Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഹോസിയാ

,

ഒ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 9

    ഇസ്രായേലിനു ശിക്ഷ
  • 1 : ഇസ്രായേല്‍, നീ സന്തോഷിക്കേണ്ടാ. ജനതകളെപ്പോലെ ആഹ്‌ളാദിക്കേണ്ടാ. നീ നിന്റെ ദൈവത്തെ പരിത്യജിച്ച്, പരസംഗത്തില്‍ ഏര്‍പ്പെട്ടു. എല്ലാ മെതിക്കളത്തിലും നീ വേശ്യാവേതനം അഭിലഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : മെതിക്കളവും മുന്തിരിച്ചക്കും അവരെ പോറ്റുകയില്ല; അവര്‍ക്കു പുതുവീഞ്ഞു ലഭിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 3 : അവര്‍ കര്‍ത്താവിന്റെ ദേശത്തു വസിക്കുകയില്ല; എഫ്രായിം ഈജിപ്തിലേക്കു മടങ്ങും. അസ്‌സീറിയായില്‍വച്ച് അവര്‍ അശുദ്ധഭക്ഷണം കഴിക്കും. Share on Facebook Share on Twitter Get this statement Link
  • 4 : അവര്‍ കര്‍ത്താവിനു വീഞ്ഞ് നൈവേദ്യമായി ഒഴുക്കുകയില്ല; തങ്ങളുടെ ബലികള്‍ കൊണ്ട് അവിടുത്തെ പ്രസാദിപ്പിക്കുകയുമില്ല. അവരുടെ ആഹാരം വിലാപകരുടേതുപോലെയായിരിക്കും. അതു ഭക്ഷിക്കുന്നവരെല്ലാവരുംമലിനരാക്കപ്പെടും. അവരുടെ ആഹാരം വിശപ്പടക്കാന്‍മാത്രമേ ഉണ്ടാവൂ. അതു കര്‍ത്താവിന്റെ ഭവനത്തില്‍ അര്‍പ്പിക്കപ്പെടുകയില്ല. Share on Facebook Share on Twitter Get this statement Link
  • 5 : നിശ്ചിത തിരുനാളിലും കര്‍ത്താവിന്റെ ഉത്‌സവദിനത്തിലും നിങ്ങള്‍ എന്തു ചെയ്യും? Share on Facebook Share on Twitter Get this statement Link
  • 6 : നാശത്തില്‍നിന്ന് അവര്‍ ഓടിയകലുന്നു. ഈജിപ്ത് അവരെ ഒരുമിച്ചുകൂട്ടും. മെംഫിസ് അവരെ സംസ്‌കരിക്കും. അവരുടെ വിലപിടിപ്പുള്ള വെള്ളിസാധനങ്ങള്‍ കൊടിത്തൂവ കര സ്ഥമാക്കും; അവരുടെ കൂടാരങ്ങളില്‍ മുള്‍ച്ചെടികള്‍ വളരും. Share on Facebook Share on Twitter Get this statement Link
  • 7 : ശിക്ഷയുടെ ദിനങ്ങള്‍ വന്നു കഴിഞ്ഞു; പ്രതികാരത്തിന്റെ ദിനങ്ങള്‍ ആഗതമായി. ഇസ്രായേല്‍ അത് അനുഭവിച്ചറിയും. നിന്റെ വലിയ അപരാധവും വിദ്വേഷവും നിമിത്തം പ്രവാചകന്‍ നിങ്ങള്‍ക്കു വിഡ്ഢിയായി; ആത്മാവിനാല്‍ പ്രചോദിതനായവന്‍ ഭ്രാന്തനായി. Share on Facebook Share on Twitter Get this statement Link
  • 8 : എന്റെ ദൈവത്തിന്റെ ജനമായ എഫ്രായിമിന്റെ കാവല്‍ക്കാരനാണ് പ്രവാചകന്‍. എങ്കിലും അവന്റെ വഴികളില്‍ കെണിവെച്ചിരിക്കുന്നു. അവന്റെ ദൈവത്തിന്റെ ആലയത്തില്‍ വിദ്വേഷം കുടികൊള്ളുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ഗിബെയായിലെ ദിനങ്ങളിലെന്നപോലെ അവര്‍ അത്യന്തം ദുഷിച്ചുപോയിരിക്കുന്നു. അവിടുന്ന് അവരുടെ അകൃത്യം ഓര്‍മിക്കും; അവരുടെ പാപങ്ങള്‍ക്കു ശിക്ഷ നല്‍കും. Share on Facebook Share on Twitter Get this statement Link
