Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

ലൂക്കാ

,

പതിനാലാം അദ്ധ്യായം


അദ്ധ്യായം 14

    മഹോദരരോഗിയെ സുഖപ്പെടുത്തുന്നു
  • 1 : ഒരു സാബത്തില്‍ അവന്‍ ഫരിസേയപ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍ ഭക്ഷ ണത്തിനുപോയി. അവര്‍ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : അവിടെ ഒരു മഹോദര രോഗി ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : യേശു നിയമജ്ഞരോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തില്‍ രോഗശാന്തി നല്‍കുന്നത് അ നുവദനീയമോ അല്ലയോ? Share on Facebook Share on Twitter Get this statement Link
  • 4 : അവര്‍ നിശ്ശ ബ്ദരായിരുന്നു. യേശു അവനെ അടുത്തുവിളിച്ചു സുഖപ്പെടുത്തി അയച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : അനന്ത രം അവന്‍ അവരോടു ചോദിച്ചു: സാബത്തില്‍ തന്റെ പുത്രനോ കാളയോ കിണ റ്റില്‍ വീണാല്‍ ഉടന്‍ പിടിച്ചു കയറ്റാത്ത വനായി നിങ്ങളില്‍ ആരുണ്ട്? Share on Facebook Share on Twitter Get this statement Link
  • 6 : മറുപടി പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. Share on Facebook Share on Twitter Get this statement Link
  • അതിഥിക്കും ആതിഥേയനും ഉപദേശം
  • 7 : ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ അവന്‍ അവരോട് ഒരു ഉപമ പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 8 : ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിനു ക്ഷണിച്ചാല്‍, പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്. ഒരുപക്‌ഷേ, നിന്നെക്കാള്‍ ബഹുമാന്യനായ ഒരാളെ അവന്‍ ക്ഷണിച്ചിട്ടുണ്ടായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 9 : നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവന്‍ വന്ന്, ഇവനു സ്ഥലം കൊടുക്കുക എന്നു നിന്നോടു പറയും. അപ്പോള്‍ നീ ലജ്ജിച്ച്, അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : അതുകൊണ്ട്, നീ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോള്‍ അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കുക. ആതിഥേയന്‍ വന്നു നിന്നോട്, സ്‌നേഹിതാ, മുമ്പോട്ടു കയറിയിരിക്കുക എന്നുപറയും. അപ്പോള്‍ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുമ്പാകെ നിനക്കു മഹത്വമുണ്ടാകും. Share on Facebook Share on Twitter Get this statement Link
  • 11 : തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെതാഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. Share on Facebook Share on Twitter Get this statement Link
  • 12 : തന്നെ ക്ഷണിച്ചവനോടും അവന്‍ പറഞ്ഞു: നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുമ്പോള്‍ നിന്റെ സ്‌നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയല്‍ക്കാരെയോ വിളിക്കരുത്. ഒരു പക്‌ഷേ, അവര്‍ നിന്നെ പകരം ക്ഷണിക്കുകയും അതു നിനക്കു പ്രതിഫലമാവുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 13 : എന്നാല്‍, നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്ഷണിക്കുക. Share on Facebook Share on Twitter Get this statement Link
  • 14 : അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാല്‍, പകരം നല്‍കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. നീതിമാന്‍മാരുടെ പുനരുത്ഥാനത്തില്‍ നിനക്കു പ്രതിഫലം ലഭിക്കും. Share on Facebook Share on Twitter Get this statement Link
  • വിരുന്നിന്റെ ഉപമ
  • 15 : അവനോടുകൂടെ ഭക്ഷണത്തിനിരുന്ന വരില്‍ ഒരുവന്‍ ഇതു കേട്ടിട്ട് അവനോടു പറഞ്ഞു: ദൈവരാജ്യത്തില്‍ അപ്പം ഭക്ഷിക്കുന്നവന്‍ ഭാഗ്യവാന്‍. Share on Facebook Share on Twitter Get this statement Link
