Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ലേവ്യരുടെ പുസ്തകം

,

പതിനഞ്ചാം അദ്ധ്യായം


അദ്ധ്യായം 15

    സ്രാവം മൂലമുള്ള അശുദ്ധി
  • 1 : കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 2 : ഇസ്രായേല്‍ജനത്തോടു പറയുക: ആര്‍ക്കെങ്കിലും ശുക്ലസ്രാവമുണ്ടായാല്‍ അവന്‍ അതിനാല്‍ അശുദ്ധനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 3 : ശുക്ലസ്രാവത്താലുള്ള അശുദ്ധിയെ സംബന്ധിക്കുന്ന നിയമം ഇതാണ്: അവന്റെ ശരീരത്തില്‍നിന്ന് ശുക്ലം ഒഴുകുകയോ ഒഴുക്കു നിലച്ചുപോകുകയോ ചെയ്താലും അവനില്‍ അത് അശുദ്ധിയാണ്. Share on Facebook Share on Twitter Get this statement Link
  • 4 : അവന്‍ കിടക്കുന്ന കിടക്കയും ഇരിക്കുന്ന ഇടങ്ങളുമെല്ലാം അശുദ്ധമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 5 : അവന്റെ കിടക്ക തൊടുന്നവന്‍ വസ്ത്രം അലക്കുകയും കുളിക്കുകയും വേണം. അവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 6 : അവന്‍ ഇരുന്ന സ്ഥലത്ത് ആരെങ്കിലും ഇരുന്നാല്‍ അവനും വസ്ത്രങ്ങള്‍ അലക്കി കുളിക്കണം; വൈകുന്നേരം വരെ അവന്‍ അശുദ്ധനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 7 : അവന്റെ ശരീരത്തില്‍ തൊടുന്നവനും വസ്ത്രം അലക്കി കുളിക്കണം: വൈകുന്നേരം വരെ അവന്‍ അശുദ്ധനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 8 : അവന്‍ ശുദ്ധിയുള്ള ആരുടെയെങ്കിലുംമേല്‍ തുപ്പിയാല്‍ അവനും വസ്ത്രം അലക്കി കുളിക്കണം. Share on Facebook Share on Twitter Get this statement Link
  • 9 : അവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. അവന്‍ ഇരുന്നുയാത്രചെയ്യുന്ന ജീനിയും അശുദ്ധമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : അവന്റെ കിടക്കയ്ക്കു കീഴേയുള്ള എന്തിനെയെങ്കിലും സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : അവന്‍ കൈകഴുകാതെ ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ അവനും വസ്ത്രം അലക്കി കുളിക്കണം. വൈകുന്നേരം വരെ അവന്‍ അശുദ്ധനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 12 : അവന്‍ സ്പര്‍ശിക്കുന്ന മണ്‍പാത്രം ഉടച്ചുകളയണം; മരപ്പാത്രമെങ്കില്‍, അതു കഴുകണം. Share on Facebook Share on Twitter Get this statement Link
  • 13 : അവന്‍ സ്രാവം മാറി ശുദ്ധിയുള്ളവനാകുമ്പോള്‍, ശുദ്ധീകരണത്തിനായി ഏഴു ദിവസം നിശ്ചയിച്ച് തന്റെ വസ്ത്രങ്ങള്‍ അലക്കുകയും ഒഴുക്കുള്ള വെള്ളത്തില്‍ കുളിക്കുകയും വേണം. അപ്പോള്‍ അവന്‍ ശുദ്ധിയുള്ളവനാകും. Share on Facebook Share on Twitter Get this statement Link
  • 14 : എട്ടാംദിവസം അവന്‍ രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കര്‍ത്താവിന്റെ സന്നിധിയില്‍ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് പുരോഹിതനെ ഏല്‍പിക്കണം. Share on Facebook Share on Twitter Get this statement Link
  • 15 : പുരോഹിതന്‍ അവയിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും അര്‍പ്പിക്കണം. അങ്ങനെ അവന്റെ ശുക്ലസ്രാവത്തിനു പുരോഹിതന്‍ അവനുവേണ്ടി കര്‍ത്താവിന്റെ മുന്‍പില്‍ പരിഹാരംചെയ്യണം. Share on Facebook Share on Twitter Get this statement Link
