Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ആമോസ്

,

ഒന്നാം അദ്ധ്യായം


അദ്ധ്യായം 1

    ജനതകളുടെ മേല്‍ വിധി
  • 1 : തെക്കോവയിലെ ആട്ടിടയന്‍മാരിലൊരുവനായ ആമോസിന്റെ വാക്കുകള്‍. യൂദാരാജാവായ ഉസിയായുടെയും ഇസ്രായേല്‍ രാജാവും യോവാഷിന്റെ പുത്രനുമായ ജറോബോവാമിന്റെയും കാലത്ത്, ഭൂകമ്പത്തിനു രണ്ടു വര്‍ഷംമുന്‍പ്, ഇസ്രായേലിനെക്കുറിച്ച് അവനുണ്ടായ അരുളപ്പാട്. Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ പറഞ്ഞു: സീയോനില്‍നിന്നു കര്‍ത്താവ് ഗര്‍ജിക്കുന്നു. ജറുസലെമില്‍നിന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ഇടയന്‍മാരുടെ മേച്ചില്‍സ്ഥലങ്ങള്‍ വിലപിക്കുന്നു. കാര്‍മല്‍ മലയുടെ മുകള്‍പ്പരപ്പ് കരിയുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദമാസ്‌ക്കസ് ആവര്‍ത്തിച്ചുചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, അവര്‍ ഗിലയാദിനെ ഇരുമ്പു മെതിവണ്ടി കൊണ്ടു മെതിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : ആകയാല്‍ ഞാന്‍ ഹസായേലിന്റെ ഭവനത്തിന്‍മേല്‍ അഗ്‌നി അയയ്ക്കും. ബന്‍ഹദാദിന്റെ ശക്തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും. Share on Facebook Share on Twitter Get this statement Link
  • 5 : ദമാസ്‌ക്കസിന്റെ ഓടാമ്പല്‍ ഞാന്‍ ഒടിക്കും. ആവെന്‍ താഴ്‌വരയില്‍നിന്ന് അതിലെ നിവാസികളെ ഞാന്‍ വിച്‌ഛേദിക്കും; ബഥേദനില്‍ നിന്നു ചെങ്കോലേന്തുന്നവനെയും. സിറിയാക്കാര്‍ കീറിലേക്കു പ്രവാസികളായി പോകും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഗാസാ ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, ഏദോമിനു വിട്ടുകൊടുക്കാന്‍ വേണ്ടി ഒരു ജനത്തെ മുഴുവന്‍ അവര്‍ തടവുകാരായി കൊണ്ടുപോയി. Share on Facebook Share on Twitter Get this statement Link
  • 7 : ഗാസായുടെ മതിലിന്‍മേല്‍ ഞാന്‍ അഗ്‌നി അയയ്ക്കും. അവളുടെ ശക്തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും. Share on Facebook Share on Twitter Get this statement Link
  • 8 : അഷ്‌ദോദില്‍നിന്ന് അതിലെ നിവാസികളെ ഞാന്‍ വിച്‌ഛേദിക്കും; അഷ്‌കലോണില്‍നിന്ന് ചെങ്കോലേന്തുന്നവനെയും. എക്രോണിനെതിരേ ഞാന്‍ കൈ ഉയര്‍ത്തും. ഫിലിസ്ത്യരില്‍ അവശേഷിക്കുന്നവര്‍ നശിക്കും. ദൈവമായ കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്. Share on Facebook Share on Twitter Get this statement Link
  • 9 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ടയിര്‍ ആവര്‍ത്തിച്ച് ചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, അവര്‍ ഒരു ജനത്തെ മുഴുവന്‍ ഏദോമിന് ഏല്‍പിച്ചുകൊടുത്തു. സാഹോദര്യത്തിന്റെ ഉടമ്പടി അവര്‍ വിസ്മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : ആകയാല്‍, ഞാന്‍ ടയിറിന്റെ മതിലിന്‍മേല്‍ അഗ്‌നി അയയ്ക്കും. അവളുടെ ശക്തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും. Share on Facebook Share on Twitter Get this statement Link
  • 11 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഏദോം ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, അവന്‍ സ്വസഹോദരനെ വാളുമേന്തി അനുധാവനം ചെയ്തു; തെല്ലും കരുണ കാണിച്ചില്ല. അവന്റെ കോപം കെടാതെ ജ്വലിച്ചുനിന്നു. ക്രോധം ആളിക്കത്തിക്കൊണ്ടിരുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : തേമാനുമേല്‍ ഞാന്‍ അഗ്‌നി അയയ്ക്കും; ബൊസ്രായുടെ ശക്തി ദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും. Share on Facebook Share on Twitter Get this statement Link
  • 13 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: അമ്മോന്യര്‍ ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, അവര്‍ അതിര്‍ത്തി വിസ്തൃതമാക്കാന്‍ ഗിലയാദില്‍ വന്ന് ഗര്‍ഭിണികളുടെ ഉദരം പിളര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 14 : ആകയാല്‍, ഞാന്‍ റബ്ബായുടെ മതിലിന്‍മേല്‍ അഗ്‌നി അയയ്ക്കും; അവളുടെ ശക്തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും.യുദ്ധദിനത്തില്‍ അട്ടഹാസവും ചുഴലിക്കാറ്റിന്റെ ദിനത്തില്‍ കൊടുങ്കാറ്റും അതിന് അകമ്പടി സേവിക്കും. Share on Facebook Share on Twitter Get this statement Link
  • 15 : അവരുടെ രാജാവ് നാടുകടത്തപ്പെടും; അവനും പ്രഭുക്കന്‍മാരും ഒരുമിച്ചുതന്നെ - കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 06:42:24 IST 2024
Back to Top