Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

അപ്പ. പ്രവര്‍ത്തനങ്ങള്‍

,

എട്ടാം അദ്ധ്യായം


അദ്ധ്യായം 8

    സാവൂള്‍ സഭയെ പീഡിപ്പിക്കുന്നു
  • 1 : സാവൂള്‍ ഈ വധത്തെ അനുകൂലിച്ചു. അന്ന് ജറുസലെമിലെ സഭയ്‌ക്കെതിരായി വലിയ പീഡനം നടന്നു. അപ്പസ്‌തോലന്‍മാരൊഴികേ മറ്റെല്ലാവരുംയൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി. Share on Facebook Share on Twitter Get this statement Link
  • 2 : വിശ്വാസികള്‍ സ്‌തേഫാനോസിനെ സംസ്‌കരിച്ചു. അവനെച്ചൊല്ലി അവര്‍ വലിയ വിലാപം ആചരിച്ചു. Share on Facebook Share on Twitter Get this statement Link
  • 3 : എന്നാല്‍, സാവൂള്‍ സഭയെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവന്‍ വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷന്‍മാരെ വലിച്ചിഴച്ചുകൊണ്ടുവന്ന് തടവിലാക്കി. Share on Facebook Share on Twitter Get this statement Link
  • സുവിശേഷം സമരിയായില്‍
  • 4 : ചിതറിക്കപ്പെട്ടവര്‍, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തില്‍ചെന്ന് അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : പീലിപ്പോസിന്റെ വാക്കുകള്‍ കേള്‍ക്കുകയും അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കാണുകയും ചെയ്ത ജനക്കൂട്ടം അവന്‍ പറഞ്ഞകാര്യങ്ങള്‍ ഏകമനസ്‌സോടെ ശ്ര ദ്ധിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : എന്തെന്നാല്‍, അശുദ്ധാത്മാക്കള്‍ തങ്ങള്‍ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളര്‍വാതരോഗികളും മുടന്തന്‍മാരും സുഖം പ്രാപിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : അങ്ങനെ ആ നഗരത്തില്‍ വലിയ സന്തോഷമുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 9 : മാന്ത്രികവിദ്യ നടത്തിക്കൊണ്ടിരുന്ന ശിമയോന്‍ എന്നൊരുവന്‍ ആ നഗരത്തിലുണ്ടായിരുന്നു. അവന്‍ വലിപ്പം ഭാവിച്ച് സമരിയാദേശത്തെ വിസ്മയിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : ചെറിയവര്‍ മുതല്‍ വലിയവര്‍ വരെ എല്ലാവരും അവന്‍ പറയുന്നത് കേട്ടിരുന്നു. അവര്‍ പറഞ്ഞു: മഹാശക്തി എന്നു വിളിക്കപ്പെടുന്ന ദൈവ ശക്തിതന്നെയാണ് ഈ മനുഷ്യന്‍. Share on Facebook Share on Twitter Get this statement Link
  • 11 : ദീര്‍ഘകാലമായി മാന്ത്രികവിദ്യകള്‍കൊണ്ട് അവരെ വിസ്മയിപ്പിച്ചിരുന്നതിനാലാണ് എല്ലാവരും അവനെ ശ്രദ്ധിച്ചുപോന്നത്. Share on Facebook Share on Twitter Get this statement Link
  • 12 : എന്നാല്‍, ദൈവരാജ്യത്തെക്കുറിച്ചും യേശുക്രിസ്തുവിന്റെ നാമത്തെക്കുറിച്ചും പീലിപ്പോസ് പ്രസംഗിച്ചപ്പോള്‍ സ്ത്രീ പുരുഷഭേദമെന്യേ എല്ലാവരും വിശ്വസിച്ചു ജ്ഞാനസ്‌നാനം സ്വീകരിച്ചു. Share on Facebook Share on Twitter Get this statement Link
  • 13 : ശിമയോന്‍പോലും വിശ്വസിച്ചു. അവന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച് പീലിപ്പോസിന്റെ കൂടെച്ചേര്‍ന്നു. സംഭവിച്ചുകൊണ്ടിരുന്ന അടയാളങ്ങളും വലിയ അദ്ഭുതപ്രവൃത്തികളും കണ്ട് അവന്‍ ആ ശ്ചര്യഭരിതനായി. Share on Facebook Share on Twitter Get this statement Link
