Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

നാഹും

,

ഒന്നാം അദ്ധ്യായം


അദ്ധ്യായം 1

    നിനെവേയുടെമേല്‍ വിധി
  • 1 : നിനെവേയെ സംബന്ധിച്ചുള്ള പ്രവചനം, എല്‍ക്കോഷനായ നാഹുമിന്റെ ദര്‍ശനഗ്രന്ഥം. Share on Facebook Share on Twitter
    Get this statement Link
  • 2 : കര്‍ത്താവ് അസഹിഷ്ണുവായ ദൈവവും പ്രതികാരംചെയ്യുന്നവനുമാണ്. കര്‍ത്താവ് പ്രതികാരം ചെയ്യുന്നവനും ക്രോധം നിറഞ്ഞവനുമാണ്. കര്‍ത്താവ് തന്റെ വൈരികളോടു പകരംവീട്ടുകയും ശത്രുക്കള്‍ക്കുവേണ്ടി ക്രോധം കരുതിവെയ്ക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter
    Get this statement Link
  • 3 : കര്‍ത്താവ് ദീര്‍ഘക്ഷമയുള്ള വനും അതിശക്തനുമാണ്. ഒരു കാരണവശാലും അവിടുന്ന് കുറ്റക്കാരെ വെറുതെവിടുകയില്ല. ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലുമാണ് അവിടുത്തെ പാത. മേഘങ്ങള്‍ അവിടുത്തെ പാദങ്ങളിലെ പൊടിയാണ്. Share on Facebook Share on Twitter
    Get this statement Link
  • 4 : അവിടുന്ന് കട ലിനെ ശാസിക്കുകയും വറ്റിച്ചുകളയുകയും ചെയ്യുന്നു; നദികളെ അവിടുന്ന് വരട്ടുന്നു. ബാഷാനും കാര്‍മലും ഉണങ്ങുകയും ലബനോനിലെ പുഷ്പങ്ങള്‍ വാടുകയും ചെയ്യുന്നു. Share on Facebook Share on Twitter
    Get this statement Link
  • 5 : പര്‍വതങ്ങള്‍ അവിടുത്തെ മുന്‍പില്‍ പ്രകമ്പനം കൊള്ളുന്നു. മലകള്‍ ഉരുകിപ്പോകുന്നു; ഭൂമിയും ലോകവും അതിലുള്ളതൊക്കെയും അവിടുത്തെ മുന്‍പില്‍ ശൂന്യമായിത്തീരുന്നു. Share on Facebook Share on Twitter
    Get this statement Link
  • 6 : അവിടുത്തെ രോഷത്തിനുമുന്‍പില്‍ നിലകൊള്ളാന്‍ ആര്‍ക്കു കഴിയും? അവിടുത്തെ കോപാഗ്‌നി ആര്‍ക്കു സഹിക്കാനാവും? അഗ്‌നിപോലെ അവിടുത്തെക്രോധം വര്‍ഷിക്കപ്പെടുന്നു. അവിടുന്ന് പാറകളെ ഉടച്ചു കളയുന്നു. Share on Facebook Share on Twitter
    Get this statement Link
  • 7 : കര്‍ത്താവ് നല്ലവനും കഷ്ടതയുടെ നാളില്‍ അഭയദുര്‍ഗവുമാണ്. തന്നില്‍ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു. Share on Facebook Share on Twitter
    Get this statement Link
  • 8 : എന്നാല്‍, കവിഞ്ഞൊഴുകുന്ന പ്രവാഹത്താല്‍ അവിടുന്ന് തന്റെ ശത്രുക്കളെ നിശ്‌ശേഷം നശിപ്പിക്കും. അവിടുന്ന് അവരെ അന്ധകാരത്തിലേക്ക് അനുധാവനം ചെയ്യും. Share on Facebook Share on Twitter
    Get this statement Link
  • 9 : കര്‍ത്താവിനെതിരായി നിങ്ങള്‍ എന്തു ഗൂഢാലോചനയാണു നടത്തുന്നത്? അവിടുന്ന് അതു നിശ്‌ശേഷം തകര്‍ക്കും. ശത്രുക്കളുടെമേല്‍ രണ്ടാമതൊരു പ്രതികാരം അവിടുന്ന് ചെയ്യുകയില്ല. Share on Facebook Share on Twitter
    Get this statement Link
  • 10 : കെട്ടുപിണഞ്ഞു കിടക്കുന്ന മുള്‍പ്പടര്‍പ്പുപോലെ, ഉണങ്ങിയ വയ്‌ക്കോല്‍പോലെ, അവര്‍ ദഹിപ്പിക്കപ്പെടും. Share on Facebook Share on Twitter
    Get this statement Link
  • 11 : കര്‍ത്താവിനെതിരേ ഗൂഢാലോചന നടത്തുകയും ദ്രോഹം ഉപദേശിക്കുകയും ചെയ്ത ഒരുവന്‍ നിന്നില്‍നിന്ന് ഉദ്ഭവിച്ചില്ലേ? Share on Facebook Share on Twitter
    Get this statement Link
  • 12 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവരുടെ ശക്തിയും എണ്ണവും എത്ര അധികമായാലും അവര്‍ വിച്‌ഛേദിക്കപ്പെട്ട് ഇല്ലാതാകും. ഞാന്‍ നിന്നെ പീഡിപ്പിച്ചെങ്കിലും മേലില്‍ പീഡിപ്പിക്കുകയില്ല. Share on Facebook Share on Twitter
    Get this statement Link
  • 13 : അവന്റെ നുകം നിന്നില്‍നിന്നു ഞാന്‍ ഒടിച്ചുകളയുകയും നിന്റെ ബന്ധനങ്ങളെ ഞാന്‍ ഛേദിക്കുകയും ചെയ്യും. Share on Facebook Share on Twitter
    Get this statement Link
  • 14 : കര്‍ത്താവ് നിന്നെപ്പറ്റി കല്‍പ്പിച്ചിരിക്കുന്നു. നിന്റെ നാമം മേലില്‍ നിലനില്‍ക്കുകയില്ല. നിന്റെ ദേവന്‍മാരുടെ ആല യത്തില്‍നിന്നു കൊത്തുവിഗ്രഹവും വാര്‍പ്പുവിഗ്രഹവും ഞാന്‍ വെട്ടിമാറ്റും. ഞാന്‍ നിനക്കു ശവക്കുഴി ഉണ്ടാക്കും; എന്തെന്നാല്‍, നീ നികൃഷ്ടനാണ്. Share on Facebook Share on Twitter
    Get this statement Link
  • 15 : സദ്‌വാര്‍ത്ത കൊണ്ടുവരുന്നവന്റെ, സമാധാനം പ്രഘോഷിക്കുന്ന വന്റെ പാദങ്ങള്‍ അതാ, മലമുകളില്‍! യൂദാ, നീ നിന്റെ ഉത്‌സവങ്ങള്‍ ആചരിക്കുകയും നേര്‍ച്ചകള്‍ നിറവേറ്റുകയും ചെയ്യുക. എന്തെന്നാല്‍, ഇനി ഒരിക്കലും ദുഷ്ടന്‍ നിനക്കെ തിരേ വരുകയില്ല; അവന്‍ നിശ്‌ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Sun Nov 19 23:05:19 IST 2017
Back to Top