Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഹബക്കുക്ക്

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

  മറുപടി
 • 1 : ഞാന്‍ എന്റെ കാവല്‍ഗോപുരത്തില്‍ നിലയുറപ്പിക്കും. അവിടുന്ന് എന്നോട് എന്തു പറയുമെന്നും, എന്റെ ആവലാതിയെക്കുറിച്ച് അവിടുന്ന് എന്തു മറുപടി നല്‍്കുമെന്നും അറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു. Share on Facebook Share on Twitter
  Get this statement Link
 • 2 : കര്‍ത്താവ് എനിക്ക് ഉത്തരമരുളി: ദര്‍ശനം രേഖപ്പെടുത്തുക. ഓടുന്നവനു പോലും വായിക്കത്തക്കവിധം ഫലകത്തില്‍ വ്യക്തമായി എഴുതുക. Share on Facebook Share on Twitter
  Get this statement Link
 • 3 : ദര്‍ശനം അതിന്റെ സമയം പാര്‍ത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല. Share on Facebook Share on Twitter
  Get this statement Link
 • 4 : ഹൃദയപരമാര്‍ത്ഥതയില്ലാത്തവന്‍ പരാജയപ്പെടും. എന്തെന്നാല്‍, നീതിമാന്‍ തന്റെ വിശ്വസ്തതമൂലം ജീവിക്കും. Share on Facebook Share on Twitter
  Get this statement Link
 • ദുഷ്‌കര്‍മികള്‍ക്കു ശാപം
 • 5 : വീഞ്ഞു വഞ്ചന നിറഞ്ഞതാണ്. ഗര്‍വിഷ്ഠന്‍ നിലനില്‍ക്കുകയില്ല. അവന്റെ അത്യാഗ്രഹം പാതാളംപോലെ വിസ്താരമുളളതാണ്. മൃത്യുവിനെപ്പോലെ അവന് ഒരിക്കലും മതിവരുകയില്ല; ജനതകളെയെല്ലാം അവന്‍ തനിക്കായി ശേഖരിക്കുന്നു. ജനപദങ്ങളെ തന്‍േറ തെന്നപോലെ അവന്‍ പെറുക്കിക്കൂട്ടുന്നു. Share on Facebook Share on Twitter
  Get this statement Link
 • 6 : ഇവര്‍ നിന്ദയോടും പരിഹാസത്തോടുംകൂടെ അവനെതിരേ തിരിഞ്ഞ് പറയും: സ്വന്തമല്ലാത്തവ കുന്നുകൂട്ടുന്നവന് എത്രനാളത്തേക്കാണത്; പണയവസ്തുക്കള്‍ വാരിക്കൂട്ടുന്നവന്, ഹാ! ക്ഷടം. Share on Facebook Share on Twitter
  Get this statement Link
 • 7 : നിന്റെ കടക്കാര്‍ പാഞ്ഞടുക്കുകയും നിന്നെ ഭയാധീനനാക്കുന്നവര്‍ ഉണരുകയും ചെയ്യുകയില്ലേ? അപ്പോള്‍ നീ അവര്‍ക്കു കൊള്ള വസ്തുവായിത്തീരും. Share on Facebook Share on Twitter
  Get this statement Link
 • 8 : നീ അനേക ജനതകളെ കൊള്ളയടിച്ചതിനാല്‍, നീ രക്തം ചൊരിയുകയും ഭൂമിയോടും നഗരങ്ങളോടും അതിലെ നിവാസികളോടും നീ അക്രമം കാണിച്ച തിനാല്‍, ജനപദങ്ങളില്‍ അവശേഷിക്കുന്നവര്‍ നിന്നെ കൊള്ളയടിക്കുകയും ചെയ്യും. Share on Facebook Share on Twitter
  Get this statement Link
 • 9 : അനര്‍ഥങ്ങളെത്തിപ്പിടിക്കാതിരിക്കാന്‍ ഉന്നതത്തില്‍ കൂടുകൂട്ടേണ്ടതിന്, തന്റെ കുടുംബത്തിനുവേണ്ടി അന്യായമായി ധനം നേ ടുന്നവനു ഹാ! കഷ്ടം. Share on Facebook Share on Twitter
  Get this statement Link
 • 10 : പല ജനതകളെയും നശിപ്പിച്ച് നീ നിന്റെ ഭവനത്തിന് അപമാനം വരുത്തിവച്ചു; നിന്റെ ജീവന്‍ നഷ്ടപ്പെടുത്തി. Share on Facebook Share on Twitter
