Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സഖറിയാ

,

ഒന്നാം അദ്ധ്യായം


അദ്ധ്യായം 1

    അനുതാപത്തിന് ആഹ്വാനം
  • 1 : ദാരിയൂസിന്റെ രണ്ടാം ഭരണവര്‍ഷം എട്ടാം മാസം ഇദ്‌ദോയുടെ പുത്രനായ ബെരേക്കിയായുടെ പുത്രന്‍ സഖറിയാപ്രവാച കനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവ് നിങ്ങളുടെ പിതാക്കന്‍മാരോട് അത്യധികം കോപിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : അതുകൊണ്ടു നീ അവരോടു പറയുക. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, എന്റെ സന്നിധിയിലേക്കു മടങ്ങിവരുവിന്‍. അപ്പോള്‍ ഞാനും നിങ്ങളുടെ അടുത്തേക്കു മടങ്ങിവരും. Share on Facebook Share on Twitter Get this statement Link
  • 4 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാക്കന്‍മാരെപ്പോലെയാകരുത്. ദുര്‍മാര്‍ഗങ്ങളും വ്യാജപ്രവൃത്തികളും വിട്ട് തിരിയുക എന്ന് പണ്ടു പ്രവാചകന്‍മാര്‍ അവരോട് പ്രസംഗിച്ചെങ്കിലും അവര്‍ അനുസരിക്കുകയോ, എന്റെ വാക്കു ശ്രദ്ധിക്കുകയോ ചെയ്തില്ല എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : നിങ്ങളുടെ പിതാക്കന്‍മാര്‍ - അവര്‍ എവിടെ? പ്രവാചകന്‍മാര്‍ - അവര്‍ എക്കാലവും ജീവിച്ചിരിക്കുമോ? Share on Facebook Share on Twitter Get this statement Link
  • 6 : എങ്കിലും എന്റെ ദാസന്‍മാരായ പ്രവാചകന്‍മാരിലൂടെ ഞാന്‍ നല്‍കിയ സന്‌ദേശവും കല്‍പനകളും നിങ്ങളുടെ പിതാക്കന്‍മാരെ പിടികൂടിയില്ലയോ? അപ്പോള്‍ അവര്‍ അനുതപിച്ചു; സൈന്യങ്ങളുടെ കര്‍ത്താവ് തങ്ങളുടെ പെരുമാറ്റത്തിനും പ്രവൃത്തികള്‍ക്കും അ നുസൃതമായി ചെയ്യാനുറച്ചതുപോലെ തങ്ങളോടു ചെയ്തു എന്ന് അവര്‍ മനസ്‌സിലാക്കി. Share on Facebook Share on Twitter Get this statement Link
  • ദര്‍ശനങ്ങള്‍: കുതിരകള്‍
  • 7 : ദാരിയൂസിന്റെ രണ്ടാം ഭരണവര്‍ഷം പതിനൊന്നാം മാസം- ഷേബാത്മാസം - ഇരുപത്തിനാലാംദിവസം ഇദ്‌ദോയുടെ പുത്രനായ ബരേക്കിയായുടെ പുത്രന്‍ സഖറിയാപ്രവാചകനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 8 : സഖറിയാ പറഞ്ഞു: ചുവന്ന കുതിരയുടെ പുറത്ത് സവാരിചെയ്യുന്ന ഒരുവനെ ഞാന്‍ രാത്രി ദര്‍ശനത്തില്‍ കണ്ടു. അവന്‍ ഒരു മലയിടുക്കില്‍ കൊഴുന്തുചെടികളുടെ ഇടയില്‍ നില്‍ക്കുകയായിരുന്നു. പിന്നില്‍ ചുവപ്പും തവിട്ടും വെളുപ്പും നിറമുള്ള കുതിരകളും ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : പ്രഭോ, എന്താണിത്?- ഞാന്‍ ചോദിച്ചു. എന്നോടു സംസാരിച്ച ദൈവദൂതന്‍ പറഞ്ഞു: അത് എന്താണെന്നു ഞാന്‍ മനസ്‌സിലാക്കിത്തരാം. Share on Facebook Share on Twitter Get this statement Link
  • 10 : കൊഴുന്തുചെടികള്‍ക്കിടയില്‍ നിന്നവന്‍മറുപടി പറഞ്ഞു: ഭൂമി നിരീക്ഷിക്കാന്‍ കര്‍ത്താവ് അയ ച്ചിരിക്കുന്നവരാണ് ഇവര്‍. Share on Facebook Share on Twitter Get this statement Link
