Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സഖറിയാ

,

പന്ത്രണ്ടാം അദ്ധ്യായം


അദ്ധ്യായം 12

    ജറുസലെമിനു വാഗ്ദാനം
  • 1 : അരുളപ്പാട് - ഇസ്രായേലിനെക്കുറിച്ചുള്ള കര്‍ത്താവിന്റെ അരുളപ്പാട്: ആകാശത്തെ വിരിക്കുകയും ഭൂമിയെ സ്ഥാപിക്കുകയും മനുഷ്യന്റെ പ്രാണനെ അവന്റെ ഉള്ളില്‍ നിവേശിപ്പിക്കുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു, Share on Facebook Share on Twitter Get this statement Link
  • 2 : ജറുസലെമിനെയും യൂദായെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്കു ജറുസലെമിനെ ഞാന്‍ ഒരു പാനപാത്രമാക്കാന്‍ പോകുന്നു. അവര്‍ അതില്‍നിന്നു കുടിച്ച് വേച്ചുവീഴും. Share on Facebook Share on Twitter Get this statement Link
  • 3 : അന്ന് ഞാന്‍ ജറുസലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിന മായ മുറിവേല്‍ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരേ ഒത്തുചേരും. Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് ഞാന്‍ കുതിരകള്‍ക്കു പരിഭ്രാന്തിയും കുതിരപ്പടയാളികള്‍ക്കുഭ്രാന്തും വരുത്തും. ജനതകളുടെ കുതിരകളെ ഞാന്‍ അന്ധമാക്കുന്ന അന്ന്‌യൂദാഭവനത്തെ ഞാന്‍ കടാക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 5 : യൂദായുടെ കുലങ്ങള്‍ പറയും; ജറുസലെം നിവാസികള്‍ക്കു തങ്ങളുടെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവില്‍നിന്നു ശക്തി ലഭിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : അന്നു ഞാന്‍ യൂദായുടെ കുലങ്ങളെ വിറകിനു നടുവില്‍ ഇരിക്കുന്ന ജ്വലിക്കുന്ന കനല്‍ നിറച്ച ചട്ടിപോലെയും കറ്റകള്‍ക്കു നടുവില്‍ പന്തമെന്നപോലെയും ആക്കും. അവര്‍ ചുറ്റുമുള്ള ജനതകളെ മുഴുവന്‍ സംഹരിക്കും. ജറുസലെമില്‍ അപ്പോഴും നിവാസികള്‍ ഉണ്ടായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 7 : ദാവീദ് ഭവനത്തിന്റെയും ജറുസലെം നിവാസികളുടെയും മഹത്വം യൂദായുടെമേല്‍ ഉയരാതിരിക്കേണ്ടതിന് കര്‍ത്താവ് ആദ്യം യൂദായുടെ നഗരങ്ങള്‍ക്കു വിജയം നല്‍കും. Share on Facebook Share on Twitter Get this statement Link
  • 8 : അന്ന് ജറുസലെം നിവാസികളെ പരിചകൊണ്ടു മറയ്ക്കും. അവരുടെ ഇടയിലെ ഏറ്റവും ദുര്‍ബലനായ വന്‍ അന്ന് ദാവീദിനെപ്പോലെയാകും. ദാവീദ് ഭവനം ദൈവത്തെപ്പോലെ, കര്‍ത്താവിന്റെ ദൂതനെപ്പോലെ അവരെ നയിക്കും. Share on Facebook Share on Twitter Get this statement Link
  • 9 : അന്നു ഞാന്‍ ജറുസലെമിനെതിരേ വരുന്ന സകല ശത്രുക്കളെയും നശിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : ഞാന്‍ ദാവീദ് ഭവനത്തിന്റെയും ജറുസലെം നിവാസികളുടെയുംമേല്‍ കൃപയുടെയും പ്രാര്‍ഥനയുടെയും ചൈതന്യം പകരും. അപ്പോള്‍ തങ്ങള്‍ കുത്തിമുറിവേല്‍പിച്ചവനെ നോക്കി, ഏകജാതനെപ്രതിയെന്നപോലെ അവര്‍ കരയും. ആദ്യജാതനെപ്രതിയെന്നപോലെ ദുഃഖത്തോടെ വിലപിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : അന്ന് ഹദ്‌റിമ്മോനെപ്രതി മെഗിദോ സമതലത്തിലുണ്ടായ വിലാപംപോലെ ജറുസലെം വിലപിക്കും. Share on Facebook Share on Twitter Get this statement Link
  • 12 : ദേശത്തെ ഓരോ ഭവനവും പ്രത്യേകം പ്രത്യേകം വിലപിക്കും. ദാവീദ് ഭവനവും അവരുടെ സ്ത്രീകളും നാഥാന്‍ ഭവനവും അവരുടെ സ്ത്രീകളും Share on Facebook Share on Twitter Get this statement Link
  • 13 : ലേവി ഭവനവും അവരുടെ സ്ത്രീകളും ഷിമെയിഭവനവും അവരുടെ സ്ത്രീകളും Share on Facebook Share on Twitter Get this statement Link
  • 14 : മറ്റുഭവനങ്ങളും അവരുടെ സ്ത്രീകളും പ്രത്യേകം പ്രത്യേകം വിലപിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 21:51:43 IST 2024
Back to Top