Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ആമോസ്

,

എട്ടാം അദ്ധ്യായം


അദ്ധ്യായം 8

    ഇസ്രായേലിന്റെ നാശം
  • 1 : ദൈവമായ കര്‍ത്താവ് എനിക്ക് ഒരു ദര്‍ശനം നല്‍കി. ഇതാ, ഒരു കുട്ട നിറയെ ഗ്രീഷ്മഫലങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 2 : അവിടുന്ന് എന്നോടു ചോദിച്ചു: ആമോസ്, നീ എന്തു കാണുന്നു? ഒരു കുട്ട ഗ്രീഷ്മഫലങ്ങള്‍, ഞാന്‍ മറുപടി പറഞ്ഞു. കര്‍ത്താവ് അരുളിച്ചെയ്തു: എന്റെ ജനമായ ഇസ്രായേലിന്റെ അവസാനം വന്നുകഴിഞ്ഞു. ഇനിമേല്‍ ഞാന്‍ അവരെ വെറുതെ വിടുകയില്ല. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: കൊട്ടാരത്തില്‍ നിന്നുയരുന്ന ഗാനങ്ങള്‍ അന്നു വിലാപങ്ങളായി പരിണമിക്കും. മൃതദേഹങ്ങള്‍ അനവധിയായിരിക്കും. എല്ലായിടത്തും അവ ചിതറിക്കിടക്കും. എവിടെയും മൂകത! Share on Facebook Share on Twitter Get this statement Link
  • 4 : ദരിദ്രരെ ചവിട്ടിമെതിക്കുകയും പാവപ്പെട്ടവരെ നശിപ്പിക്കുകയും ചെയ്യുന്നവരേ, കേള്‍ക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 5 : ധാന്യങ്ങള്‍ വിറ്റഴിക്കേണ്ട തിന് അമാവാസി കഴിയുന്നതെപ്പോള്‍, ഗോതമ്പ് വില്‍ക്കേണ്ടതിനും ഏഫാ ചെറുതാക്കുന്നതിനും ഷെക്കല്‍ വലുതാക്കുന്നതിനും കള്ളത്തുലാസുകൊണ്ടു കച്ചവടം ചെയ്യുന്നതിനും Share on Facebook Share on Twitter Get this statement Link
  • 6 : ദരിദ്രരെ വെള്ളിക്കും നിരാലംബരെ ഒരു ജോടി ചെരുപ്പിനും വിലയ്ക്കു വാങ്ങേണ്ടതിനും പതിരു വിറ്റഴിക്കേണ്ടതിനും സാബത്തു കഴിയുന്നതെപ്പോള്‍ എന്നു നിങ്ങള്‍ ചോദിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : യാക്കോബിന്റെ അഭിമാനമാണേ, കര്‍ത്താവ് ശപഥം ചെയ്യുന്നു: അവരുടെ പ്രവൃത്തികള്‍ ഞാന്‍ ഒരുനാളും മറക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 8 : ഇതുനിമിത്തം ഭൂമി ഇളകിമറിയുകയും ഭൂവാസികള്‍ വിലപിക്കുകയും ചെയ്യുകയില്ലേ? ദേശം മുഴുവന്‍ നൈല്‍പോലെ പതഞ്ഞുപൊങ്ങും; ഈജിപ്തിലെ നൈല്‍ പോലെ ഇളകിമറിയും. Share on Facebook Share on Twitter Get this statement Link
  • 9 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു മധ്യാഹ്നത്തില്‍ സൂര്യന്‍ അസ്തമിക്കും. നട്ടുച്ചയ്ക്കു ഞാന്‍ ഭൂമിയെ അന്ധകാരത്തില്‍ ആഴ്ത്തും. Share on Facebook Share on Twitter Get this statement Link
  • 10 : നിങ്ങളുടെ ഉത്‌സവദിനം മരണ ദിനമായും ഗാനങ്ങള്‍ വിലാപമായും ഞാന്‍ മാറ്റും. സകലരെയും ഞാന്‍ ചാക്കുടുപ്പിക്കും. എല്ലാ ശിരസ്‌സും കഷണ്ടിയാക്കും. അത് ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയാകും. ആദിനം അവസാനംവരെ തിക്തമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദേശത്ത് ഞാന്‍ ക്ഷാമം അയയ്ക്കുന്ന നാളുകള്‍ വരുന്നു. ഭക്ഷണക്ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്റെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്ഷാമമായിരിക്കും അത്. Share on Facebook Share on Twitter Get this statement Link
  • 12 : അന്ന് അവര്‍ കടല്‍മുതല്‍ കടല്‍വരെയും വടക്കു മുതല്‍ കിഴക്കു വരെയും അലഞ്ഞു നടക്കും. കര്‍ത്താവിന്റെ വചനം തേടി അവര്‍ ഉഴലുമെങ്കിലും കണ്ടെണ്ടത്തുകയില്ല. Share on Facebook Share on Twitter Get this statement Link
  • 13 : അന്നു സുന്ദരികളായ കന്യകമാരുംയുവാക്കളും ദാഹംകൊണ്ടു മൂര്‍ഛിച്ചുവീഴും. Share on Facebook Share on Twitter Get this statement Link
  • 14 : ദാനിന്റെ ദൈവമാണേ, ബേര്‍ഷെബായുടെ മാര്‍ഗമാണേ, എന്നു പറഞ്ഞ് സമരിയായിലെ അഷിമാദേവതയുടെ പേരില്‍ സത്യം ചെയ്യുന്നവര്‍ നിലംപതിക്കും. അവര്‍ ഒരിക്കലും എഴുന്നേല്‍ക്കുകയില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 16:55:08 IST 2024
Back to Top