  • 11 : കൊഴുന്തുചെടികള്‍ക്കിടയില്‍ നിന്നിരുന്ന ദൈവദൂതനോട് അവര്‍ പറഞ്ഞു: ഞങ്ങള്‍ ഭൂമിയിലെങ്ങും നടന്നുനോക്കി, എല്ലാം ശാന്തം. Share on Facebook Share on Twitter Get this statement Link
  • 12 : കര്‍ത്താവിന്റെ ദൂതന്‍ പറഞ്ഞു: സൈന്യങ്ങളുടെ കര്‍ത്താവേ, എത്രകാലം അവിടുത്തേക്ക് ജറുസലെമിനോടും യൂദാനഗരങ്ങളോടും കരുണ തോന്നാതിരിക്കും? എഴുപതുവര്‍ഷം അങ്ങ് അവരോട് രോഷം കാട്ടിയല്ലോ. Share on Facebook Share on Twitter Get this statement Link
  • 13 : എന്നോടു സംസാരിച്ച ദൂതനോടു കര്‍ത്താവ് ഉദാരവും, ആശ്വാസദായകവുമായ മറുപടി പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 14 : അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു: വിളിച്ചുപറയുക, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജറുസലെമിനെയും സീയോനെയും പ്രതി ഞാന്‍ അത്യധികം അസ ഹിഷ്ണുവായിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : സ്വസ്ഥതയനുഭവിക്കുന്ന ജനതകളുടെമേല്‍ എനിക്ക് ഏറെ കോപമുണ്ട്. ഞാന്‍ എന്റെ ജനത്തോട് അല്‍പം കോപിച്ചപ്പോഴേക്കും അവര്‍ അ നര്‍ഥം വര്‍ധിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 16 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അലിവു തോന്നി ജറുസലെമിലേക്കു മടങ്ങിവന്നിരിക്കുന്നു. അവിടെ എന്റെ ആലയം പണിയും. ജറുസലെമിന്റെ മേല്‍ അളവുചരടു പിടിക്കും. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : വീണ്ടും വിളിച്ചു പറയുക, എന്റെ നഗരങ്ങള്‍ വീണ്ടും ഐശ്വര്യപൂര്‍ണമാകും. കര്‍ത്താവ് വീണ്ടും സീയോനെ ആശ്വസിപ്പിക്കും; ജറുസലെമിനെ വീണ്ടും തിരഞ്ഞെടുക്കും- സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • കൊമ്പുകള്‍
  • 18 : ഞാന്‍ കണ്ണുയര്‍ത്തിനോക്കി, അതാ നാലു കൊമ്പുകള്‍. Share on Facebook Share on Twitter Get this statement Link
  • 19 : എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതനോട് പ്രഭോ, ഇവയുടെ അര്‍ഥമെന്തെന്ന് ഞാന്‍ ചോദിച്ചു. അവന്‍ മറുപടി പറഞ്ഞു: യൂദായെയും ഇസ്രായേലിനെയും ജറുസലെമിനെയും ചിതറിച്ചുകളഞ്ഞകൊമ്പുകളാണ് ഇവ. Share on Facebook Share on Twitter Get this statement Link
  • 20 : പിന്നീട് കര്‍ത്താവ് നാലു ലോഹപ്പണിക്കാരെ എനിക്കു കാണിച്ചുതന്നു. Share on Facebook Share on Twitter Get this statement Link
  • 21 : അവര്‍ എന്തു ചെയ്യാന്‍ പോകുന്നു? - ഞാന്‍ ചോദിച്ചു. അവിടുന്ന് മറുപ ടി പറഞ്ഞു: യൂദായെ, ആരും തല ഉയര്‍ത്താത്തവിധം ചിതറിച്ച കൊമ്പുകളാണിവ. ഇവര്‍ വന്നത് അവരെ ഭയപ്പെടുത്താനും, യൂദാ ദേശത്തിനെതിരേ കൊമ്പുയര്‍ത്തി അവരെ ചിതറിച്ച ജനതകളുടെ കൊമ്പ് മുറിച്ചുകളയാനും വേണ്ടിയാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 17:47:29 IST 2024
Back to Top