Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

നാഹും

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

    നിനെവേയുടെ പതനം
  • 1 : വിനാശകന്‍ നിനക്കെതിരേ വരുന്നു. കോട്ടകളില്‍ പ്രതിരോധമേര്‍പ്പെടുത്തുക; വഴികളില്‍ കാവല്‍ നിര്‍ത്തുക. നീ അരമുറുക്കുക; സര്‍വശക്തിയും സംഭരിക്കുക. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവ് യാക്കോബിന്റെ പ്രതാപം പുനഃസ്ഥാപിക്കുന്നു; ഇസ്രായേലിന്റെ പ്രതാപം പോലെതന്നെ. കവര്‍ച്ചക്കാര്‍ അത് അപഹരിച്ച് അവരുടെ ശാഖകളെ നശിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 3 : അവന്റെ യോദ്ധാക്കളുടെ പരിചയ്ക്കു ചെന്നിറമാണ്. അവന്റെ സൈനികര്‍ രക്താംബരം അണിഞ്ഞിരിക്കുന്നു. അണിനിരന്നു നീങ്ങുമ്പോള്‍ അവരുടെ രഥങ്ങള്‍ തീജ്വാലപോലെ മിന്നുന്നു. പടക്കുതിരകള്‍ കുതിച്ചു പായുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : രഥങ്ങള്‍തെരുവീഥിയിലൂടെ ചീറിപ്പായുന്നു. തുറ സ്‌സായ സ്ഥലങ്ങളിലൂടെ അങ്ങുമിങ്ങും ഓടുന്നു. അവ പന്തങ്ങള്‍പോലെ പ്രകാശിക്കുകയും മിന്നല്‍പോലെ പായുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : സേവകരെ വിളിച്ചുകൂട്ടുന്നു; അവര്‍ ചാടിക്കടക്കുന്നു. അവര്‍ മതിലിനടുത്തേക്ക് ഓടിയടുക്കുന്നു. ലോഹമറ സജ്ജമാക്കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : നദികള്‍ തുറന്നുവിട്ടിരിക്കുന്നു. രാജമന്ദിരം തകര്‍ന്നുകിടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : രാജ്ഞിയെ വിവസ്ത്രയാക്കി പിടിച്ചുകൊണ്ടുപോയിരിക്കുന്നു. അവളുടെ ദാസിമാര്‍ പ്രാവുകളെപ്പോലെ ദുഃഖിച്ചുകൊണ്ട് മാറത്തടിച്ച് നിലവിളിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : ജലം വാര്‍ന്നൊഴുകുന്ന കുളംപോലെയാണ് നിനെവേ. നില്ക്കൂ, നില്ക്കൂ എന്ന് അവര്‍ വിളിച്ചുപറയുന്നു; ആരും തിരിഞ്ഞുനോക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 9 : വെള്ളിയും സ്വര്‍ണവും കൊളളയടിക്കുക! അതിലെ നിധികള്‍ക്ക് അന്തമില്ല; എല്ലാത്തരം അനര്‍ഘവസ്തുക്കളും അവിടെയുണ്ട്. Share on Facebook Share on Twitter Get this statement Link
  • 10 : ശൂന്യം! ശൂന്യത! വിനാശം! ഹൃദയം മരവിക്കുന്നു; കാല്‍മുട്ടുകള്‍ വിറയ്ക്കുന്നു. അരക്കെട്ടില്‍ അതിയായ വേദന, എല്ലാവരുടെയും മുഖം വിളറുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : സിംഹം ഇരയെ കൊണ്ടുവരുന്ന ഗുഹയും സിംഹക്കുട്ടികള്‍ നിര്‍ബാധം വിഹരിക്കുന്ന മാളങ്ങളും എവിടെ? Share on Facebook Share on Twitter Get this statement Link
  • 12 : സിംഹം തന്റെ കുട്ടികള്‍ക്കുവേണ്ടി വേണ്ടുവോളം മാംസം ചീന്തിക്കീറിവച്ചിട്ടുണ്ട്. സിംഹികള്‍ക്കുവേണ്ടി ഇരയെ ഞെരിച്ചുകൊന്നിരിക്കുന്നു; ഇരയെക്കൊണ്ട് അവന്റെ ഗുഹയും ചീന്തിയ മാംസംകൊണ്ട് മാളവും നിറച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക് എതിരാണ്. ഞാന്‍ നിന്റെ രഥങ്ങളെ കത്തിച്ചുകളയും. നിന്റെ സിംഹക്കുട്ടികള്‍ വാളിനിരയാകും. ഞാന്‍ നിന്റെ ഇരയെ ഭൂമിയില്‍നിന്നു ഛേദിച്ചു കളയും. നിന്റെ ദൂതന്‍മാരുടെ സ്വരം മേലില്‍ കേള്‍ക്കുകയില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 21:24:30 IST 2024
Back to Top