Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

ലൂക്കാ

,

പതിനെട്ടാം അദ്ധ്യായം


അദ്ധ്യായം 18

    ന്യായാധിപനും വിധവയും
  • 1 : ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട് ഒരു ഉപമ പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 2 : ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരുന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്ഷിക്കുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : കുറേ നാളത്തേക്ക് അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 5 : എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാന വള്‍ക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും. Share on Facebook Share on Twitter Get this statement Link
  • 6 : കര്‍ത്താവ് പറഞ്ഞു: നീതിരഹിതനായ ആന്യായാധിപന്‍ പറഞ്ഞതെന്തെന്ന് ശ്രദ്ധിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 7 : അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ? Share on Facebook Share on Twitter Get this statement Link
  • 8 : അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ? Share on Facebook Share on Twitter Get this statement Link
  • ഫരിസേയനും ചുങ്കക്കാരനും
  • 9 : തങ്ങള്‍ നീതിമാന്‍മാരാണ് എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോട് അവന്‍ ഈ ഉപമ പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 10 : രണ്ടു പേര്‍ പ്രാര്‍ഥിക്കാന്‍ ദേവാലയത്തിലേക്കുപോയി- ഒരാള്‍ ഫരിസേയനും മറ്റേയാള്‍ ചുങ്കക്കാരനും. Share on Facebook Share on Twitter Get this statement Link
  • 11 : ഫരിസേയന്‍ നിന്നുകൊണ്ട് ഇങ്ങനെ പ്രാര്‍ഥിച്ചു: ദൈവമേ, ഞാന്‍ നിനക്കു നന്ദി പറയുന്നു. എന്തെന്നാല്‍, ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല. Share on Facebook Share on Twitter Get this statement Link
  • 12 : ഞാന്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാന്‍ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു. Share on Facebook Share on Twitter Get this statement Link
  • 14 : ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെതാഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • ശിശുക്കളെ ആശീര്‍വദിക്കുന്നു
  • 15 : അവന്‍ കൈകള്‍വച്ച് അനുഗ്രഹിക്കേണ്ടതിന് ശിശുക്കളെ അവന്റെ അടുത്ത് അവര്‍ കൊണ്ടുവന്നു. അവന്റെ ശിഷ്യന്‍മാര്‍ ഇതു കണ്ടപ്പോള്‍ അവരെ ശകാരിച്ചു. Share on Facebook Share on Twitter Get this statement Link
  • 16 : എന്നാല്‍, യേശു അവരെ തന്റെ അടുത്തേക്കു വിളിച്ചിട്ടു പറഞ്ഞു: ശിശുക്കള്‍ എന്റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്. Share on Facebook Share on Twitter Get this statement Link
  • 17 : സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • ധനികനായ മനുഷ്യന്‍
  • 18 : ഒരു അധികാരി അവനോടു ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? Share on Facebook Share on Twitter Get this statement Link
  • 19 : യേശു പറഞ്ഞു: എന്തുകൊണ്ടാണു നീ എന്നെ നല്ലവന്‍ എന്നു വിളിക്കുന്നത്? ദൈവം അല്ലാതെ നല്ലവനായി മറ്റാരുമില്ല. Share on Facebook Share on Twitter Get this statement Link
  • 20 : പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ: വ്യഭിചാരം ചെയ്യരുത്; കൊല്ലരുത്; മോഷ്ടിക്കരുത്; കള്ളസ്‌സാക്ഷ്യം നല്‍കരുത്; പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. Share on Facebook Share on Twitter Get this statement Link
  • 21 : അവന്‍ പറഞ്ഞു: ചെറുപ്പംമുതലേ ഇവയെല്ലാം ഞാന്‍ പാലിച്ചിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 22 : അതുകേട്ട് യേശു പറഞ്ഞു: ഇനിയും നിനക്ക് ഒരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക. Share on Facebook Share on Twitter Get this statement Link