  • 16 : ഒരുവനു ബീജസ്രവണമുണ്ടായാല്‍ അവന്‍ വെള്ളത്തില്‍ കുളിക്കണം. അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 17 : ബീജം വീണ വസ്ത്രങ്ങളും തുകലുമെല്ലാം വെള്ളംകൊണ്ടു കഴുകണം. അവ വൈകുന്നേരംവരെ അശുദ്ധമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 18 : ഒരാള്‍ സ്ത്രീയോടുകൂടി ശയിക്കുകയും ബീജസ്രവണമുണ്ടാകുകയും ചെയ്താല്‍, ഇരുവരും കുളിക്കണം; വൈകുന്നേരം വരെ അവര്‍ അശുദ്ധരായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 19 : സ്ത്രീക്കു മാസമുറയനുസരിച്ചു രക്തസ്രാവമുണ്ടായാല്‍ ഏഴു ദിവസത്തേക്ക് അവള്‍ അശുദ്ധയായിരിക്കും. അവളെ സ്പര്‍ശിക്കുന്നവരെല്ലാം വൈകുന്നേരം വരെ അശുദ്ധരായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 20 : അശുദ്ധിയുടെ ദിനങ്ങളില്‍ കിടക്കാനോ ഇരിക്കാനോ അവള്‍ ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം അശുദ്ധമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 21 : ആരെങ്കിലും അവളുടെ കിടക്കയെ സ്പര്‍ശിച്ചാല്‍ അവന്‍ തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. വൈകുന്നേരം വരെ അവന്‍ അശുദ്ധനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 22 : അവള്‍ ഇരുന്ന എന്തിലെങ്കിലും സ്പര്‍ശിക്കുന്നവന്‍ തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. അവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 23 : അവളുടെ കിടക്കയിലോ ഇരിപ്പിടങ്ങളിലോ തൊടുന്നവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 24 : ആരെങ്കിലും അവളോടുകൂടെ ശയിച്ചാല്‍ അവളുടെ അശുദ്ധി അവനിലും ഉണ്ടാവുകയും അവന്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കുകയും ചെയ്യും. അവന്‍ കിടക്കുന്ന ഏതു കിടക്കയും അശുദ്ധമാകും. Share on Facebook Share on Twitter Get this statement Link
  • 25 : സ്ത്രീക്ക് ഋതുകാലത്തല്ലാതെ വളരെ ദിവസത്തേക്ക് രക്തസ്രാവമുണ്ടാകുകയോ അശുദ്ധിയുടെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്തസ്രാവം നീണ്ടുനില്ക്കുകയോ ചെയ്താല്‍ ഋതുകാലത്തെന്ന പോലെ ഈ ദിവസങ്ങളിലെല്ലാം അവള്‍ അശുദ്ധയായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 26 : രക്തസ്രാവമുള്ള ദിവസങ്ങളില്‍ അവള്‍ കിടക്കുന്ന കിടക്കയെല്ലാം ഋതുകാലത്തിലെന്ന പോലെ അശുദ്ധമായിരിക്കും. അവള്‍ ഇരിക്കുന്നിടമെല്ലാം ഋതുകാലത്തെന്ന പോലെ അശുദ്ധമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 27 : ഇവ സ്പര്‍ശിക്കുന്നവന്‍ അശുദ്ധനായിരിക്കും. അവന്‍ തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. Share on Facebook Share on Twitter Get this statement Link
  • 28 : വൈകുന്നേരം വരെ അവന്‍ അശുദ്ധനായിരിക്കും. രക്തസ്രാവം മാറിയാല്‍ ഏഴുദിവസത്തേക്കു കൂടി അവള്‍ കാത്തിരിക്കണം. അതിനുശേഷം അവള്‍ ശുദ്ധിയുള്ളവളായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 29 : എട്ടാംദിവസം അവള്‍ രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് പുരോഹിതനെ ഏല്‍പിക്കണം. Share on Facebook Share on Twitter Get this statement Link
  • 30 : പുരോഹിതന്‍ അതിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും അര്‍പ്പിക്കണം. അവളുടെ രക്തസ്രാവം മൂലമുള്ള അശുദ്ധിക്ക് പുരോഹിതന്‍ അവള്‍ക്കുവേണ്ടി കര്‍ത്താവിന്റെ മുന്‍പില്‍ പാപപരിഹാരം ചെയ്യണം. Share on Facebook Share on Twitter Get this statement Link
  • 31 : ഇങ്ങനെ, ഇസ്രായേല്‍ ജനങ്ങളുടെ ഇടയിലുള്ള എന്റെ കൂടാരം അശുദ്ധമാക്കി, തങ്ങളുടെ അശുദ്ധിയില്‍ അവര്‍ മരിക്കാതിരിക്കേണ്ടതിന് നീ അവരെ അശുദ്ധിയില്‍ നിന്ന് അകറ്റണം. Share on Facebook Share on Twitter Get this statement Link
  • 32 : ശുക്ലസ്രാവമോ ബീജസ്രാവമോ മൂലം അശുദ്ധരാകുന്നവര്‍ക്കുള്ള നിയമമാണിത്. Share on Facebook Share on Twitter Get this statement Link
  • 33 : മാസമുറമൂലം അശുദ്ധയായവള്‍ക്കും സ്രാവമുള്ള പുരുഷനും സ്ത്രീക്കും അശുദ്ധയായ സ്ത്രീയോടു കൂടെ ശയിക്കുന്നവനും ഉള്ളതാണ് ഈ നിയമം. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 08:42:33 IST 2024
Back to Top