Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഒബാദിയ

,

ഒന്നാം അദ്ധ്യായം


അദ്ധ്യായം 1

    ഏദോമിനു ശിക്ഷ
  • 1 : ഒബാദിയായ്ക്കുണ്ടായ ദര്‍ശനം. ഏദോമിനെക്കുറിച്ച് ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കര്‍ത്താവില്‍നിന്നു ഞങ്ങള്‍ക്കു വാര്‍ത്ത ലഭിച്ചിരിക്കുന്നു. ജനതകളുടെ ഇടയിലേക്കു ദൂതന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു. എഴുന്നേല്‍ക്കുക, അവള്‍ക്കെതിരേ നമുക്കുയുദ്ധത്തിനിറങ്ങാം. Share on Facebook Share on Twitter Get this statement Link
  • 2 : ഞാന്‍ നിന്നെ ജനതകളുടെയിടയില്‍ നിസ്‌സാരയാക്കും. നീ അത്യധികം അവഹേളിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 3 : പാറപ്പിളര്‍പ്പുകളില്‍ വസിക്കുന്നവളും ഉയര്‍ന്ന മലമുകളില്‍ ആസ്ഥാനമുറപ്പിച്ചവളും ആര്‍ക്ക് എന്നെതാഴെയിറക്കാനാവും എന്നു ഹൃദയത്തില്‍ പറയുന്നവളും ആയ നിന്റെ അഹങ്കാരം നിന്നെ വഞ്ചിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : നീ കഴുകനെപ്പോലെ ഉയര്‍ന്നു പറന്നാലും നക്ഷത്രങ്ങളുടെയിടയില്‍ കൂടുകൂട്ടിയാലും അവിടെനിന്നു നിന്നെ ഞാന്‍ താഴെയിറക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : കള്ളന്‍മാരും കൊള്ളക്കാരും രാത്രി ഭവനത്തില്‍ കടന്നാല്‍ അവര്‍ക്കാവശ്യമുള്ളതല്ലേ എടുക്കൂ? മുന്തിരിപ്പഴം ശേഖ രിക്കുന്നവര്‍ കാലാ ഉപേക്ഷിക്കാറില്ലേ? എന്നാല്‍, നീ എത്രനശിച്ചിരിക്കുന്നു! Share on Facebook Share on Twitter Get this statement Link
  • 6 : ഏസാവ് എങ്ങനെ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു; അവന്റെ നിക്‌ഷേപങ്ങള്‍ എങ്ങനെ കവര്‍ച്ച ചെയ്യപ്പെട്ടു! Share on Facebook Share on Twitter Get this statement Link
  • 7 : നിന്നോടു സഖ്യം ചെയ്തവരെല്ലാം നിന്നെ വഞ്ചിച്ചിരിക്കുന്നു. അവര്‍ നിന്നെ അതിര്‍ത്തിവരെ ഓടിച്ചിരിക്കുന്നു. നിന്നോടു കൂട്ടുചേര്‍ന്നവര്‍ നിനക്കെതിരേ പ്രബലരായിരിക്കുന്നു. നിന്റെ വിശ്വസ്തമിത്രങ്ങള്‍ നിനക്കു കെണി വച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : വിവേകമുള്ളവരാരും അവിടെ ഇല്ല. ആദിവസം ഞാന്‍ ഏദോമില്‍നിന്നു വിജ്ഞാനികളെയും ഏസാവുമലയില്‍നിന്നു വിവേകികളെയും നശിപ്പിക്കുകയില്ലേ? - കര്‍ത്താവ് ചോദിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ഏസാവുമലയില്‍നിന്ന് എല്ലാവരും വിച്‌ഛേദിക്കപ്പെടുന്ന വിധത്തില്‍ തേമാനേ, നിന്റെ ധീരയോദ്ധാക്കള്‍ പരിഭ്രാന്തരാകും. Share on Facebook Share on Twitter Get this statement Link
  • 10 : നിന്റെ സഹോദരന്‍ യാക്കോബിനോടു നീ ചെയ്ത അക്രമം നിമിത്തം നീ ലജ്ജിതനാകും. നീ എന്നേക്കുമായി വിച്‌ഛേദിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 11 : അന്യര്‍ അവന്റെ സമ്പത്ത് അപഹരിക്കുകയും വിദേശീയര്‍ അവന്റെ കവാടം കടക്കുകയും ജറുസലെമിനുവേണ്ടി നറുക്കിടുകയും ചെയ്തപ്പോള്‍ നീ അവരിലൊരുവനെപ്പോലെ മാറിനിന്നു. Share on Facebook Share on Twitter Get this statement Link
