Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സഖറിയാ

,

ഒ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 9

  ജനതകള്‍ക്കു ശിക്ഷ
 • 1 : അരുളപ്പാട്: കര്‍ത്താവിന്റെ വചനം ഹദ്രാക്ക് ദേശത്തിനെതിരേ പുറപ്പെട്ടിരിക്കുന്നു; അതു ദമാസ്‌ക്കസിന്റെ മേല്‍ പതിക്കും. ഇസ്രായേലിന്റെ ഗോത്രങ്ങളെപ്പോലെതന്നെ ആരാമിന്റെ നഗരങ്ങളും കര്‍ത്താവിന്‍േറതാണ്. Share on Facebook Share on Twitter Get this statement Link
 • 2 : അതിനോടു ചേര്‍ന്നുകിടക്കുന്ന ഹമാത്തും, കൗശലമേറിയതെങ്കിലും ടയിറും സീദോനും കര്‍ത്താവിന്‍േറ തു തന്നെ. Share on Facebook Share on Twitter Get this statement Link
 • 3 : ടയിര്‍ ഒരു കോട്ട പണിതു; പൊടിപോലെ വെള്ളിയും തെരുവിലെ ചെളിപോലെ സ്വര്‍ണവും കൂനകൂടി. Share on Facebook Share on Twitter Get this statement Link
 • 4 : എന്നാല്‍, കര്‍ത്താവ് അവളുടെ സമ്പത്ത് അപഹരിക്കും. അവളുടെ ധനം കടലില്‍ എറിയും; അവളെ അഗ്‌നി വിഴുങ്ങും. Share on Facebook Share on Twitter Get this statement Link
 • 5 : അഷ്‌കലോണ്‍ അതു കണ്ടു ഭയപ്പെടും. ഗാസാ കഠിനവേദനയാല്‍ പുളയും. ആശ തകര്‍ന്ന എക്രോണിനും ഇതു തന്നെ സംഭവിക്കും. ഗാസായില്‍ രാജാവില്ലാതാകും. അഷ്‌കലോണ്‍ വിജനമാകും. Share on Facebook Share on Twitter Get this statement Link
 • 6 : അഷ്‌ദോദില്‍ ഒരു സങ്കരജാതി പാര്‍ക്കും. ഫിലിസ്ത്യരുടെ അഹങ്കാരത്തിനു ഞാന്‍ അറുതി വരുത്തും. Share on Facebook Share on Twitter Get this statement Link
 • 7 : അവര്‍ ഇനിമേല്‍ രക്തവും മ്ലേച്ഛമാംസവും ഭക്ഷിക്കുകയില്ല. അവരും നമ്മുടെ ദൈവത്തിന്റെ അവശിഷ്ടജന മാകും. അവര്‍ യൂദായിലെ ഒരു കുലത്തെപോലെയാകും. എക്രോണ്‍ ജബൂസ്യരെപ്പോലെയാകും. Share on Facebook Share on Twitter Get this statement Link
 • വരാനിരിക്കുന്ന രാജാവ്
 • 8 : ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്‍ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെ കണ്ണ് അവരുടെമേല്‍ ഉണ്ട്. Share on Facebook Share on Twitter Get this statement Link
 • 9 : സീയോന്‍ പുത്രീ, അതിയായി ആനന്ദിക്കുക. ജറുസലെം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു. Share on Facebook Share on Twitter Get this statement Link
 • 10 : ഞാന്‍ എഫ്രായിമില്‍നിന്നു രഥത്തെയും ജറുസലെമില്‍ നിന്നു പടക്കുതിരയെയും വിച്‌ഛേദിക്കും. പടവില്ല് ഞാന്‍ ഒടിക്കും. അവന്‍ ജന തകള്‍ക്കു സമാധാനമരുളും. അവന്റെ ആധിപത്യം സമുദ്രം മുതല്‍ സമുദ്രം വരെയും നദി മുതല്‍ ഭൂമിയുടെ അറ്റം വരെയും ആയിരിക്കും. Share on Facebook Share on Twitter Get this statement Link
 • 11 : നീയുമായുള്ള എന്റെ ഉടമ്പടിയുടെ രക്തം നിമിത്തം പ്രവാസികളെ ഞാന്‍ ജലരഹിതമായ കുഴിയില്‍നിന്നു സ്വതന്ത്രരാക്കും. Share on Facebook Share on Twitter Get this statement Link
 • 12 : പ്രത്യാശയുടെ തടവുകാരേ, നിങ്ങളുടെ രക്ഷാദുര്‍ഗത്തിലേക്കു മടങ്ങിപ്പോകുവിന്‍. നിങ്ങള്‍ക്ക് ഇരട്ടി മടക്കിത്തരുമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 13 : യൂദായെ ഞാന്‍ എന്റെ വില്ലായി കുലച്ചിരിക്കുന്നു. എഫ്രായിമിനെ അസ്ത്രമായി അതില്‍ തൊടുത്തിരിക്കുന്നു. സീയോനേ, നിന്റെ പുത്രന്‍മാരെ, ഞാന്‍ ഗ്രീസിന്റെ പുത്രന്‍മാരുടെ നേരേ ചുഴറ്റും. നിന്നെ യോദ്ധാവിന്റെ വാള്‍പോലെ വീശും. Share on Facebook Share on Twitter Get this statement Link
 • 14 : കര്‍ത്താവ് അവര്‍ക്കുമീതേ പ്രത്യക്ഷനാകും. അവിടുത്തെ അസ്ത്രം മിന്നല്‍പോലെ പായും. ദൈവമായ കര്‍ത്താവു കാഹളം മുഴക്കുകയും തെക്കന്‍ ചുഴലിക്കാറ്റുകളില്‍ മുന്നേറുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
 • 15 : സൈന്യങ്ങളുടെ കര്‍ത്താവ് അവര്‍ക്കു സംരക്ഷണം നല്‍കും. അതുകൊണ്ട് അവര്‍ കവിണക്കല്ലു വിഴുങ്ങുകയും ചവിട്ടിമെതിക്കുകയും ചെയ്യും. അവര്‍ വീഞ്ഞെന്നപോലെ രക്തം കുടിച്ച് കുടമെന്നപോലെ നിറയും; ബലിപീഠത്തിന്റെ കോണുകളെന്നെപോലെ കുതിരും. Share on Facebook Share on Twitter Get this statement Link
 • 16 : അന്ന് അവരുടെ ദൈവമായ കര്‍ത്താവു തന്റെ അജഗണമായ ജനത്തെ രക്ഷിക്കും; അവര്‍ കിരീടത്തില്‍ രത്‌നങ്ങളെന്നപോലെ അവിടുത്തെ ദേശത്തു ശോഭിക്കും. Share on Facebook Share on Twitter Get this statement Link
 • 17 : അത് എത്ര ശ്രേഷ്ഠവും സുന്ദരവുമായിരിക്കും! അപ്പോള്‍ ധാന്യംയുവാക്കളെയും പുതുവീഞ്ഞ്‌യുവതികളെയും പുഷ്ടിപ്പെടുത്തും. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Fri May 24 12:16:16 IST 2019
Back to Top