Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

നാഹും

,

ആമുഖം


ആമുഖം

  • അസ്‌സീറിയാസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നിനെവേയുടെ പതനത്തിന് (ബി.സി. 612) തൊട്ടുമുന്‍പായിരിക്കണം നാഹുമിന്റെ പ്രവചനങ്ങള്‍ നടന്നത്. നിനെവേയുടെ നാശമാണ് ഗ്രന്ഥത്തിലെ പ്രമേയം. അസ്‌സീറിയായില്‍നിന്ന് അനുഭവിക്കേണ്ടിവന്ന ക്രൂരതയുടെയും അടിമത്തത്തിന്റെയും പശ്ചാത്തലത്തിലേ പ്രവാചകന്റെ സന്തോഷം മനസ്‌സിലാക്കാനാവൂ. എല്‍ക്കോഷ് എന്ന സ്ഥലസൂചനയല്ലാതെ പ്രവാചകനെപ്പറ്റി മറ്റു വിവരങ്ങള്‍ ലഭ്യമല്ല. ശത്രുക്കളോടു പ്രതികാരം ചെയ്യുകയും തന്നില്‍ ആശ്രയിക്കുന്നവരെ രക്ഷിക്കുകയും ചെയ്യുന്ന കര്‍ത്താവിന്റെ ശക്തിവൈഭവത്തെ പ്രകീര്‍ത്തിക്കുന്ന ഒരു ഗീതമാണ് ആദ്യം. അവിടുന്ന് ഇനി വൈകുകയില്ല. യൂദായുടെ കഴുത്തിലെ നുകം ഒടിക്കും. വിലങ്ങുകള്‍ പൊട്ടിക്കും (1, 1-15). നിനെവേയുടെ പതനം പടിപടിയായി വര്‍ണിച്ചുകൊണ്ടുള്ള പ്രവചനങ്ങളാണ് ബാക്കി ഭാഗം (2, 1-3, 39). ദൃക്‌സാക്ഷിവിവരണംപോലെ സജീവമാണ് ഈ ഭാഗം. പ്രതീകങ്ങള്‍ മാറിമാറി ഉപയോഗിച്ചു നാശത്തിന്റെ ഭീകരത വരച്ചു കാട്ടുന്നു. സ്വന്തം ജനത്തിനെതിരേ പ്രവാചകന്‍ ഒന്നും ശബ്ദിക്കുന്നില്ല എന്നത് ഒരു പ്രത്യേകതയാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 18:49:31 IST 2024
Back to Top