Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

അപ്പ. പ്രവര്‍ത്തനങ്ങള്‍

,

പതിനേഴാം അദ്ധ്യായം


അദ്ധ്യായം 17

  തെസലോനിക്കായില്‍
 • 1 : അവര്‍ ആംഫീപോളിസ്, അപ്പളോണിയാ എന്നീ സ്ഥലങ്ങളിലൂടെയാത്ര ചെയ്ത് തെസലോനിക്കായില്‍ എത്തി. അവിടെ യഹൂദരുടെ ഒരു സിനഗോഗ് ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
 • 2 : പൗലോസ് പതിവനുസരിച്ച് അവിടെച്ചെന്നു മൂന്നു സാബത്തുകളില്‍, വിശുദ്ധഗ്രന്ഥത്തെ ആധാരമാക്കി അവരോടു സംവാദത്തിലേര്‍പ്പെട്ടു. Share on Facebook Share on Twitter Get this statement Link
 • 3 : ക്രിസ്തു പീഡനം സഹിക്കുകയും മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുക ആവശ്യമായിരുന്നുവെന്ന് അവന്‍ വിശദീകരിക്കുകയും തെളിയിക്കുകയും ചെയ്തു. അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളുടെ മുമ്പില്‍ പ്രഘോഷിക്കുന്ന ഈ യേശു തന്നെയാണ്ക്രിസ്തു. Share on Facebook Share on Twitter Get this statement Link
 • 4 : അവരില്‍ ചിലര്‍ ബോധ്യം വന്ന് പൗലോസിന്റെയും സീലാസിന്റെയും കൂടെച്ചേര്‍ന്നു. ദൈവഭക്തരായ അനേകം ഗ്രീക്കുകാരും നിരവധി കുലീനവനിതകളും അപ്രകാരം ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 5 : എന്നാല്‍, യഹൂദര്‍ അസൂയപ്പെട്ട് ചില നീചന്‍മാരെ ഒരുമിച്ചുകൂട്ടി നഗരത്തെ ഇളക്കി. അവര്‍ ജാസന്റെ ഭവനത്തില്‍ തള്ളിക്കയറുകയും അപ്പസ്‌തോലന്‍മാരെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതിന് പരിശ്രമിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 6 : അവരെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ജാസനെയും ചില സഹോദരന്‍മാരെയും നഗരാധിപന്‍മാരുടെ അടുക്കല്‍ വലിച്ചിഴച്ചുകൊണ്ടുവന്ന് അവര്‍ വിളിച്ചുപറഞ്ഞു: ലോകത്തെ തലകീഴ്മറിച്ച ഈ മനുഷ്യര്‍ ഇതാ, ഇവിടെയും വന്നിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 7 : ജാസന്‍ ഇവര്‍ക്ക് ആതിഥ്യം നല്‍കി. യേശുവെന്ന മറ്റൊരു രാജാവിന്റെ പേരു പറഞ്ഞുകൊണ്ട് ഇവരെല്ലാവരും സീസറിന്റെ കല്‍പനകള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 8 : ഇതുകേട്ട്, നഗരാധിപന്‍മാരും ജനക്കൂട്ടവും അസ്വസ്ഥരായി. Share on Facebook Share on Twitter Get this statement Link
 • 9 : അവര്‍ ജാസാനെയും മറ്റുള്ളവരെയും ജാമ്യത്തില്‍ വിട്ടയച്ചു. Share on Facebook Share on Twitter Get this statement Link
 • ബെറോയായില്‍
 • 10 : രാത്രിയായപ്പോള്‍ സഹോദരന്‍മാര്‍പെട്ടെന്നു പൗലോസിനെയും സീലാസിനെയും ബെറോയായിലേക്ക് അയച്ചു. Share on Facebook Share on Twitter Get this statement Link
 • അവര്‍ അവിടെ എത്തി. യഹൂദരുടെ സിനഗോഗിലേക്കു പോയി.
 • 11 : ഈ സ്ഥലത്തെ യഹൂദര്‍ തെസലോനിക്കായിലുള്ളവരെക്കാള്‍ മാന്യന്‍മാരായിരുന്നു. ഇവര്‍ അതീവ താത്പര്യത്തോടെ വചനം സ്വീകരിച്ചു. അവര്‍ പറഞ്ഞതു സത്യമാണോയെന്ന് അ റിയുവാന്‍ വിശുദ്ധഗ്രന്ഥങ്ങള്‍ അനുദിനം പരിശോധിക്കുകയും ചെയ്തിരുന്നു. Share on Facebook Share on Twitter Get this statement Link