  • 10 : മരുഭൂമിയില്‍ മുന്തിരിയെന്നപോലെ ഞാന്‍ ഇസ്രായേലിനെ കണ്ടെണ്ടത്തി; അത്തിവൃക്ഷത്തിലെ ആദ്യകാലഫലംപോലെ, നിങ്ങളുടെ പിതാക്കന്‍മാരെ ഞാന്‍ കണ്ടു. എന്നാല്‍, ബാല്‍പെയോറില്‍ എത്തിയപ്പോള്‍ അവര്‍ തങ്ങളെത്തന്നെ ബാലിനു പ്രതിഷ്ഠിച്ചു; അവര്‍ സ്‌നേഹിച്ചവസ്തുവിനെപ്പോലെ അവരും മ്‌ളേച്ഛരായിത്തീര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 11 : എഫ്രായിമിന്റെ മഹത്വം പക്ഷിയെപ്പോലെ പറന്നകലും. അവിടെ ജനനമോ ഗര്‍ഭമോ ഗര്‍ഭധാരണമോ ഉണ്ടാവില്ല. Share on Facebook Share on Twitter Get this statement Link
  • 12 : അവര്‍ കുട്ടികളെ വളര്‍ത്തിയാല്‍തന്നെ ആരും അവശേഷിക്കാത്തവിധം അവരെ ഞാന്‍ സന്താന രഹിതരാക്കും; ഞാന്‍ അവരില്‍ നിന്ന് അക ലുമ്പോള്‍ അവര്‍ക്കു ദുരിതം! Share on Facebook Share on Twitter Get this statement Link
  • 13 : എഫ്രായി മിന്റെ സന്തതികളെ ശത്രുക്കള്‍ക്കിരയാകാന്‍ ഉഴിഞ്ഞുവയ്ക്കപ്പെട്ടവരായി ഞാന്‍ കാണുന്നു. എഫ്രായിമിനു തന്റെ പുത്രന്‍മാരെ കൊലക്കളത്തിലേക്കു നയിക്കേണ്ടിവരും. Share on Facebook Share on Twitter Get this statement Link
  • 14 : കര്‍ത്താവേ, അവര്‍ക്കു കൊടുക്കുക - അങ്ങ് എന്തു കൊടുക്കും? അവര്‍ക്ക് അലസിപ്പോകുന്ന ഗര്‍ഭപാത്രവും വരണ്ട സ്തനങ്ങളും കൊടുക്കുക. Share on Facebook Share on Twitter Get this statement Link
  • 15 : അവരുടെ അകൃത്യങ്ങളെല്ലാം ഗില്‍ഗാലില്‍ ആരംഭിച്ചു. അവിടെ വച്ച് ഞാന്‍ അവരെ വെറുക്കാന്‍ തുടങ്ങി. അവരുടെ അകൃത്യങ്ങള്‍ നിമിത്തം എന്റെ ഭവനത്തില്‍നിന്ന് അവരെ ഞാന്‍ ആട്ടിപ്പുറത്താക്കും. ഞാന്‍ അവരെ മേലില്‍ സ്‌നേഹിക്കുകയില്ല. അവരുടെ പ്രഭുക്കന്‍മാര്‍ ധിക്കാരികളാണ്. Share on Facebook Share on Twitter Get this statement Link
  • 16 : എഫ്രായിമിന് മുറിവേറ്റു; അവരുടെ വേരുകള്‍ ഉണങ്ങിപ്പോയി; അവര്‍ ഇനി ഫലം പുറപ്പെടുവിക്കുകയില്ല. അവര്‍ക്കു മക്കളുണ്ടായാല്‍തന്നെ ആ അരുമസന്താനങ്ങളെ ഞാന്‍ വധിക്കും. Share on Facebook Share on Twitter Get this statement Link
  • 17 : എന്റെ ദൈവം അവരെ പുറംതള്ളും. കാരണം, അവര്‍ അവിടുത്തെ വാക്കു കേട്ടില്ല. അവര്‍ ജനതകളുടെ ഇടയില്‍ അലഞ്ഞുതിരിയും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 15:13:01 IST 2024
Back to Top