Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

ഇരുപത്തഞ്ചാം അദ്ധ്യായം


അദ്ധ്യായം 25

    അമ്മോന്യര്‍ക്കെതിരേ
  • 1 : കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, Share on Facebook Share on Twitter
    Get this statement Link
  • 2 : അമ്മോന്യരുടെനേരേ തിരിഞ്ഞ് അവര്‍ക്കെതിരേ പ്രവചിക്കുക. Share on Facebook Share on Twitter
    Get this statement Link
  • 3 : അമ്മോന്യരോടു പറയുക: ദൈവമായ കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധ മന്ദിരം അശുദ്ധമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും ഇസ്രായേല്‍ദേശം വിജനമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും യൂദാഭവനം പ്രവാസത്തിലേക്കു പോയപ്പോള്‍ അതിനെക്കുറിച്ചും നീ ആഹാ, എന്നു പറഞ്ഞു പരിഹ സിച്ചു. Share on Facebook Share on Twitter
    Get this statement Link
  • 4 : അതിനാല്‍ ഞാന്‍ നിന്നെ പൗര സ്ത്യര്‍ക്ക് അവകാശമായി കൊടുക്കാന്‍പോകുന്നു; അവര്‍ നിന്നില്‍ പാളയമടിച്ച് വാസമുറപ്പിക്കും. അവര്‍ നിനക്കുള്ള ഫലം ഭക്ഷിക്കുകയും പാല്‍ കുടിക്കുകയും ചെയ്യും. Share on Facebook Share on Twitter
    Get this statement Link
  • 5 : ഞാന്‍ റബ്ബായെ ഒട്ടകങ്ങള്‍ക്കു മേച്ചില്‍സ്ഥലവും അമ്മോന്യരുടെ നഗരങ്ങളെ ആ ട്ടിന്‍പറ്റങ്ങള്‍ക്കു താവളവുമാക്കും. ഞാനാണ് കര്‍ത്താവെന്ന് അപ്പോള്‍ നീ അറിയും. Share on Facebook Share on Twitter
    Get this statement Link
  • 6 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ദേശത്തിനെതിരേ, നിന്റെ ഹൃദയത്തിലുള്ള ദുഷ്ടതമൂലം കൈകൊട്ടി തുള്ളിച്ചാടി ആഹ്ലാദിച്ചതിനാല്‍, Share on Facebook Share on Twitter
    Get this statement Link
  • 7 : ഞാന്‍ നിനക്കെതിരേ എന്റെ കരമുയര്‍ത്തുകയും നിന്നെ ജനതകള്‍ക്കു കവര്‍ച്ചചെയ്യാന്‍ വിട്ടുകൊടുക്കുകയും ചെയ്യും. ജനതകളില്‍ നിന്നു നിന്നെ ഞാന്‍ വിച്‌ഛേദിക്കും. രാജ്യങ്ങളുടെ ഇടയില്‍ നിന്നു നിന്നെ ഞാന്‍ ഉന്‍മൂലനം ചെയ്യും; ഞാന്‍ നിന്നെ നശിപ്പിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നീ അറിയും. Share on Facebook Share on Twitter
    Get this statement Link
  • മൊവാബിനെതിരേ
  • 8 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:യൂദാഭവനം മറ്റു ജനതകളെപ്പോലെയാണെന്ന് മൊവാബ് പറഞ്ഞതുകൊണ്ട് Share on Facebook Share on Twitter
    Get this statement Link
  • 9 : മൊവാബിന്റെ പാര്‍ശ്വങ്ങളായ അതിര്‍ത്തിനഗരങ്ങള്‍ ഞാന്‍ വെട്ടിത്തുറക്കും- രാജ്യത്തിന്റെ മഹത്വമായ ബേത്‌യഷിമോത്ത്, ബാല്‍മെയോന്‍, കിരിയാത്തായിം എന്നീ നഗരങ്ങള്‍. Share on Facebook Share on Twitter
    Get this statement Link
  • 10 : അതിനെയും ഞാന്‍ അമ്മോന്യരോടൊപ്പം പൗരസ്ത്യര്‍ക്ക് അവകാശമായിക്കൊടുക്കും. അത് ഒരിക്കലും സ്മരിക്കപ്പെടുകയില്ല. Share on Facebook Share on Twitter
    Get this statement Link
  • 11 : മൊവാബിന്റെ മേല്‍ ഞാന്‍ ശിക്ഷാവിധി നടത്തും. ഞാനാണ് കര്‍ത്താവെന്ന് അപ്പോള്‍ അവര്‍ അറിയും. Share on Facebook Share on Twitter
    Get this statement Link
  • ഏദോമിനെതിരേ
  • 12 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:യൂദാഭവനത്തോട് ഏദോം പ്രതികാരബുദ്ധിയോടെ ക്രൂരമായി പെരുമാറിയിരിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 13 : ആകയാല്‍ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഏദോമിനെതിരേ ഞാന്‍ കരമുയര്‍ത്തും. മനുഷ്യരെയും മൃഗങ്ങളെയും അവിടെനിന്നു ഞാന്‍ നീക്കിക്കളയും. ഞാന്‍ അതിനെ വിജനമാക്കും; തേമാന്‍മുതല്‍ ദദാന്‍വരെയുള്ളവര്‍ വാളിനിരയാകും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: Share on Facebook Share on Twitter
    Get this statement Link
  • 14 : എന്റെ ജനമായ ഇസ്രായേലിന്റെ കരംകൊണ്ട് ഏദോമിനെതിരേ ഞാന്‍ പ്രതികാരം ചെയ്യും. എന്റെ കോപത്തിനും ക്രോധത്തിനും അനുസൃതമായി അവര്‍ അവിടെ വര്‍ത്തിക്കും. അങ്ങനെ അവര്‍ എന്റെ പ്രതികാരം അറിയും. Share on Facebook Share on Twitter
    Get this statement Link
  • ഫിലിസ്ത്യര്‍ക്കെതിരേ
  • 15 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഫിലിസ്ത്യര്‍ പ്രതികാരം ചെയ്തിരിക്കുന്നു. ഒടുങ്ങാത്ത വിരോധത്താല്‍ നശിപ്പിക്കാന്‍വേണ്ടി ദുഷ്ടതയോടെ അവര്‍ പ്രതികാരം ചെയ്തിരിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 16 : അതിനാല്‍ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഫിലിസ്ത്യര്‍ക്കെതിരായി ഞാന്‍ കരമുയര്‍ത്തും; ക്രേത്യരെ ഞാന്‍ കൊല്ലുകയും കടല്‍ത്തീരത്തു ശേഷിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും. Share on Facebook Share on Twitter
    Get this statement Link
  • 17 : ക്രോധം നിറഞ്ഞപ്രഹരങ്ങളാല്‍ ഞാന്‍ അവരോടു കഠിനമായി പ്രതികാരം ചെയ്യും. ഞാന്‍ പ്രതികാരം ചെയ്യുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് അവര്‍ അറിയും. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Sat Oct 21 17:33:06 IST 2017
Back to Top