  Get this statement Link
 • 11 : ഭിത്തിയില്‍നിന്നു കല്ലു വിളിച്ചുപറയും; മേല്‍ക്കൂരയില്‍നിന്ന് തുലാം മറുപടി പറയും. Share on Facebook Share on Twitter
  Get this statement Link
 • 12 : രക്തംകൊണ്ടു നഗരം പണിയുകയും അകൃത്യംകൊണ്ടു പട്ടണം സ്ഥാപിക്കുകയും ചെയ്യുന്നവന് ഹാ! കഷ്ടം. Share on Facebook Share on Twitter
  Get this statement Link
 • 13 : അഗ്‌നിക്ക് ഇരയാകാന്‍വേണ്ടി മാത്രം ജനങ്ങള്‍ അധ്വാനിക്കുന്നതും വ്യര്‍ഥതയ്ക്കുവേണ്ടി ജനതകള്‍ ബദ്ധപ്പെടുന്നതും സൈന്യങ്ങളുടെ കര്‍ത്താവിന്റെ ഹിതമനുസരിച്ചാണല്ലോ. Share on Facebook Share on Twitter
  Get this statement Link
 • 14 : ജലം സമുദ്രത്തെ മൂടുന്നതുപോലെ കര്‍ത്താവിന്റെ മഹത്വത്തെക്കുറിച്ചുള്ള അറിവുകൊണ്ടു ഭൂമി നിറയും. Share on Facebook Share on Twitter
  Get this statement Link
 • 15 : അയല്‍ക്കാരുടെ നഗ്‌നത കാണാന്‍വേണ്ടി അവരെ ക്രോധത്തിന്റെ പാനപാത്രം കുടിപ്പിച്ച് ഉന്‍മത്തരാക്കുന്നവര്‍ക്കു ഹാ! കഷ്ടം. Share on Facebook Share on Twitter
  Get this statement Link
 • 16 : മഹത്വത്തിനു പകരം വെറുപ്പുകൊണ്ടു നിനക്കു ചെടിപ്പുണ്ടാകും. നീ കുടിക്കുക, മദോന്‍മത്തനാവുക. കര്‍ത്താവ് തന്റെ വലത്തുകൈയിലെ പാനപാത്രം നിന്റെ നേരേ നീട്ടും, ലജ്ജ നിന്റെ മഹത്വത്തെ മറയ്ക്കും. Share on Facebook Share on Twitter
  Get this statement Link
 • 17 : ലബനോനോടു നീ ചെയ്ത അക്രമം നിന്നെ അടിപ്പെടുത്തും. നീ രക്തം ചൊരിയുകയും ഭൂമിയോടും നഗരങ്ങളോടും അതിലെ നിവാസികളോടും അക്രമം കാണിക്കുകയും ചെയ്തതിനാല്‍ വന്യമൃഗങ്ങള്‍ വരുത്തുന്ന നാശം നിന്നെ ഭയവിഹ്വലനാക്കും. Share on Facebook Share on Twitter
  Get this statement Link
 • 18 : വിഗ്രഹംകൊണ്ട് എന്തു പ്രയോജനം? ശില്‍പി തീര്‍ത്ത ലോഹബിംബവും വ്യാജോപദേഷ്ടാവും അല്ലേ അത്? മൂകവിഗ്രഹങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ശില്‍പി സ്വന്തം കരവിരുതിലാണ് ആശ്രയിക്കുന്നത്. Share on Facebook Share on Twitter
  Get this statement Link
 • 19 : തടിക്കഷണത്തോട് ഉണരുക എന്നും മൂകമായ കല്ലിനോട് എഴുന്നേല്‍ക്കുക എന്നും പറയുന്നവനു ഹാ! കഷ്ടം. അതിനു വെളിപാടു നല്‍കുവാന്‍ കഴിയുമോ? സ്വര്‍ണവും വെള്ളിയുംകൊണ്ടു പൊതിയപ്പെട്ടിരിക്കുന്നുവെങ്കിലും അതിനുള്ളില്‍ ജീവശ്വാസം ഇല്ല. Share on Facebook Share on Twitter
  Get this statement Link
 • 20 : എന്നാല്‍, കര്‍ത്താവ് തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്. ഭൂമി മുഴുവന്‍ അവിടുത്തെ മുന്‍പില്‍ മൗനം ഭജിക്കട്ടെ. Share on Facebook Share on Twitter
  Get this statement Link© Thiruvachanam.in
Mon Mar 25 17:25:26 IST 2019
Back to Top