Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

മര്‍ക്കോസ്

,

പതിനാറാം അദ്ധ്യായം


അദ്ധ്യായം 16

    യേശുവിന്റെ പുനരുത്ഥാനം (മത്തായി 28: 128 : 8 ) (ലൂക്കാ 24 : 124 : 12 ) (യോഹന്നാന്‍ 20 : 120 : 10 )
  • 1 : സാബത്ത് കഴിഞ്ഞപ്പോള്‍ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അവനെ അഭിഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി. Share on Facebook Share on Twitter Get this statement Link
  • 2 : ആഴ്ചയുടെ ആദ്യദിവസം അതി രാവിലെ, സൂര്യനുദിച്ചപ്പോള്‍ത്തന്നെ, അവര്‍ ശവകുടീരത്തിങ്കലേക്കു പോയി. Share on Facebook Share on Twitter Get this statement Link
  • 3 : അവര്‍ തമ്മില്‍ പറഞ്ഞു: ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതില്‍ക്കല്‍നിന്ന് കല്ല് ഉരുട്ടിമാറ്റുക? Share on Facebook Share on Twitter Get this statement Link
  • 4 : എന്നാല്‍, അവര്‍ നോക്കിയപ്പോള്‍ ആ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നു! അതു വളരെ വലുതായിരുന്നുതാനും. Share on Facebook Share on Twitter Get this statement Link
  • 5 : അവര്‍ ശവകുടീരത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വെള്ള വസ്ത്രം ധരിച്ച ഒരുയുവാവ് വലത്തുഭാഗത്തിരിക്കുന്നതുകണ്ടു. Share on Facebook Share on Twitter Get this statement Link
  • 6 : അവര്‍ വിസ്മയിച്ചുപോയി. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ അദ്ഭുതപ്പെടേണ്ടാ. കുരിശില്‍ തറയ്ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു. അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവന്‍ ഇവിടെയില്ല. നോക്കൂ, അവര്‍ അവ നെ സംസ്‌കരിച്ച സ്ഥലം. Share on Facebook Share on Twitter Get this statement Link
  • 7 : നിങ്ങള്‍ പോയി, അവന്റെ ശിഷ്യന്‍മാരോടും പത്രോ സിനോടും പറയുക: അവന്‍ നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കു പോകുന്നു. അവന്‍ നിങ്ങളോടു പറഞ്ഞിരുന്നതുപോലെ അവിടെവച്ച് നിങ്ങള്‍ അവനെ കാണും. Share on Facebook Share on Twitter Get this statement Link
  • 8 : അവര്‍ ശവകുടീരത്തില്‍നിന്നു പുറത്തിറങ്ങി ഓടി. എന്തെന്നാല്‍, അവര്‍ പേടിച്ചു വിറയ്ക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തിരുന്നു. അവര്‍ ആരോടും ഒന്നും പറഞ്ഞില്ല. അവര്‍ അത്യന്തം ഭയപ്പെട്ടിരുന്നു. Share on Facebook Share on Twitter Get this statement Link
  • ശിഷ്യര്‍ക്കു പ്രത്യക്ഷപ്പെടുന്നു (മത്തായി 28: 928 : 10 ) (ലൂക്കാ 24 : 1224 : 35 ) (യോഹന്നാന്‍ 20 : 1120 : 18 )
  • 9 : ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, യേശു ആദ്യം മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെട്ടു. ഇവളില്‍നിന്നാണ് അവന്‍ ഏഴു പിശാചുക്കളെ പുറത്താക്കിയത്. Share on Facebook Share on Twitter Get this statement Link
  • 10 : അവള്‍ ചെന്ന് അവനോടുകൂടെ ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു. അവര്‍ ദുഃഖത്തിലാണ്ടു വിലപിച്ചിരിക്കുകയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : അവന്‍ ജീവിച്ചിരിക്കുന്നു എന്നും അവള്‍ക്കു കാണപ്പെട്ടു എന്നും കേട്ടപ്പോള്‍ അവര്‍ വിശ്വസിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 12 : ഇതിനുശേഷം അവരില്‍ രണ്ടുപേര്‍ ഗ്രാമത്തിലേക്കു നടന്നുപോകുമ്പോള്‍ അവന്‍ വേറൊരു രൂപത്തില്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 13 : അവര്‍ പോയി ബാക്കിയുള്ളവരെ വിവരം അറിയിച്ചു. അവരെയും അവര്‍ വിശ്വസിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • ശിഷ്യഗണത്തിനു പ്രേഷിതദൗത്യം (മത്തായി 28: 1628 : 20 ) (ലൂക്കാ 24 : 3624 : 49 ) (യോഹന്നാന്‍ 20 : 1920 : 23 ) (അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 11 : 611 : 8 )
  • 14 : പിന്നീട്, അവര്‍ പതിനൊന്നുപേര്‍ഭക്ഷണത്തിനിരിക്കുമ്പോള്‍, അവന്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. ഉയിര്‍പ്പിക്കപ്പെട്ട തിനുശേഷം തന്നെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസ രാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവന്‍ കുറ്റപ്പെടുത്തി. Share on Facebook Share on Twitter Get this statement Link
  • 15 : അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 16 : വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 17 : വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. Share on Facebook Share on Twitter Get this statement Link
  • 18 : അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • യേശുവിന്റെ സ്വര്‍ഗാരോഹണം (ലൂക്കാ 24: 5024 : 53 ) (അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 1 : 91 : 11 )
  • 19 : കര്‍ത്താവായ യേശു അവരോടു സം സാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. Share on Facebook Share on Twitter Get this statement Link
  • 20 : അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 00:32:19 IST 2024
Back to Top