിശ്വസിച്ചു. Share on Facebook Share on Twitter Get this statement Link
  • 25 : അവര്‍ പരസ്പരം അഭിപ്രായ വ്യത്യാസത്തോടെ പിരിഞ്ഞുപോകുമ്പോള്‍ പൗലോസ് ഇങ്ങനെ പറഞ്ഞു: പ്രവാചകനായ ഏശയ്യായിലൂടെ പരിശുദ്ധാത്മാവ് നിങ്ങളുടെ പിതാക്കന്‍മാരോടു പറഞ്ഞിട്ടുള്ളതു ശരിയാണ്; Share on Facebook Share on Twitter Get this statement Link
  • 26 : നീ പോയി ഈ ജനത്തോടു പറയുക, നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്‌സിലാക്കുകയില്ല. നിങ്ങള്‍ തീര്‍ച്ചയായും കാണും എന്നാല്‍ ഗ്രഹിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 27 : അവര്‍ കണ്ണുകൊണ്ടു കാണുകയും കാതുകൊണ്ടുകേള്‍ക്കുകയും ഹൃദയംകൊണ്ടു മനസ്‌സിലാക്കുകയും മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും ചെയ്യുക അ സാധ്യം. അത്രയ്ക്കും ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 28 : അതിനാല്‍, നിങ്ങള്‍ ഇത് അറിഞ്ഞുകൊള്ളുവിന്‍, Share on Facebook Share on Twitter Get this statement Link
  • 29 : ദൈവത്തില്‍ നിന്നുളള ഈ രക്ഷ വിജാതീയരുടെ പക്കലേക്ക് അയയ്ക്കപ്പെട്ടിരിക്കുന്നു. അവര്‍ കേള്‍ക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 30 : അവന്‍ സ്വന്തം ചെലവില്‍ ഒരു വീടു വാടകയ്‌ക്കെടുത്തു രണ്ടു വര്‍ഷം മുഴുവന്‍ അവിടെ താമസിച്ചു. തന്നെ സമീപിച്ച എല്ലാവരെയും അവന്‍ സ്വാഗതംചെയ്തിരുന്നു. Share on Facebook Share on Twitter Get this statement Link
  • 31 : അവന്‍ ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു നിര്‍ബാധം ധൈര്യപൂര്‍വം പഠിപ്പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 17:39:19 IST 2024
Back to Top