Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ലേവ്യരുടെ പുസ്തകം

,

ഇരുപത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 21

    പൗരോഹിത്യ വിശുദ്ധി
  • 1 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: അഹറോന്റെ പുത്രന്‍മാരായ പുരോഹിതന്‍മാരോടു പറയുക, പുരോഹിതന്‍മാരിലാരും തങ്ങളുടെ ജനങ്ങളില്‍ മൃതരായവര്‍ക്കു വേണ്ടി സ്വയം അശുദ്ധരാകരുത്. Share on Facebook Share on Twitter Get this statement Link
  • 2 : എന്നാല്‍, തന്റെ അടുത്ത ചാര്‍ച്ചക്കാരെപ്രതി - പിതാവ്, മാതാവ്, മകന്‍ , മകള്‍, സഹോദരന്‍ എന്നിവരെ പ്രതി - അവന്‍ സ്വയം മാലിന്യം ഏറ്റുകൊള്ളട്ടെ. Share on Facebook Share on Twitter Get this statement Link
  • 3 : അതുപോലെ, കന്യകയായ സഹോദരിയെ പ്രതിയും. അവിവാഹിതയായ അവള്‍ അവനു ബന്ധപ്പെട്ടവളാണ്. Share on Facebook Share on Twitter Get this statement Link
  • 4 : അവന്‍ തന്റെ ജനങ്ങളില്‍ പ്രമുഖനായിരിക്കുകയാല്‍ തന്നെത്തന്നെ മലിനനാക്കുകയോ അശുദ്ധനാക്കുകയോ അരുത്. Share on Facebook Share on Twitter Get this statement Link
  • 5 : ദുഃഖസൂചകമായി പുരോഹിതന്‍മാര്‍ തല മുണ്‍ഡനം ചെയ്യുകയോ താടി വടിക്കുകയോ ശരീരത്തില്‍ മുറിവുണ്ടാക്കുകയോ അരുത്. Share on Facebook Share on Twitter Get this statement Link
  • 6 : ദൈവത്തിന്റെ മുന്‍പില്‍ അവര്‍ വിശുദ്ധരായിരിക്കണം. ദൈവത്തിന്റെ നാമം അശുദ്ധമാക്കരുത്. അവരാണ് ദൈവമായ കര്‍ത്താവിനു ദഹനബലികളും ഭോജന ബലികളും അര്‍പ്പിക്കുന്നത്. അതുകൊണ്ട് അവര്‍ വിശുദ്ധരായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 7 : അവര്‍വേശ്യയെയോ അശുദ്ധയാക്കപ്പെട്ടവളെയോ ഭര്‍ത്താവ് ഉപേക്ഷിച്ചവളെയോ വിവാഹംചെയ്യരുത്. എന്തെന്നാല്‍, പുരോഹിതന്‍ ദൈവസന്നിധിയില്‍ വിശുദ്ധനായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 8 : നിന്റെ ദൈവത്തിനു കാഴ്ചയപ്പം സമര്‍പ്പിക്കുന്നതിനാല്‍ നീ അവനെ വിശുദ്ധീകരിക്കണം. അവന്‍ നിനക്കു വിശുദ്ധനായിരിക്കണം. കാരണം, നിങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവായ ഞാന്‍ പരിശുദ്ധനാണ്. Share on Facebook Share on Twitter Get this statement Link
  • 9 : പുരോഹിതന്റെ മകള്‍ പരസംഗം ചെയ്ത് തന്നെത്തന്നെ മലിനയാക്കിയാല്‍ അവള്‍ തന്റെ പിതാവിനെ അശുദ്ധനാക്കുന്നു. അവളെ അഗ്‌നിയില്‍ ദഹിപ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 10 : അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വിശുദ്ധവസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രതിഷ്ഠിക്കപ്പെട്ടവനും സഹോദരന്‍മാരില്‍ പ്രധാന പുരോഹിതനുമായവന്‍ തന്റെ തല നഗ്‌നമാക്കുകയോ വസ്ത്രം കീറുകയോ അരുത്. Share on Facebook Share on Twitter Get this statement Link