  • 14 : സമരിയാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോള്‍ ജറുസലെമിലുള്ള അപ്പസ്‌തോലന്‍മാര്‍ പത്രോസിനെയുംയോഹന്നാനെയും അവരുടെയടുത്തേക്ക് അയച്ചു. Share on Facebook Share on Twitter Get this statement Link
  • 15 : അവര്‍ ചെന്ന് അവിടെയുള്ളവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കേണ്ടതിന് അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. Share on Facebook Share on Twitter Get this statement Link
  • 16 : കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയും മേല്‍ വന്നിരുന്നില്ല. അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ജ്ഞാന സ്‌നാനം സ്വീകരിക്കുക മാത്രമേ ചെയ്തിരുന്നുള്ളു. Share on Facebook Share on Twitter Get this statement Link
  • 17 : പിന്നീട്, അവരുടെമേല്‍ അവര്‍കൈകള്‍ വച്ചു; അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 18 : അപ്പസ്‌തോലന്‍മാരുടെ കൈവയ്പുവഴി പരിശുദ്ധാത്മാവ് നല്‍കപ്പെട്ടതു കണ്ടപ്പോള്‍ ശിമയോന്‍ അവര്‍ക്കു പണം നല്‍കിക്കൊണ്ടു Share on Facebook Share on Twitter Get this statement Link
  • 19 : പറഞ്ഞു. ഞാന്‍ ആരുടെമേല്‍ കൈകള്‍വച്ചാലും അവര്‍ക്കു പരിശുദ്ധാത്മാവിനെ ലഭിക്കത്തക്കവിധം ഈ ശക്തി എനിക്കും തരുക. Share on Facebook Share on Twitter Get this statement Link
  • 20 : പത്രോസ് പറഞ്ഞു: നിന്റെ വെ ള്ളിത്തുട്ടുകള്‍ നിന്നോടുകൂടെ നശിക്കട്ടെ! എന്തെന്നാല്‍, ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു. Share on Facebook Share on Twitter Get this statement Link
  • 21 : നിനക്ക് ഈ കാര്യത്തില്‍ ഭാഗഭാഗിത്വമോ അവകാശമോ ഉണ്ടായിരിക്കുകയില്ല. കാരണം, നിന്റെ ഹൃദയം ദൈവസന്നിധിയില്‍ ശുദ്ധമല്ല. Share on Facebook Share on Twitter Get this statement Link
  • 22 : അതിനാല്‍, നിന്റെ ഈ ദുഷ്ട തയെക്കുറിച്ചു നീ അനുതപിക്കുകയും കര്‍ത്താവിനോടു പ്രാര്‍ഥിക്കുകയും ചെയ്യുക. ഒരു പക്‌ഷേ, നിന്റെ ഈ ദുഷ്ടവിചാരത്തിനു മാപ്പു ലഭിക്കും. Share on Facebook Share on Twitter Get this statement Link
  • 23 : നീ കടുത്ത വിദ്വേഷത്തിലും അനീതിയുടെ ബന്ധനത്തിലുമാണെന്നു ഞാന്‍ മനസ്‌സിലാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : ശിമയോന്‍മറുപടി പറഞ്ഞു: നിങ്ങള്‍ പറഞ്ഞതൊന്നും എനിക്കു സംഭവിക്കാതിരിക്കാന്‍ എനിക്കുവേണ്ടി നിങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക. Share on Facebook Share on Twitter Get this statement Link
  • 25 : അവര്‍ കര്‍ത്താവിന്റെ വചനത്തിനു സാക്ഷ്യം നല്‍കുകയും അതു പ്രഘോഷിക്കുകയും ചെയ്ത തിനുശേഷം ജറുസലെമിലേക്കു മടങ്ങി. അങ്ങനെ, അവര്‍ സമരിയാക്കാരുടെ പല ഗ്രാമങ്ങളിലും സുവിശേഷം അറിയിച്ചു. Share on Facebook Share on Twitter Get this statement Link
  • പീലിപ്പോസും എത്യോപ്യാക്കാരനും
  • 26 : കര്‍ത്താവിന്റെ ഒരു ദൂതന്‍ പീലിപ്പോസിനോടു പറഞ്ഞു: എഴുന്നേറ്റ് തെക്കോട്ടു നടന്ന്, ജറുസലെമില്‍നിന്നു ഗാസായിലേക്കുള്ള പാതയില്‍ എത്തുക. അത് ഒരു വിജനമായ പാതയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : അവന്‍ എഴുന്നേറ്റുയാത്ര തിരിച്ചു. അപ്പോള്‍ എത്യോപ്യാക്കാരനായ ഒരു ഷണ്‍ഡന്‍, എത്യോപ്യാരാജ്ഞിയായ കന്‍ദാക്കെയുടെ ഭണ്‍ഡാരവിചാരിപ്പുകാരന്‍, ജറുസലെമില്‍ ആരാധിക്കാന്‍ പോയിട്ടു തിരിച്ചുവരുകയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 28 : രഥത്തിലിരുന്ന് അവന്‍ ഏശയ്യായുടെപ്രവചനം വായിച്ചുകൊണ്ടിരുന്നു. Share on Facebook Share on Twitter Get this statement Link