 • 12 : അവരില്‍ പലരും വിശ്വാസം സ്വീകരിച്ചു; കൂടാതെ ഗ്രീക്കുകാരില്‍ ബഹുമാന്യരായ പല സ്ത്രീകളും പുരുഷന്‍മാരും. Share on Facebook Share on Twitter Get this statement Link
 • 13 : പൗലോസ്‌ബെറോയായിലും ദൈവവചനം പ്രസംഗിച്ചുവെന്നു തെസലോനിക്കാക്കാരായ യഹൂദര്‍ അറിഞ്ഞപ്പോള്‍ അവര്‍ അവിടെയുമെത്തി ജനങ്ങളെ പ്രകോപിപ്പിക്കുകയും ഇളക്കിവിടുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 14 : ഉടന്‍തന്നെ സഹോദരര്‍ പൗലോസിനു കടല്‍ത്തീരംവരെ ചെന്നെത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ ചെയ്ത് അവനെയാത്രയാക്കി. എന്നാല്‍, സീലാസും തിമോത്തേയോസും അവിടെത്തന്നെതാമസിച്ചു. Share on Facebook Share on Twitter Get this statement Link
 • 15 : പൗലോസിന്റെ കൂടെപ്പോയിരുന്നവര്‍ അവനെ ആഥന്‍സില്‍ കൊണ്ടുചെന്നാക്കി. സീലാസും തിമോത്തേയോസും കഴിയുന്നതുംവേഗം തന്റെ അടുക്കല്‍ എത്തിച്ചേരണമെന്ന അവന്റെ നിര്‍ദേശവുമായി അവര്‍ തിരിച്ചുപോന്നു. Share on Facebook Share on Twitter Get this statement Link
 • ആഥന്‍സില്‍
 • 16 : പൗലോസ് അവരെയും പ്രതീക്ഷിച്ച് ആഥന്‍സില്‍ താമസിക്കവേ, നഗരം മുഴുവന്‍ വിഗ്രഹങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട് അവന്റെ മനസ്‌സില്‍ വലിയ ക്‌ഷോഭമുണ്ടായി. Share on Facebook Share on Twitter Get this statement Link
 • 17 : അതിനാല്‍, സിനഗോഗില്‍ വച്ചു യഹൂദന്‍മാരുമായും മറ്റു ഭക്തജനങ്ങളുമായും, പൊതുസ്ഥലത്തുവച്ച് എല്ലാദിവസവും അവിടെ കൂടിയിരുന്നവരുമായും അവന്‍ വാദപ്രതിവാദം നടത്തി. Share on Facebook Share on Twitter Get this statement Link
 • 18 : ചില എപ്പിക്കൂരിയന്‍ ചിന്തകരും സ്‌റ്റോയിക് ചിന്തകരും അവനോടു തര്‍ക്കിച്ചു. ചിലര്‍ പറഞ്ഞു: ഈ വിഡ്ഢി എന്തു പറയാനാണ് ഭാവിക്കുന്നത്? ഇവന്‍ വിദേശദേവതകളുടെ പ്രചാരകനാ ണെന്നു തോന്നുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞു. അവന്‍ യേശുവിനെക്കുറിച്ചും പുന രുത്ഥാനത്തെക്കുറിച്ചും പ്രസംഗിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
 • 19 : അവര്‍ അവനെ പിടിച്ച് അരെയോപ്പാഗസില്‍ കൊണ്ടുചെന്നു നിറുത്തിയിട്ടു ചോദിച്ചു: നീ അവതരിപ്പിക്കുന്ന ഈ പുതിയ പ്രബോധനം എന്താണെന്നു ഞങ്ങള്‍ക്കു പറഞ്ഞുതരാമോ? Share on Facebook Share on Twitter Get this statement Link
 • 20 : വിചിത്രമായ കാര്യങ്ങളാണല്ലോ നീ സംസാരിക്കുന്നത്; ഇവയുടെ അര്‍ഥമെന്തെന്ന് ഞങ്ങള്‍ക്ക് അറിയണമെന്നുണ്ട്. Share on Facebook Share on Twitter Get this statement Link
 • 21 : എല്ലാ ആഥന്‍സുകാര്‍ക്കും അവിടെ താമസിച്ചിരുന്ന വിദേശികള്‍ക്കും പുതിയ പുതിയ കാര്യങ്ങളെക്കുറിച്ചു പറയുന്നതിനുംകേള്‍ക്കുന്നതിനുമല്ലാതെ മറ്റൊന്നിനും സമയം ഉണ്ടായിരുന്നില്ല. Share on Facebook Share on Twitter Get this statement Link
 • അരെയോപ്പാഗസിലെ പ്രസംഗം