  • 11 : അവന്‍ ശവശരീരങ്ങള്‍, സ്വന്തം മാതാവിന്റെയോ പിതാവിന്റെയോ തന്നെ ആയാലും, സ്പര്‍ശിക്കുകയോ അവയാല്‍ തന്നെത്തന്നെ അശുദ്ധനാക്കുകയോ അരുത്. Share on Facebook Share on Twitter Get this statement Link
  • 12 : അവന്‍ വിശുദ്ധസ്ഥലം വിട്ടു പുറത്തുപോകുകയോ ദൈവത്തിന്റെ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയോ അരുത്. എന്തെന്നാല്‍, ദൈവത്തിന്റെ അഭിഷേകതൈലത്തിന്റെ കിരീടം അവന്റെ മേല്‍ ഉണ്ട്. Share on Facebook Share on Twitter Get this statement Link
  • 13 : ഞാനാണ് കര്‍ത്താവ്. കന്യകയെ ആയിരിക്കണം അവന്‍ ഭാര്യയായി സ്വീകരിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 14 : വിധവ, ഉപേക്ഷിക്കപ്പെട്ടവള്‍, മലിനയാക്കപ്പെട്ടവള്‍, വേശ്യ എന്നിവരെ അവന്‍ വിവാഹം ചെയ്യരുത്; സ്വജനത്തില്‍ നിന്ന് ഒരു കന്യകയെ വേണം അവന്‍ ഭാര്യയായി സ്വീകരിക്കാന്‍. Share on Facebook Share on Twitter Get this statement Link
  • 15 : അങ്ങനെ അവന്‍ തന്റെ മക്കളെ സ്വജനങ്ങളുടെ ഇടയില്‍ അശുദ്ധരാക്കാതിരിക്കട്ടെ. ഞാനാണ് അവനെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ്. Share on Facebook Share on Twitter Get this statement Link
  • 16 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 17 : അഹറോനോടു പറയുക, നിന്റെ സന്താനപരമ്പരയില്‍ എന്തെങ്കിലും അംഗവൈകല്യമുള്ളവര്‍ ദൈവത്തിനു കാഴ്ചയപ്പം അര്‍പ്പിക്കാന്‍ അടുത്തുവരരുത്. Share on Facebook Share on Twitter Get this statement Link
  • 18 : കുരുടന്‍, മുടന്തന്‍, വികൃതമായ മുഖമുള്ളവന്‍, പതിഞ്ഞതോ അധികം പൊന്തിനില്‍ക്കുന്നതോ ആയ മൂക്കുള്ളവന്‍, Share on Facebook Share on Twitter Get this statement Link
  • 19 : ഒടിഞ്ഞകൈയോ കാലോ ഉള്ളവന്‍, തീരെ പൊക്കം കുറഞ്ഞവന്‍, കാഴ്ചയ്ക്കു തകരാറുള്ളവന്‍, ചൊറിയോ ചുണങ്ങോ ഉള്ളവന്‍, Share on Facebook Share on Twitter Get this statement Link
  • 20 : ഉടഞ്ഞവൃഷണങ്ങള്‍ ഉള്ളവന്‍ എന്നിവര്‍ അടുത്തു വരരുത്. Share on Facebook Share on Twitter Get this statement Link
  • 21 : പുരോഹിതനായ അഹറോന്റെ സന്തതികളില്‍ അംഗവൈകല്യമുള്ള ഒരുവനും കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കാന്‍ അടുത്തു വരരുത്. Share on Facebook Share on Twitter Get this statement Link
  • 22 : എന്നാല്‍, ദൈവത്തിന്റെ വിശുദ്ധവും അതിവിശുദ്ധവുമായ അപ്പം അവനു ഭക്ഷിക്കാം. Share on Facebook Share on Twitter Get this statement Link
  • 23 : അവന്‍ ബലിപീഠത്തെയോ തിരശ്ശീലയെയോ സമീപിക്കരുത്. എന്റെ വിശുദ്ധപേടകം അശുദ്ധമാകാതിരിക്കേണ്ടതിന് വികലാംഗന്‍ അവിടെ വരരുത്. കാരണം, കര്‍ത്താവായ ഞാനാണ് അവയെ വിശുദ്ധീകരിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 24 : അഹറോനോടും പുത്രന്‍മാരോടും ഇസ്രായേല്‍ ജനത്തോടും മോശ ഇക്കാര്യം പറഞ്ഞു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 11:23:49 IST 2024
Back to Top