  • 23 : ഇതു കേട്ടപ്പോള്‍ അവന്‍ വളരെ വ്യസനിച്ചു. കാരണം, അവന്‍ വലിയ ധനികനായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : യേശു അവനെ നോക്കിക്കൊണ്ടു പറഞ്ഞു: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്‌കരം! Share on Facebook Share on Twitter Get this statement Link
  • 25 : ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്. Share on Facebook Share on Twitter Get this statement Link
  • 26 : ഇതുകേട്ടവര്‍ ചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപ്രാപിക്കാന്‍ ആര്‍ക്കു കഴിയും? Share on Facebook Share on Twitter Get this statement Link
  • 27 : അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. Share on Facebook Share on Twitter Get this statement Link
  • 28 : പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ സ്വന്തമായവയെല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 29 : യേശു പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്‍മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവ രിലാര്‍ക്കും, Share on Facebook Share on Twitter Get this statement Link
  • 30 : ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്തു നിത്യജീവനും. Share on Facebook Share on Twitter Get this statement Link
  • പീഡാനുഭവവും ഉത്ഥാനവും -മൂന്നാം പ്രവചനം
  • 31 : അവന്‍ പന്ത്രണ്ടു പേരെയും അടുത്തുവിളിച്ചു പറഞ്ഞു: ഇതാ, നമ്മള്‍ ജറുസലെ മിലേക്കു പോകുന്നു. മനുഷ്യപുത്രനെപ്പറ്റി പ്രവാചകന്‍മാര്‍ വഴി എഴുതപ്പെട്ടതെല്ലാം പൂര്‍ത്തിയാകും. അവന്‍ വിജാതീയര്‍ക്ക് ഏല്‍പിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 32 : അവര്‍ അവനെ പരിഹ സിക്കുകയും അപമാനിക്കുകയും അവന്റെ മേല്‍ തുപ്പുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 33 : അവര്‍ അവനെ പ്രഹരിക്കുകയും വധിക്കുകയും ചെയ്യും. എന്നാല്‍, മൂന്നാം ദിവസം അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 34 : ഇക്കാര്യങ്ങള്‍ ഒന്നും അവര്‍ ഗ്രഹിച്ചില്ല. ഈ പറഞ്ഞതിന്റെ പൊരുള്‍ അവരില്‍നിന്നു മറയ്ക്കപ്പെട്ടിരുന്നു; അവന്‍ സംസാരിച്ചവ അവര്‍ മനസ്‌സിലാക്കിയതുമില്ല. Share on Facebook Share on Twitter Get this statement Link
  • അന്ധനു കാഴ്ച നല്‍കുന്നു
  • 35 : അവന്‍ ജറീക്കോയെ സമീപിച്ച പ്പോള്‍ ഒരു കുരുടന്‍ വഴിയരുകില്‍ ഇരുന്ന് ഭിക്ഷയാചിക്കുന്നുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 36 : ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദം കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അവന്‍ അന്വേഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 37 : നസറായനായ യേശു കടന്നുപോകുന്നു എന്ന് അവര്‍ പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 38 : അപ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ! Share on Facebook Share on Twitter Get this statement Link
  • 39 : മുമ്പേ പൊയ്‌ക്കൊണ്ടിരുന്നവര്‍, നിശ്ശ ബ്ദനായിരിക്കാന്‍ പറഞ്ഞ് അവനെ ശകാരിച്ചു. അവനാകട്ടെ, കൂടുതല്‍ ഉച്ചത്തില്‍ ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ എന്നു നിലവിളിച്ചുകൊണ്ടിരുന്നു. Share on Facebook Share on Twitter Get this statement Link
  • 40 : യേശു അവിടെ നിന്നു; അവനെ തന്റെ അടുത്തേക്കുകൊണ്ടുവരാന്‍ കല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
  • 41 : അവന്‍ അടുത്തു വന്നപ്പോള്‍ യേശു ചോദിച്ചു:ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: കര്‍ത്താവേ, എനിക്കു കാഴ്ച വീണ്ടുകിട്ടണം. Share on Facebook Share on Twitter Get this statement Link
  • 42 : യേശു പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 43 : തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിന്റെ പിന്നാലെ പോയി. ഇതുകണ്ട് എല്ലാവരും ദൈവത്തെ സ്തുതിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 16:52:58 IST 2024
Back to Top