Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

ലൂക്കാ

,

ഇരുപതാം അദ്ധ്യായം


അദ്ധ്യായം 20

    യേശുവിന്റെ അധികാരം
  • 1 : ഒരു ദിവസം അവന്‍ ദേവാലയത്തില്‍ ജനങ്ങളെ പഠിപ്പിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, പുരോഹിതപ്രമുഖന്‍മാരും നിയമജ്ഞരും ജനപ്രമാണികളോടുകൂടെ അവന്റെ അടുത്തുവന്നു. Share on Facebook Share on Twitter Get this statement Link
  • 2 : അവര്‍ അവനോടു പറഞ്ഞു: എന്തധികാരത്താലാണ് നീ ഇതൊക്കെചെയ്യുന്നത്, അഥവാ നിനക്ക് ഈ അധികാരം നല്‍കിയതാരാണ് എന്നു ഞങ്ങളോടു പറയുക. Share on Facebook Share on Twitter Get this statement Link
  • 3 : അവന്‍ മറുപടി പറഞ്ഞു: ഞാനും നിങ്ങളോട് ഒന്നു ചോദിക്കട്ടെ; ഉത്തരം പറയുവിന്‍. Share on Facebook Share on Twitter Get this statement Link
  • 4 : യോഹന്നാന്റെ ജ്ഞാനസ്‌നാനം സ്വര്‍ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ? Share on Facebook Share on Twitter Get this statement Link
  • 5 : അവര്‍ പരസ്പരം ആലോചിച്ചു: സ്വര്‍ഗത്തില്‍നിന്ന് എന്നു നാം പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ടു നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന് അവന്‍ ചോദിക്കും. Share on Facebook Share on Twitter Get this statement Link
  • 6 : മനുഷ്യരില്‍നിന്ന് എന്നു പറഞ്ഞാല്‍, ജനങ്ങളെല്ലാം നമ്മെ കല്ലെറിയും. എന്തെന്നാല്‍, യോഹന്നാന്‍ ഒരുപ്രവാചകനാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അതിനാല്‍, അവര്‍ മറുപടി പറഞ്ഞു: എവിടെനിന്ന് എന്നു ഞങ്ങള്‍ക്കറിഞ്ഞു കൂടാ. Share on Facebook Share on Twitter Get this statement Link
  • 8 : അപ്പോള്‍ യേശു പറഞ്ഞു: എന്തധികാരത്താലാണ് ഞാന്‍ ഇതു ചെയ്യുന്നതെന്നു ഞാനും നിങ്ങളോടു പറയുന്നില്ല. Share on Facebook Share on Twitter Get this statement Link
  • മുന്തിരിത്തോട്ടവും കൃഷിക്കാരും
  • 9 : അവന്‍ ജനങ്ങളോട് ഈ ഉപമ പറഞ്ഞു: ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതു കൃഷിക്കാരെ ഏല്‍പിച്ചതിനുശേഷം ദീര്‍ഘനാളത്തേക്ക് അവിടെനിന്നുപോയി. Share on Facebook Share on Twitter Get this statement Link
  • 10 : സമയമായപ്പോള്‍ മുന്തിരിപ്പഴങ്ങളില്‍നിന്ന് ഓഹരി ലഭിക്കേണ്ട തിന് അവന്‍ ഒരു ഭൃത്യനെ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. എന്നാല്‍, കൃഷിക്കാര്‍ അവനെ അടിക്കുകയും വെറും കൈയോടെ തിരിച്ചയയ്ക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 11 : അവന്‍ മറ്റൊരു ഭൃത്യനെ അയച്ചു. അവനെയും അവര്‍ അടിക്കുകയും അപമാനിക്കുകയും വെറുംകൈയോടെ തിരിച്ചയയ്ക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 12 : അവന്‍ മൂന്നാമതൊരുവനെ അയച്ചു. അവര്‍ അവനെ പരിക്കേല്‍പിക്കുകയും പുറത്തേക്കെറിയുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 13 : അപ്പോള്‍ തോട്ടത്തിന്റെ ഉടമസ്ഥന്‍പറഞ്ഞു: ഞാന്‍ എന്താണുചെയ്യുക? എന്റെ പ്രിയപുത്രനെ ഞാന്‍ അയയ്ക്കും. അവനെ അവര്‍ മാനിച്ചേക്കും. Share on Facebook Share on Twitter Get this statement Link
  • 14 : പക്‌ഷേ, കൃഷിക്കാര്‍ അവനെ കണ്ടപ്പോള്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്കു കൊന്നുകളയാം. അപ്പോള്‍ അവകാശം നമ്മുടേതാകും. Share on Facebook Share on Twitter Get this statement Link