  • 29 : ആത്മാവു പീലിപ്പോസിനോടു പറഞ്ഞു: ആ രഥത്തെ സമീപിച്ച്, അതിനോടു ചേര്‍ന്നു നടക്കുക. Share on Facebook Share on Twitter Get this statement Link
  • 30 : പീലിപ്പോസ് അവന്റെ യടുക്കല്‍ ഓടിയെത്തി; അവന്‍ ഏശയ്യായുടെ പ്രവചനം വായിക്കുന്നതുകേട്ട്, ചോദിച്ചു: വായിക്കുന്നതു നിനക്കു മനസ്‌സിലാകുന്നുണ്ടോ? Share on Facebook Share on Twitter Get this statement Link
  • 31 : അവന്‍ പ്രതിവചിച്ചു: ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെയാണു ഞാന്‍ മന സ്‌സിലാക്കുക? രഥത്തില്‍ക്കയറി തന്നോടുകൂടെയിരിക്കാന്‍ പീലിപ്പോസിനോട് അവന്‍ അപേക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 32 : അവന്‍ വായിച്ചുകൊണ്ടിരുന്ന വിശുദ്ധഗ്രന്ഥഭാഗം ഇതാണ്: കൊലയ്ക്കുകൊണ്ടുപോകുന്ന ആടിനെപ്പോലെയും രോമം കത്രിക്കുന്നവന്റെ മുമ്പില്‍ മൂകനായി നില്‍ക്കുന്ന ആട്ടിന്‍കുട്ടിയെപോലെയും അവന്‍ തന്റെ വായ് തുറന്നില്ല. Share on Facebook Share on Twitter Get this statement Link
  • 33 : അപമാനിതനായ അവന് നീതി നിഷേധിക്കപ്പെട്ടു. അവന്റെ പിന്‍തലമുറയെപ്പറ്റി ആരു വിവരിക്കും? എന്തെന്നാല്‍, ഭൂമിയില്‍നിന്ന് അവന്റെ ജീവന്‍ അപഹരിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 34 : ഷണ്‍ഡന്‍ പീലിപ്പോസിനോടു ചോദിച്ചു: ആരെക്കുറിച്ചാണ് പ്രവാചകന്‍ ഇതു പറയുന്നത്? തന്നെക്കുറിച്ചുതന്നെയോ അതോ മറ്റൊരാളെക്കുറിച്ചോ? Share on Facebook Share on Twitter Get this statement Link
  • 35 : അപ്പോള്‍ പീലിപ്പോസ് സംസാരിക്കാന്‍ തുടങ്ങി. ഷണ്‍ഡന്‍ വായിച്ചവിശുദ്ധഗ്രന്ഥഭാഗത്തുനിന്ന് ആരംഭിച്ച്, അവനോട് യേശുവിന്റെ സുവിശേഷംപ്രസംഗിച്ചു. Share on Facebook Share on Twitter Get this statement Link
  • 36 : അവര്‍ പോകുമ്പോള്‍ ഒരു ജലാശയത്തിങ്കലെത്തി. അപ്പോള്‍ ഷണ്‍ഡന്‍ പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 37 : ഇതാ വെള്ളം; എന്നെ ജ്ഞാനസ്‌നാനപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ? Share on Facebook Share on Twitter Get this statement Link
  • 38 : രഥം നിര്‍ത്താന്‍ അവന്‍ ആജ്ഞാപിച്ചു. അവര്‍ ഇരുവരും വെള്ളത്തിലിറങ്ങി. പീലിപ്പോസ് ഷണ്‍ഡന് സ്‌നാനം നല്‍കി. Share on Facebook Share on Twitter Get this statement Link
  • 39 : അവര്‍ വെള്ളത്തില്‍നിന്നു കയറിയപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ് പീലിപ്പോസിനെ സംവഹിച്ചുകൊണ്ടുപോയി. ഷണ്‍ഡന്‍ അവനെ പിന്നീടു കണ്ടില്ല. സന്തോഷഭരിതനായി അവന്‍ യാത്ര തുടര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 40 : താന്‍ അസോത്തൂസില്‍ എത്തിയതായി പീലിപ്പോസ് കണ്ടു. എല്ലാ നഗരങ്ങളിലും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ച് അവന്‍ കേസറിയായില്‍ എത്തി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 13:21:30 IST 2024
Back to Top