Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഹോസിയാ

,

പത്താം അദ്ധ്യായം


അദ്ധ്യായം 10

    വിഗ്രഹങ്ങള്‍ നശിപ്പിക്കപ്പെടും
  • 1 : സമൃദ്ധമായി ഫലം നല്‍കുന്ന ഒരു മുന്തിരിച്ചെടിയാണ് ഇസ്രായേല്‍. ഫലമേ റുന്നതിനനുസരിച്ച് അവന്‍ ബലിപീഠങ്ങളും വര്‍ധിപ്പിച്ചു. രാജ്യം അഭിവൃദ്ധിപ്പെടുന്നതിനൊത്ത് സ്തംഭങ്ങള്‍ക്കു ഭംഗിയേറ്റി. Share on Facebook Share on Twitter Get this statement Link
  • 2 : അവരുടെ ഹൃദയം വഞ്ചന നിറഞ്ഞതാണ്. അതിനാല്‍ അവര്‍ ശിക്ഷയേല്‍ക്കണം. കര്‍ത്താവ് അവരുടെ ബലിപീഠങ്ങള്‍ തട്ടിയുടയ്ക്കും; സ്തംഭങ്ങള്‍ നശിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 3 : അവര്‍ പറയും: കര്‍ത്താവിനെ ഭയപ്പെടാത്തതുകൊണ്ട് ഞങ്ങള്‍ക്കു രാജാവില്ലാതായി. ഉണ്ടെങ്കില്‍ത്തന്നെ ഞങ്ങള്‍ക്കുവേണ്ടി അവന് എന്തു ചെയ്യാന്‍ സാധിക്കും? അവര്‍ വ്യര്‍ഥഭാഷണം നടത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : പൊള്ളവാക്കുകള്‍ കൊണ്ട് അവര്‍ ഉടമ്പടി ചെയ്യുന്നു. ഉഴവുചാലുകളില്‍ വിഷമുള്ള കളകള്‍ മുളയ്ക്കുന്നതുപോലെ വ്യവഹാരങ്ങള്‍ പൊന്തിവരുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ബഥാവനിലെ കാളക്കുട്ടിയെച്ചൊല്ലി സമരിയാ നിവാസികള്‍ ഭയചകിതരാകും. അവിടത്തെ ജനം അതിനെ ഓര്‍ത്തു വിലപിക്കും. വിഗ്രഹാരാധകരായ പുരോഹിതന്‍മാര്‍ അതിന്റെ നഷ്ടപ്പെട്ട മഹത്വം ഓര്‍ത്തു പൊട്ടിക്കരയും. Share on Facebook Share on Twitter Get this statement Link
  • 6 : മഹാരാജാവിനു പാരിതോഷികമായി അത് അസ്‌സീറിയായിലേക്കു കൊണ്ടുപോകും. എഫ്രായിം നിന്ദാപാത്രമാകും; ഇസ്രായേല്‍ തന്റെ വിഗ്രഹത്തെ ഓര്‍ത്തു ലജ്ജിക്കും. Share on Facebook Share on Twitter Get this statement Link
  • 7 : വെള്ളത്തില്‍ വീണ കമ്പുപോലെ സമരിയാ രാജാവ് ഒലിച്ചുപോകും. Share on Facebook Share on Twitter Get this statement Link
  • 8 : ഇസ്രായേലിന്റെ പാപഹേതുക്കളായ ആവനിലെ പൂജാഗിരികള്‍ നശിപ്പിക്കപ്പെടും. അവരുടെ ബലിപീഠങ്ങളില്‍ മുള്ളുകളും ഞെരിഞ്ഞിലുകളും വളരും. ഞങ്ങളെ മൂടുക എന്നു പര്‍വതങ്ങളോടും ഞങ്ങളുടെമേല്‍ പതിക്കുക എന്നു കുന്നുകളോടും അവര്‍ പറയും. Share on Facebook Share on Twitter Get this statement Link
  • 9 : ഗിബെയായിലെ ദിനങ്ങള്‍ മുതല്‍ ഇസ്രായേല്‍ പാപം ചെയ്തു; അവിടെ അതു തുടര്‍ന്നു. ഗിബെയായില്‍ വച്ചുതന്നെയുദ്ധം അവരെ പിടികൂടുകയില്ലേ? Share on Facebook Share on Twitter Get this statement Link
  • 10 : തന്നിഷ്ടക്കാരായ ജനത്തെ ശിക്ഷിക്കാന്‍ ഞാന്‍ വരും. തങ്ങളുടെ ഇരുതിന്‍മകള്‍ക്ക് അവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ജനതകളെ അവര്‍ക്കെതിരേ ഞാന്‍ ഒരുമിച്ചുകൂട്ടും. Share on Facebook Share on Twitter Get this statement Link
  • 11 : മെതിക്കാനിഷ്ടമുള്ള പരിശീലനം സിദ്ധിച്ച പശുക്കുട്ടിയായിരുന്നു എഫ്രായിം. ഞാന്‍ അവളുടെ അഴകുള്ള കഴുത്തില്‍ നുകംവച്ചില്ല; എന്നാല്‍, ഞാന്‍ എഫ്രായിമിനു നുകംവയ്ക്കും; യൂദാ നിലം ഉഴുകണം; യാക്കോബ് കട്ട ഉടയ്ക്കണം. Share on Facebook Share on Twitter Get this statement Link
  • 12 : നീതി വിതയ്ക്കുവിന്‍; കാരുണ്യത്തിന്റെ ഫലങ്ങള്‍ കൊയ്യാം. തരിശുനിലം ഉഴുതുമറിക്കുവിന്‍; കര്‍ത്താവിനെ തേടാനുള്ള സമയമാണിത്. Share on Facebook Share on Twitter Get this statement Link
  • 13 : അവിടുന്നു വന്ന് ഞങ്ങളുടെമേല്‍ രക്ഷ വര്‍ഷിക്കട്ടെ! നിങ്ങള്‍ അധര്‍മം ഉഴുതു; അനീതി കൊയ്‌തെടുത്തു. വ്യാജത്തിന്റെ ഫലം നിങ്ങള്‍ ഭുജിച്ചു. രഥങ്ങളിലും പടയാളികളുടെ പെരുപ്പത്തിലുമാണ് നിങ്ങള്‍ പ്രത്യാശ വച്ചത്. Share on Facebook Share on Twitter Get this statement Link
  • 14 : അതിനാല്‍, നിന്റെ ജനത്തിനിടയില്‍യുദ്ധാരവം ഉയരും. ഷാല്‍മാന്‍ബെത്അര്‍ബേലിനെ നശിപ്പിക്കുകയും അമ്മമാരെ കുഞ്ഞുങ്ങളോടൊപ്പം നിലത്തടിച്ചു കൊല്ലുകയും ചെയ്തയുദ്ധദിനത്തിലെന്നപോലെ നിന്റെ എല്ലാ കോട്ടകളും തകര്‍ക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 15 : ഇസ്രായേല്‍ ഭവനമേ, നിങ്ങളുടെ കൊടിയ തിന്‍മ നിമിത്തം നിങ്ങളോടു ഞാന്‍ ഇപ്രകാരം പ്രവര്‍ത്തിക്കും. പ്രഭാതത്തില്‍ത്തന്നെ ഇസ്രായേല്‍ രാജാവ് ഉന്‍മൂലനം ചെയ്യപ്പെടും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 04:52:27 IST 2024
Back to Top