  • 15 : അവര്‍ അവനെ മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. ആകയാല്‍, മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ അവരോട് എന്തുചെയ്യും? Share on Facebook Share on Twitter Get this statement Link
  • 16 : അവന്‍ വന്ന് ആ കൃഷിക്കാരെ നശിപ്പിക്കുകയും മുന്തിരിത്തോട്ടം മറ്റാളുകളെ ഏല്‍പിക്കുകയും ചെയ്യും. അവര്‍ ഇതു കേട്ടപ്പോള്‍, ഇതു സംഭവിക്കാതിരിക്കട്ടെ എന്നു പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 17 : യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു: പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നതെന്താണ്? Share on Facebook Share on Twitter Get this statement Link
  • 18 : ആ കല്ലിന്മേല്‍ നിപതിക്കുന്ന ഏതൊരുവനും തകരും. അത് ആരുടെമേല്‍ പതിക്കുന്നുവോ അവനെ അതു ധൂളിയാക്കും. Share on Facebook Share on Twitter Get this statement Link
  • 19 : തങ്ങള്‍ക്കെതിരായിട്ടാണ് ഈ ഉപമ അവന്‍ പറഞ്ഞതെന്ന് നിയമജ്ഞരും പ്രധാനപുരോഹിതന്‍മാരും മനസ്‌സിലാക്കി, അവനെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ജനങ്ങളെ ഭയപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • സീസറിനു നികുതി കൊടുക്കണമോ?
  • 20 : അതിനാല്‍ അവര്‍, നീതിമാന്‍മാരെന്നു ഭാവിക്കുന്ന ചാരന്‍മാരെ അയച്ച് അവനെ ദേശാധിപതിയുടെ അധികാരത്തിനും വിധിക്കും ഏല്‍പിച്ചുകൊടുക്കത്തക്കവിധം അവന്റെ വാക്കില്‍നിന്ന് എന്തെങ്കിലും പിടിച്ചെടുക്കാന്‍ അവസരം കാത്തിരുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : അവര്‍ അവനോടു പറഞ്ഞു: ഗുരോ നീ ശരിയായി സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനും മുഖം നോക്കാതെദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നവനുമാണെന്നു ഞങ്ങള്‍ക്കറിയാം. Share on Facebook Share on Twitter Get this statement Link
  • 22 : ഞങ്ങള്‍ സീസറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമോ, അല്ലയോ? Share on Facebook Share on Twitter Get this statement Link
  • 23 : അവന്‍ അവരുടെ കൗശലം മനസ്‌സിലാക്കി അവരോടു പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 24 : നിങ്ങള്‍ ഒരു ദനാറ എന്നെ കാണിക്കുവിന്‍. ആരുടെ രൂപവും ലിഖിതവുമാണ് ഇതിലുള്ളത്? സീസറിന്‍േറ ത് എന്ന് അവര്‍ പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 25 : അവന്‍ അവരോടു പറഞ്ഞു: എങ്കില്‍ സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 26 : ജനങ്ങളുടെ സാന്നിധ്യത്തില്‍വച്ച് അവനെ വാക്കില്‍ കുടുക്കുവാന്‍ അവര്‍ക്കു സാധിച്ചില്ല. അവന്റെ മറുപടിയില്‍ ആശ്ചര്യപ്പെട്ട് അവര്‍ മൗനം അവലംബിച്ചു. Share on Facebook Share on Twitter Get this statement Link
  • പുനരുത്ഥാനത്തെക്കുറിച്ചു വിവാദം
  • 27 : പുനരുത്ഥാനം നിഷേധിക്കുന്ന സദുക്കായരില്‍ ചിലര്‍ അവനെ സമീപിച്ചു ചോദിച്ചു: Share on Facebook Share on Twitter Get this statement Link
  • 28 : ഗുരോ, ഒരാളുടെ വിവാഹിതനായ സഹോദരന്‍ സന്താനമില്ലാതെ മരിച്ചാല്‍, അവന്‍ ആ സഹോദരന്റെ വിധവയെ സ്വീകരിച്ച് അവനുവേണ്ടി സന്താനത്തെ ഉത്പാദിപ്പിക്കണമെന്ന് മോശ കല്‍പിച്ചിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 29 : ഒ രിടത്ത് ഏഴു സഹോദരന്‍മാര്‍ ഉണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹം ചെയ്തു; അവന്‍ സന്താനമില്ലാതെ മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 30 : അനന്തരം, രണ്ടാമനും Share on Facebook Share on Twitter Get this statement Link