 • 22 : അരെയോപ്പാഗസിന്റെ മധ്യത്തില്‍ നിന്നുകൊണ്ട് പൗലോസ് ഇപ്രകാരം പ്രസംഗിച്ചു: ആഥന്‍സ് നിവാസികളേ, എല്ലാ വിധത്തിലും മതനിഷ്ഠയുള്ളവരാണ് നിങ്ങള്‍ എന്നു ഞാന്‍ മനസ്‌സിലാക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 23 : ഞാന്‍ ഇതിലെ കടന്നുപോയപ്പോള്‍ നിങ്ങളുടെ ആരാധനാവസ്തുക്കളെ നിരീക്ഷിച്ചു. അജ്ഞാതദേവന് എന്ന് എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു. നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചു തന്നെയാണ് ഞാന്‍ നിങ്ങളോടു പ്രസംഗിക്കുന്നത്. Share on Facebook Share on Twitter Get this statement Link
 • 24 : പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വ സിക്കുന്നത്. Share on Facebook Share on Twitter Get this statement Link
 • 25 : അവിടുത്തേക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല മനുഷ്യകരങ്ങളില്‍നിന്ന് അവിടുന്നു ശുശ്രൂഷ സ്വീകരിക്കുന്നത്. കാരണം, അവിടുന്നുതന്നെയാണ് എല്ലാവര്‍ക്കും ജീവനും ശ്വാസവും മറ്റു സക ലതും പ്രദാനംചെയ്യുന്നത്. Share on Facebook Share on Twitter Get this statement Link
 • 26 : ഭൂമുഖം മുഴുവന്‍ വ്യാപിച്ചുവസിക്കാന്‍വേണ്ടി അവിടുന്ന് ഒരുവനില്‍നിന്ന് എല്ലാ ജനപദങ്ങളെയും സൃഷ്ടിച്ചു; അവര്‍ക്കു വിഭിന്നകാലങ്ങളും വാസഭൂമികളും നിശ്ചയിച്ചുകൊടുത്തു. Share on Facebook Share on Twitter Get this statement Link
 • 27 : ഇത് അവര്‍ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരുപക്‌ഷേ, അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ്. എങ്കിലും, അവിടുന്ന് നമ്മിലാരിലും നിന്ന് അകലെയല്ല. Share on Facebook Share on Twitter Get this statement Link
 • 28 : എന്തെന്നാല്‍, അവിടുന്നില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്‍ക്കുന്നു. നാം അവിടുത്തെ സന്താനങ്ങളാണ് എന്ന് നിങ്ങളുടെതന്നെ ചില കവികള്‍ പറഞ്ഞിട്ടുണ്ടല്ലോ. Share on Facebook Share on Twitter Get this statement Link
 • 29 : നാം ദൈവത്തിന്റെ സന്താനങ്ങളാകയാല്‍ മനുഷ്യന്റെ ഭാവനയും ശില്‍പവിദ്യയും ചേര്‍ന്ന് സ്വര്‍ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണ് ദൈവരൂപമെന്ന് വിചാരിക്കരുത്. Share on Facebook Share on Twitter Get this statement Link
 • 30 : അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്ഞാപിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 31 : എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്. Share on Facebook Share on Twitter Get this statement Link
 • 32 : മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി കേട്ടപ്പോള്‍ ചിലര്‍ അവനെ പരിഹസിച്ചു. എന്നാല്‍, ചിലര്‍ പറഞ്ഞു: ഇവയെക്കുറിച്ച് നിന്നില്‍നിന്നു ഞങ്ങള്‍ പിന്നീടൊരിക്കല്‍ കേട്ടുകൊള്ളാം. Share on Facebook Share on Twitter Get this statement Link
 • 33 : അങ്ങനെ പൗലോസ് അവരുടെയിടയില്‍ നിന്നു പോയി. Share on Facebook Share on Twitter Get this statement Link
 • 34 : എന്നാല്‍, കുറെയാളുകള്‍ അവനോടു ചേര്‍ന്ന് വിശ്വാസം സ്വീകരിച്ചു. അരയോപ്പാഗസുകാരന്‍ ഡയനീഷ്യസും ദമാറിസ് എന്നു പേരുള്ള സ്ത്രീയും മറ്റു ചിലരും അക്കൂട്ടത്തിലുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Mon Jun 17 18:09:52 IST 2019
Back to Top