Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സഖറിയാ

,

മൂന്നാം അദ്ധ്യായം


അദ്ധ്യായം 3

    പ്രധാനപുരോഹിതന്‍
  • 1 : പ്രധാനപുരോഹിതനായ ജോഷ്വ കര്‍ത്താവിന്റെ ദൂതന്റെ മുന്‍പില്‍ നില്‍ക്കുന്നതും സാത്താന്‍ അവനില്‍ കുറ്റമാരോപിക്കാന്‍ അവന്റെ വലത്തുഭാഗത്തു നില്‍ക്കുന്നതും അവിടുന്ന് കാണിച്ചുതന്നു. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവ് സാത്താനോടു പറഞ്ഞു: സാത്താനേ, കര്‍ത്താവ് നിന്നെ ശാസിക്കുന്നു; ജറുസലെമിനെ തിരഞ്ഞെടുത്തിരിക്കുന്ന കര്‍ത്താവ് നിന്നെ ശാസിക്കുന്നു. തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിയല്ലേ ഇവന്‍? Share on Facebook Share on Twitter Get this statement Link
  • 3 : ജോഷ്വ മുഷിഞ്ഞവസ്ത്രം ധരിച്ച് ദൂതന്റെ മുന്‍പില്‍ നില്‍ക്കുകയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : തന്റെ മുന്‍പില്‍ നിന്നവരോടു ദൂതന്‍ പറഞ്ഞു: അവന്റെ മുഷിഞ്ഞവസ്ത്രം മാറ്റുക. ജോഷ്വയോട് അവന്‍ പറഞ്ഞു: നിന്റെ അകൃത്യങ്ങള്‍ നിന്നില്‍നിന്ന് അകറ്റിയിരിക്കുന്നു. ഞാന്‍ നിന്നെ വിശിഷ്ട വസ്ത്രം ധരിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 5 : അവന്‍ തുടര്‍ന്നു: അവനെ നിര്‍മലമായ ശിരോവസ്ത്രം അണിയിക്കുക. അവര്‍ അവനെ നിര്‍മലമായ ശിരോവസ്ത്രം അണിയിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്തു. കര്‍ത്താവിന്റെ ദൂതന്‍ അടുത്തു നില്‍പ്പുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : ദൈവദൂതന്‍ ജോഷ്വയോടു പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 7 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ എന്റെ മാര്‍ഗത്തില്‍ ചരിക്കുകയും എന്റെ നിര്‍ദേശം പാലിക്കുകയും ചെയ്താല്‍ എന്റെ ആലയത്തെനീ ഭരിക്കുകയും എന്റെ അങ്കണങ്ങളുടെ ചുമ തല വഹിക്കുകയും ചെയ്യും. ഇവിടെ നില്‍ക്കുന്നവരുടെ ഇടയിലേക്കു കടന്നുവരുന്നതിനുള്ള അവകാശവും ഞാന്‍ നിനക്കു നല്‍കും. Share on Facebook Share on Twitter Get this statement Link
  • 8 : പ്രധാനപുരോഹിതനായ ജോഷ്വയും അവന്റെ മുന്‍പിലിരിക്കുന്ന, നല്ല ഭാവിയുടെ അടയാളങ്ങളായ അവന്റെ സ്‌നേഹിതരും കേള്‍ക്കട്ടെ: എന്റെ ദാസനായ ശാഖയെ ഞാന്‍ കൊണ്ടുവരും. Share on Facebook Share on Twitter Get this statement Link
  • 9 : ജോഷ്വയുടെ മുന്‍പില്‍ വച്ചിരിക്കുന്ന കല്ലില്‍, ഏഴു മുഖമുള്ള ഒറ്റക്കല്ലില്‍, ഞാന്‍ ഈ ലിഖിതം ആലേ ഖനം ചെയ്യും. ഒറ്റ ദിവസംകൊണ്ട് ഞാന്‍ ഈ ദേശത്തിന്റെ പാപം തുടച്ചുമാറ്റും - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : അന്നു നിങ്ങള്‍ ഓരോരുത്തരും തങ്ങളുടെ അയല്‍ക്കാരെ മുന്തിരിത്തോപ്പിലേക്കും അത്തിവൃക്ഷത്തണലിലേക്കും ക്ഷണിക്കും - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 01:59:28 IST 2024
Back to Top