Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഹോസിയാ

,

മൂന്നാം അദ്ധ്യായം


അദ്ധ്യായം 3

    അവിശ്വസ്തയെ തിരിച്ചെടുക്കുന്നു
  • 1 : കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: നീ പോയി ജാരവേഴ്ചയുള്ളവളും വ്യഭിചാരിണിയും ആയ ഒരുവളെ സ്‌നേഹിക്കുക. മുന്തിരിയടകള്‍ ഇഷ്ടപ്പെടുകയും അന്യദേവന്‍മാരുടെ പിറകേപോവുകയും ചെയ്തിട്ടും ഇസ്രായേല്‍ ജനത്തെ കര്‍ത്താവ് സ്‌നേഹിക്കുന്നതുപോലെ തന്നെ. Share on Facebook Share on Twitter Get this statement Link
  • 2 : പതിനഞ്ചു ഷെക്കല്‍ വെള്ളിയും ഒന്നര ഹോമര്‍ ബാര്‍ലിയും കൊടുത്തു ഞാനവളെ സ്വന്തമാക്കി. Share on Facebook Share on Twitter Get this statement Link
  • 3 : ഞാന്‍ അവളോടു പറഞ്ഞു: ദീര്‍ഘനാള്‍ നീ എന്‍േറതായിരിക്കണം. നീ വ്യഭിചരിക്കരുത്; അന്യപുരുഷന്‍േറ താവരുത്. Share on Facebook Share on Twitter Get this statement Link
  • 4 : ഞാന്‍ നിനക്കും അങ്ങനെയായിരിക്കും. രാജാക്കന്‍മാരോ പ്രഭുക്കന്‍മാരോ ആരാധനാസ്തംഭമോ എഫോദോ കുലദൈവങ്ങളോ ഇല്ലാതെ ഇസ്രായേല്‍ മക്കള്‍ ഏറെക്കാലം കഴിയും. Share on Facebook Share on Twitter Get this statement Link
  • 5 : പിന്നീട് അവര്‍ തിരിച്ചുവന്ന് തങ്ങളുടെദൈവമായ കര്‍ത്താവിനെയും രാജാവായ ദാവീദിനെയും അന്വേഷിക്കും. ആ നാളുകളില്‍ ഭയഭക്തികളോടെ അവര്‍ കര്‍ത്താവിന്റെ അടുക്കല്‍ തിരിച്ചുവരും. അവിടുത്തെ കൃപയ്ക്ക് അവര്‍ പാത്രമാകും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 15:47:03 IST 2024
Back to Top