  • 16 : അപ്പോള്‍ യേശു അവനോടു പറഞ്ഞു: ഒരുവന്‍ ഒരിക്കല്‍ ഒരു വലിയ സദ്യ ഒരുക്കി; വളരെപ്പേരെ ക്ഷണിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 17 : സദ്യയ്ക്കു സമയമായപ്പോള്‍ അവന്‍ ദാസനെ അയച്ചു ക്ഷണിക്കപ്പെട്ടവരെ അറിയിച്ചു: വരുവിന്‍, എല്ലാം തയ്യാറായിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : എന്നാല്‍ അവരെല്ലാവരും ഒന്നുപോലെ ഒഴികഴിവു പറയാന്‍ തുടങ്ങി, ഒന്നാമന്‍ പറഞ്ഞു: ഞാന്‍ ഒരു വയല്‍ വാങ്ങി; അതുപോയി കാണേണ്ടിയിരിക്കുന്നു. എന്നെ ഒഴിവാക്കണം എന്നു ഞാന്‍ അപേക്ഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : മറ്റൊരുവന്‍ പറഞ്ഞു: ഞാന്‍ അഞ്ചുജോടി കാളകളെ വാങ്ങി; അവയെ പരീക്ഷിച്ചുനോക്കുവാന്‍ പോകുന്നു; എനിക്ക് ഒഴിവുതരണം എന്ന് അപേക്ഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : മൂന്നാമതൊരുവന്‍ പറഞ്ഞു: എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ. അതിനാല്‍ എനിക്കു വരാന്‍ നിവൃത്തിയില്ല. Share on Facebook Share on Twitter Get this statement Link
  • 21 : ആദാസന്‍ തിരിച്ചുവന്ന്‌യജമാനനെ വിവരം ധരിപ്പിച്ചു. ഗൃഹനാഥന്‍ കോപിച്ച് ദാസനോടു പറഞ്ഞു: നീ വേഗം പട്ടണത്തിന്റെ തെരുവുകളിലും ഊടുവഴികളിലും ചെന്ന്, ദരിദ്രരെയും, വികലാംഗരെയും, കുരുടരെയും, മുടന്തരെയും ഇവിടെ കൂട്ടിക്കൊണ്ടു വരുക. Share on Facebook Share on Twitter Get this statement Link
  • 22 : അനന്ത രം ആദാസന്‍ പറഞ്ഞു:യജമാനനേ, നീ കല്‍പിച്ചതുപോലെ ഞാന്‍ ചെയ്തു. ഇനിയും സ്ഥലമുണ്ട്. Share on Facebook Share on Twitter Get this statement Link
  • 23 : യജമാനന്‍ ദാസനോടു പറഞ്ഞു: നീ പെരുവഴിയിലും ഇടവഴികളി ലും ചെന്ന്, എന്റെ വീടു നിറയുവോളം ആളുകള്‍ അകത്തേക്കു വരുവാന്‍ നിര്‍ബന്ധിക്കുക. Share on Facebook Share on Twitter Get this statement Link
  • 24 : എന്തെന്നാല്‍, ക്ഷണിക്കപ്പെട്ടവരില്‍ ഒരുവനും എന്റെ വിരുന്ന് ആസ്വദിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. Share on Facebook Share on Twitter Get this statement Link
  • ശിഷ്യത്വത്തിന്റെ വില
  • 25 : വലിയ ജനക്കൂട്ടങ്ങള്‍ അവന്റെ അ ടുത്തുവന്നു. അവന്‍ തിരിഞ്ഞ് അവരോടു പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 26 : സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്‍മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആര്‍ക്കും എന്റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 27 : സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 28 : ഗോപുരം പണിയാന്‍ ഇച്ഛിക്കുമ്പോള്‍, അതു പൂര്‍ത്തിയാക്കാന്‍വേണ്ട വക തനിക്കുണ്ടോ എന്ന് അതിന്റെ ചെലവ് ആദ്യമേ തന്നെ കണക്കു കൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്? Share on Facebook Share on Twitter Get this statement Link
  • 29 : അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അടിത്തറ കെട്ടിക്കഴിഞ്ഞ് പണിമുഴുവനാക്കാന്‍ കഴിയാതെ വരുമ്പോള്‍, കാണുന്ന വരെല്ലാം അവനെ ആക്‌ഷേപിക്കും. Share on Facebook Share on Twitter Get this statement Link
  • 30 : അവര്‍ പറയും: ഈ മനുഷ്യന്‍ പണി ആരംഭിച്ചു; പക്‌ഷേ, പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. Share on Facebook Share on Twitter Get this statement Link
  • 31 : അല്ലെങ്കില്‍, ഇരുപതിനായിരം ഭടന്‍മാരോടുകൂടെ തനിക്കെതിരേ വരുന്നവനെ പതിനായിരം കൊണ്ടു നേരിടാന്‍ സാധിക്കുമോ എന്ന് ആദ്യമേ ആലോചിക്കാതെ മറ്റൊരു രാജാവിനോടുയുദ്ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്? Share on Facebook Share on Twitter Get this statement Link
  • 32 : അതു സാധ്യമല്ലെങ്കില്‍, അവന്‍ ദൂരത്തായിരിക്കുമ്പോള്‍ തന്നെ ദൂതന്‍മാരെ അയച്ച്, സമാധാനത്തിന് അപേക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 33 : ഇതുപോലെ, തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല. Share on Facebook Share on Twitter Get this statement Link
  • 34 : ഉപ്പ് നല്ലതു തന്നെ; എന്നാല്‍ ഉറകെട്ടുപോയാല്‍ അതിന് എങ്ങനെ ഉറകൂട്ടും? Share on Facebook Share on Twitter Get this statement Link
  • 35 : മണ്ണിനോ വളത്തിനോ അത് ഉപ കരിക്കുകയില്ല. ആളുകള്‍ അതു പുറത്തെ റിഞ്ഞു കളയുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 18:01:47 IST 2024
Back to Top