Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഹോസിയാ

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

  അവിശ്വസ്തയായ ഭാര്യ
 • 1 : നിങ്ങളുടെ സഹോദരന്‍മാരെ എന്റെ ജനം എന്നും, സഹോദരിമാരെ അവര്‍ക്കു കരുണ ലഭിച്ചു എന്നും വിളിക്കുക. Share on Facebook Share on Twitter Get this statement Link
 • 2 : നിങ്ങളുടെ അമ്മയോടു വാദിക്കുക. വേശ്യാവൃത്തി വലിച്ചെറിയാനും മാറില്‍നിന്നു പരസംഗം തുടച്ചുമാറ്റാനും അവളോടു വാദിക്കുക. അവള്‍ എന്റെ ഭാര്യയല്ല; ഞാന്‍ അവളുടെ ഭര്‍ത്താവുമല്ല. Share on Facebook Share on Twitter Get this statement Link
 • 3 : അല്ലെങ്കില്‍, ഞാന്‍ അവളെ വസ്ത്രാക്‌ഷേപം ചെയ്യും. പിറന്ന നാളിലെന്നപോലെ അവളെ ഞാന്‍ നഗ്‌നയാക്കും. ഞാന്‍ അവളെ വിജനപ്രദേശംപോലെയും വരണ്ട നിലംപോലെയും ആക്കും. ദാഹിച്ചു മരിക്കാന്‍ ഞാന്‍ അവള്‍ക്ക് ഇടവരുത്തും. Share on Facebook Share on Twitter Get this statement Link
 • 4 : അവളുടെ മക്കളോടും എനിക്കു ദയ ഉണ്ടാവുകയില്ല. അവര്‍ ജാരസന്തതികളാണ്. Share on Facebook Share on Twitter Get this statement Link
 • 5 : അവരുടെ അമ്മ പരസംഗം ചെയ്തു. അവരെ ഗര്‍ഭം ധരിച്ചവള്‍ ലജ്ജാകരമായി പ്രവര്‍ത്തിച്ചു. എനിക്കു ഭക്ഷണവും വെള്ളവും കമ്പിളിയും ചണവസ്ത്രങ്ങളും എണ്ണയും സുഗന്ധദ്രവ്യങ്ങളും തരുന്ന കാമുകന്‍മാരുടെ പിന്നാലെ ഞാന്‍ പോകും എന്ന് അവള്‍ പറഞ്ഞു. Share on Facebook Share on Twitter Get this statement Link
 • 6 : അതിനാല്‍, ഞാന്‍ അവളുടെ പാത മുള്ളുവേലി കെട്ടി അടയ്ക്കും; അവള്‍ക്കു വഴി കണ്ടെണ്ടത്താനാവാത്ത വിധം അവള്‍ക്കെതിരേ മതില്‍ കെട്ടി ഉയര്‍ത്തും. Share on Facebook Share on Twitter Get this statement Link
 • 7 : അവള്‍ കാമുകന്‍മാരെ പിന്‍തുടരും; എന്നാല്‍, ഒപ്പം എത്തുകയില്ല. അവരെ അന്വേഷിക്കും; കണ്ടെണ്ടത്തുകയില്ല. അപ്പോള്‍ അവള്‍ പറയും: ഞാന്‍ എന്റെ ആദ്യഭര്‍ത്താവിന്റെ അടുത്തേക്കു മടങ്ങും. ഇന്നത്തെക്കാള്‍ ഭേദമായിരുന്നു അന്ന്. Share on Facebook Share on Twitter Get this statement Link
 • 8 : അവള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും കൊടുത്തതും അവര്‍ ബാലിനര്‍പ്പിച്ചിരുന്ന പൊന്നും വെള്ളിയും കൊണ്ട് അവളെ സമ്പന്നയാക്കിയതും ഞാനാണെന്ന് അവള്‍ മന സ്‌സിലാക്കിയില്ല. Share on Facebook Share on Twitter Get this statement Link
 • 9 : അതിനാല്‍ കൊയ്ത്തുകാലമാകുമ്പോള്‍ എന്റെ ധാന്യവും വിളവെടുപ്പുവരുമ്പോള്‍ എന്റെ വീഞ്ഞും ഞാന്‍ തിരിച്ചെടുക്കും. നഗ്‌നത മറയ്ക്കാന്‍ അവള്‍ക്കു കൊടുത്തിരുന്ന കമ്പിളിയും ചണവസ്ത്രങ്ങളും ഞാന്‍ തിരിച്ചുവാങ്ങും. Share on Facebook Share on Twitter Get this statement Link
 • 10 : അവളുടെ കാമുകന്‍മാരുടെ കണ്‍മുന്‍പില്‍വച്ച് ഞാന്‍ അവളുടെ നഗ്‌നത അനാവൃതമാക്കും. എന്റെ പിടിയില്‍നിന്ന് ആരും അവളെ രക്ഷിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
 • 11 : അവളുടെ ഹര്‍ഷാരവങ്ങള്‍, ഉത്‌സവങ്ങള്‍, അമാവാസികള്‍, സാബത്തുകള്‍, നിര്‍ദിഷ്‌ടോത്‌സവങ്ങള്‍ എന്നിവയ്ക്കു ഞാന്‍ അറുതി വരുത്തും. Share on Facebook Share on Twitter Get this statement Link
