Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

മത്തായി

,

പതിനേഴാം അദ്ധ്യായം


അദ്ധ്യായം 17

    യേശു രൂപാന്തരപ്പെടുന്നു (മര്‍ക്കോസ് 9: 29 : 8 ) (ലൂക്കാ 9 : 289 : 36 ) ( 2 പത്രോസ് 1 : 171 : 18 )
  • 1 : യേശു, ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്റെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കുപോയി. Share on Facebook Share on Twitter
    Get this statement Link
  • 2 : അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെവെട്ടിത്തിളങ്ങി. അവന്റെ വസ്ത്രം പ്രകാശംപോലെ ധവളമായി. Share on Facebook Share on Twitter
    Get this statement Link
  • 3 : മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി അവര്‍ കണ്ടു. Share on Facebook Share on Twitter
    Get this statement Link
  • 4 : പത്രോസ് യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം - ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. Share on Facebook Share on Twitter
    Get this statement Link
  • 5 : അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരുമേഘംവന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • 6 : ഇതുകേട്ട ക്ഷണത്തില്‍ ശിഷ്യന്‍മാര്‍ കമിഴ്ന്നു വീണു; അവര്‍ ഭയവിഹ്വലരായി. Share on Facebook Share on Twitter
    Get this statement Link
  • 7 : യേശു സമീപിച്ച് അവരെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്‍ക്കുവിന്‍, ഭയപ്പെടേണ്ടാ. Share on Facebook Share on Twitter
    Get this statement Link
  • 8 : അവര്‍ കണ്ണുകളുയര്‍ത്തിനോക്കിയപ്പോള്‍ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല. Share on Facebook Share on Twitter
    Get this statement Link
  • ഏലിയായുടെ ആഗമനം (മര്‍ക്കോസ് 9: 99 : 13 )
  • 9 : മലയില്‍നിന്ന് ഇറങ്ങുമ്പോള്‍ യേശു അവരോട് ആജ്ഞാപിച്ചു: മനുഷ്യപുത്രന്‍മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നതുവരെ നിങ്ങള്‍ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുത്. Share on Facebook Share on Twitter
    Get this statement Link
  • 10 : ശിഷ്യന്‍മാര്‍ അവനോടു ചോദിച്ചു: ആദ്യം ഏലിയാ വരണമെന്ന് നിയമജ്ഞര്‍ പറയുന്നതെന്തുകൊണ്ട്? Share on Facebook Share on Twitter
    Get this statement Link
  • 11 : അവന്‍ പറഞ്ഞു: ഏലിയാ വന്ന് എല്ലാം പുനഃസ്ഥാപിക്കുക തന്നെ ചെയ്യും. Share on Facebook Share on Twitter
    Get this statement Link
  • 12 : എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, ഏലിയാ വന്നു കഴിഞ്ഞു. എങ്കിലും അവര്‍ അവനെ മനസ്‌സിലാക്കിയില്ല. തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം അവര്‍ അവനോടു ചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരില്‍നിന്നു പീഡകളേല്‍ക്കാന്‍ പോകുന്നു. Share on Facebook Share on Twitter
    Get this statement Link
  • 13 : സ്‌നാപകയോഹന്നാനെപ്പറ്റിയാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അപ്പോള്‍ ശിഷ്യന്‍മാര്‍ക്കു മനസ്‌സിലായി. Share on Facebook Share on Twitter
    Get this statement Link
  • അപസ്മാരരോഗിയെ സുഖപ്പെടുത്തുന്നു (മര്‍ക്കോസ് 9: 149 : 29 ) (ലൂക്കാ 9 : 379 : 43 )
  • 14 : അവര്‍ ജനക്കൂട്ടത്തിന്റെ അടുത്തേക്കു വന്നപ്പോള്‍ ഒരാള്‍ കടന്നുവന്ന് അവന്റെ സന്നിധിയില്‍ പ്രണമിച്ചുകൊണ്ടു പറഞ്ഞു: Share on Facebook Share on Twitter