  • 31 : പിന്നെ മൂന്നാമനും അവളെ ഭാര്യയായി സ്വീകരിച്ചു. അങ്ങനെ ഏ ഴുപേരും സന്താനമില്ലാതെ മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 32 : അവ സാനം ആ സ്ത്രീയും മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 33 : പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ. Share on Facebook Share on Twitter Get this statement Link
  • 34 : യേശു അവരോടു പറഞ്ഞു: ഈയുഗത്തിന്റെ സന്താനങ്ങള്‍ വിവാഹം ചെയ്യുകയും ചെയ്തു കൊടുക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 35 : എന്നാല്‍, വ രാനിരിക്കുന്നയുഗത്തെ പ്രാപിക്കുന്നതി നും മരിച്ചവരില്‍നിന്ന് ഉയിര്‍ക്കുന്നതിനും യോഗ്യരായവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. Share on Facebook Share on Twitter Get this statement Link
  • 36 : പുനരുത്ഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്‍മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്. ആകയാല്‍, അവര്‍ക്ക് ഇനിയും മരിക്കാന്‍ സാധിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 37 : മോശ പോലും മുള്‍പ്പടര്‍പ്പിങ്കല്‍ വച്ചു കര്‍ത്താവിനെ, അബ്രാഹത്തിന്റെ ദൈവമെന്നും ഇസഹാക്കിന്റെ ദൈവമെന്നും യാക്കോബിന്റെ ദൈവമെന്നുംവിളിച്ചുകൊണ്ട്, മരിച്ചവര്‍ ഉയിര്‍ക്കുമെന്നു കാണിച്ചു തന്നിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 38 : അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ. Share on Facebook Share on Twitter Get this statement Link
  • 39 : നിയമജ്ഞരില്‍ ചിലര്‍ ഗുരോ, നീ ശരിയായി സംസാരിക്കുന്നു എന്നുപറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 40 : അവനോട് എന്തെങ്കിലും ചോദിക്കാന്‍ പിന്നീട് അവര്‍ മുതിര്‍ന്നില്ല. Share on Facebook Share on Twitter Get this statement Link
  • ക്രിസ്തു ദാവീദിന്റെ പുത്രന്‍
  • 41 : അപ്പോള്‍ അവന്‍ അവരോടു ചോദി ച്ചു: ക്രിസ്തു ദാവീദിന്റെ പുത്രന്‍ ആണ് എന്നു പറയാന്‍ എങ്ങനെ കഴിയും? Share on Facebook Share on Twitter Get this statement Link
  • 42 : ദാവീദ് തന്നെയും സങ്കീര്‍ത്തനപുസ്തകത്തില്‍ പറയുന്നു: കര്‍ത്താവ് എന്റെ കര്‍ത്താവി നോടരുളിച്ചെയ്തു, Share on Facebook Share on Twitter Get this statement Link
  • 43 : ഞാന്‍ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഇരിക്കുക. Share on Facebook Share on Twitter Get this statement Link
  • 44 : ദാവീദ് അവനെ കര്‍ത്താവ് എന്നു വിളിക്കുന്നു. പിന്നെ എങ്ങനെയാണ് അവന്‍ ദാവീദിന്റെ പുത്രനാകുന്നത്? Share on Facebook Share on Twitter Get this statement Link
  • നിയമജ്ഞരുടെ കപടജീവിതം
  • 45 : സകല മനുഷ്യരും കേള്‍ക്കേ, അവന്‍ ശിഷ്യരോടു പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 46 : നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിന്‍. അവര്‍ നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതുസ്ഥലങ്ങളില്‍ അഭിവാദനങ്ങളും സിനഗോഗുകളില്‍ പ്രമുഖസ്ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും ആഗ്രഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 47 : അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ഥിക്കുന്നതായി നടിക്കുകയും ചെയ്യുന്നു. അവര്‍ക്കു കൂ ടുതല്‍ കഠിനമായ ശിക്ഷാവിധി ലഭിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 15:36:29 IST 2024
Back to Top