 • 12 : കാമുകന്‍ തന്ന പ്രതിഫലമെന്ന് അവള്‍ പറഞ്ഞിരുന്ന മുന്തിരിച്ചെടികളും അത്തിവൃക്ഷങ്ങളും ഞാന്‍ നശിപ്പിക്കും. അവയെ ഞാന്‍ വനമാക്കി മാറ്റും; വന്യമൃഗങ്ങള്‍ അവ തിന്നൊടുക്കും. Share on Facebook Share on Twitter Get this statement Link
 • 13 : സുഗന്ധദ്രവ്യങ്ങളര്‍പ്പിച്ച് ബാല്‍ദേവന്‍മാരുടെ ഉത്‌സവങ്ങള്‍ ആഘോഷിച്ചതിനും എന്നെ മറന്ന് കര്‍ണാഭരണങ്ങളും കണ്ഠാഭരണങ്ങളുമണിഞ്ഞ് കാമുകന്‍മാരുടെ പുറകേ പോയതിനും ഞാന്‍ അവളെ ശിക്ഷിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
 • 14 : ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്കു കൊണ്ടുവരും. അവളോടു ഞാന്‍ ഹൃദ്യമായി സംസാരിക്കും. Share on Facebook Share on Twitter Get this statement Link
 • 15 : അവിടെവച്ച് ഞാന്‍ അവള്‍ക്ക് അവളുടെ മുന്തിരിത്തോട്ടങ്ങള്‍ നല്‍കും. ആഖോര്‍ താഴ്‌വര ഞാന്‍ പ്രത്യാശയുടെ കവാടമാക്കും. അവളുടെയുവത്വത്തിലെന്നപോലെ, ഈജിപ്തില്‍നിന്ന് അവള്‍ പുറത്തുവന്നപ്പോഴെന്നപോലെ, അവിടെവച്ച് അവള്‍ എന്റെ വിളി കേള്‍ക്കും. Share on Facebook Share on Twitter Get this statement Link
 • 16 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു നീ എന്നെ പ്രിയതമന്‍ എന്നുവിളിക്കും. എന്റെ ബാല്‍ എന്നു നീ മേലില്‍ വിളിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
 • 17 : ബാല്‍ദേവന്‍മാരുടെ പേരുകള്‍ അവളുടെ അധരങ്ങളില്‍നിന്നു ഞാന്‍ അകറ്റും. മേലില്‍ അവരുടെ പേരുകള്‍ അവള്‍ ഉച്ചരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
 • 18 : ആ നാളുകളില്‍ നിനക്കുവേണ്ടി വന്യമൃഗങ്ങളോടും ആകാശപ്പറവകളോടും ഇഴജന്തുക്കളോടും ഞാന്‍ ഒരു ഉടമ്പടി ചെയ്യും. വില്ലും വാളുംയുദ്ധവും ദേശത്തുനിന്നു ഞാന്‍ തുടച്ചുമാററും. സുരക്ഷിതമായി ശയിക്കാന്‍ ഞാന്‍ നിനക്കിടവരുത്തും. Share on Facebook Share on Twitter Get this statement Link
 • 19 : എന്നേക്കുമായി നിന്നെ ഞാന്‍ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്‌നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാന്‍ സ്വീകരിക്കും. Share on Facebook Share on Twitter Get this statement Link
 • 20 : വിശ്വസ്തതയില്‍ നിന്നെ ഞാന്‍ സ്വന്തമാക്കും; കര്‍ത്താവിനെ നീ അറിയും. Share on Facebook Share on Twitter Get this statement Link
 • 21 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു ഞാന്‍ ആകാശത്തിന് ഉത്തരമരുളും; ആകാശം ഭൂമിക്കും. Share on Facebook Share on Twitter Get this statement Link
 • 22 : ഭൂമി ധാന്യവും വീഞ്ഞും എണ്ണയും കൊണ്ട് ഉത്തരം നല്‍കും. അവ ജസ്രേലിനു ഉത്തരം നല്‍കും. Share on Facebook Share on Twitter Get this statement Link
 • 23 : അവനെ ഞാന്‍ ദേശത്ത് എനിക്കുവേണ്ടി വിതയ്ക്കും. കരുണ ലഭിക്കാത്തവളോടു ഞാന്‍ കരുണ കാണിക്കും. എന്റെ ജനമല്ലാത്തവനോട് നീ എന്റെ ജനമാണ് എന്നു ഞാന്‍ പറയും. അവിടുന്ന് എന്റെ ദൈവമാണെന്ന് അവര്‍ പറയും. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Fri May 24 11:07:28 IST 2019
Back to Top