    Get this statement Link
  • 15 : കര്‍ത്താവേ, എന്റെ പുത്രനില്‍ കനിയണമേ; അവന്‍ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവന്‍ തീയിലും വെള്ളത്തിലും വീഴുന്നു. Share on Facebook Share on Twitter
    Get this statement Link
  • 16 : ഞാന്‍ അവനെ നിന്റെ ശിഷ്യന്‍മാരുടെ അടുത്തുകൊണ്ടുവന്നു. പക്‌ഷേ, അവനെ സുഖപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. Share on Facebook Share on Twitter
    Get this statement Link
  • 17 : യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും! അവനെ ഇവിടെ എന്റെ അടുത്തു കൊണ്ടുവരിക. Share on Facebook Share on Twitter
    Get this statement Link
  • 18 : യേശു അവനെ ശാസിച്ചു. പിശാച് അവനെ വിട്ടുപോയി. തത്ക്ഷണം ബാലന്‍ സുഖംപ്രാപിച്ചു. Share on Facebook Share on Twitter
    Get this statement Link
  • 19 : അനന്തരം ശിഷ്യന്‍മാര്‍ തനിച്ച് യേശുവിനെ സമീപിച്ചു ചോദിച്ചു. എന്തുകൊണ്ടാണ് അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെ പോയത്? Share on Facebook Share on Twitter
    Get this statement Link
  • 20 : യേശു പറഞ്ഞു: നിങ്ങളുടെ അല്‍പവിശ്വാസം കൊണ്ടു തന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെ നിന്നു മാറി മറ്റൊരു സ്ഥലത്തേക്കു പോവുക, എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും. Share on Facebook Share on Twitter
    Get this statement Link
  • 21 : നിങ്ങള്‍ക്ക്‌യാതൊന്നും അസാധ്യമായിരിക്കുകയില്ല. Share on Facebook Share on Twitter
    Get this statement Link
  • പീഡാനുഭവവും ഉത്ഥാനവും - രണ്ടാം പ്രവചനം (മര്‍ക്കോസ് 9: 309 : 32 ) (ലൂക്കാ 9 : 439 : 45 )
  • 22 : അവര്‍ ഗലീലിയില്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു. Share on Facebook Share on Twitter
    Get this statement Link
  • 23 : അവര്‍ അവനെ വധിക്കും; എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും. ഇതുകേട്ട് അവര്‍ അതീവ ദുഃഖിതരായിത്തീര്‍ന്നു. Share on Facebook Share on Twitter
    Get this statement Link
  • നികുതിയെക്കുറിച്ച്
  • 24 : അവര്‍ കഫര്‍ണാമിലെത്തിയപ്പോള്‍ ദേവാലയനികുതി പിരിക്കുന്നവര്‍ പത്രോസിന്റെ അടുത്തുചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതികൊടുക്കുന്നില്ലേ? Share on Facebook Share on Twitter
    Get this statement Link
  • 25 : അവന്‍ പറഞ്ഞു: ഉവ്വ്. പിന്നീടു വീട്ടിലെത്തിയപ്പോള്‍ യേശു ചോദിച്ചു: ശിമയോനേ, നിനക്കെന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കന്‍മാര്‍ ആരില്‍ നിന്നാണ് നികുതിയോചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രന്‍മാരില്‍ നിന്നോ, അന്യരില്‍ നിന്നോ? Share on Facebook Share on Twitter
    Get this statement Link
  • 26 : അന്യരില്‍ നിന്ന് വ പത്രോസ് മറുപടി പറഞ്ഞു. യേശു തുടര്‍ന്നു: അപ്പോള്‍ പുത്രന്‍മാര്‍ സ്വതന്ത്രരാണല്ലോ; Share on Facebook Share on Twitter
    Get this statement Link
  • 27 : എങ്കിലുംഅവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കാതിരിക്കാന്‍ നീ കടലില്‍പോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്‌സ്യത്തിന്റെ വായ് തുറക്കുമ്പോള്‍ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കുംവേണ്ടി അവര്‍ക്കു കൊടുക്കുക. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Wed Sep 26 18:05:10 IST 2018
Back to Top