  • 12 : നിന്റെ സഹോദരന്റെ കഷ്ടതയുടെ നാളില്‍ നീ ഗര്‍വോടെ സന്തോഷിക്കരുതായിരുന്നു. യൂദായുടെ വിനാശത്തിന്റെ നാളില്‍ നീ ആഹ്ലാദിക്കരുതായിരുന്നു. അവരുടെ ദുരിതത്തിന്റെ നാളില്‍ നീ വന്‍പു പറയരുതായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : എന്റെ ജനത്തിന് അനര്‍ഥം ഭവിച്ച നാളില്‍ നീ അവരുടെ കവാടങ്ങള്‍ കടക്കരുതായിരുന്നു. അവന്റെ അനര്‍ഥത്തിന്റെ നാളില്‍ അവന്റെ വിപത്തിനെക്കുറിച്ചു നീ സന്തോഷിക്കരുതായിരുന്നു; അവന്റെ അനര്‍ഥത്തിന്റെ നാളില്‍ നീ അവന്റെ വസ്തുവകകള്‍ കവര്‍ച്ച ചെയ്യരുതായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : അവന്റെ ആളുകളില്‍ പലായനം ചെയ്ത വരെ വെട്ടിവീഴ്ത്താന്‍ വഴിത്തിരിവുകളില്‍ നീ നില്‍ക്കരുതായിരുന്നു. കഷ്ടതയുടെ നാളുകളെ അതിജീവിച്ച അവന്റെ ആളുകളെ നീ ശത്രുവിന് ഏല്‍പിച്ചുകൊടുക്കരുതായിരുന്നു. സകല ജനതകളുടെയുംമേല്‍ കര്‍ത്താവിന്റെ ദിനം ആസന്നമായിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : നീ പ്രവര്‍ത്തിച്ചതുപോലെ നിന്നോടും പ്രവര്‍ത്തിക്കും. നിന്റെ പ്രവര്‍ത്തികള്‍ നിന്റെ തന്നെതലയില്‍ നിപതിക്കും. Share on Facebook Share on Twitter Get this statement Link
  • 16 : എന്റെ വിശുദ്ധ പര്‍വതത്തില്‍വച്ചു നീ പാനം ചെയ്തതുപോലെ ചുറ്റുമുള്ള എല്ലാ ജനതകളും പാനംചെയ്യും. അവര്‍ കുടിക്കുകയും വിഴുങ്ങുകയുംചെയ്യും. ജനിച്ചിട്ടേയില്ലെന്നു തോന്നുമാറ് അവര്‍ അപ്രത്യക്ഷരാകും. Share on Facebook Share on Twitter Get this statement Link
  • ഇസ്രായേലിനു രക്ഷ
  • 17 : എന്നാല്‍, സീയോന്‍മലയില്‍ രക്ഷപ്രാപിച്ച കുറേപ്പേര്‍ ഉണ്ടായിരിക്കും. അവിടം വിശുദ്ധമായിരിക്കും. യാക്കോബിന്റെ ഭവനം തങ്ങളുടെ വസ്തുവകകള്‍ വീണ്ടെടുക്കും. Share on Facebook Share on Twitter Get this statement Link
  • 18 : യാക്കോബിന്റെ ഭവനം അഗ്‌നിയും, ജോസഫിന്റെ ഭവനം തീജ്വാലയും ആയിരിക്കും; ഏസാവിന്റെ ഭവനം വയ്‌ക്കോലും. അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചു കളയും. ഏസാവിന്റെ ഭവനത്തില്‍ ആരും അവശേഷിക്കുകയില്ല - കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : നെഗെബിലുള്ളവര്‍ ഏസാവുമലയും ഷെഫേലായിലുള്ളവര്‍ ഫിലിസ്ത്യരുടെ ദേശവും കൈവശമാക്കും. അവര്‍ എഫ്രായിമിന്റെയും സമരിയായുടെയും ദേശം കൈവശപ്പെടുത്തും. ബഞ്ചമിന്‍ ഗിലയാദ് സ്വന്തമാക്കും. Share on Facebook Share on Twitter Get this statement Link
  • 20 : ഹാലായിലുള്ള ഇസ്രായേല്യരായ പ്രവാസികള്‍ സരേഫാത്തുവരെയുള്ള ഫെനീഷ്യപ്രദേശം കൈവശമാക്കും. സേഫരാദിലുള്ള ജറുസലെമിലെ പ്രവാസികള്‍ നെഗെബിന്റെ നഗരങ്ങള്‍ സ്വന്തമാക്കും. Share on Facebook Share on Twitter Get this statement Link
  • 21 : വിമോചകര്‍ സീയോന്‍മലയില്‍ എത്തും; അവര്‍ ഏസാവുമലയെ ഭരിക്കും; ആധിപത്യം കര്‍ത്താവിന്‍േറ തായിരിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 07:41:39 IST 2024
Back to Top