Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

മിക്കാ

,

ആമുഖം


ആമുഖം

  • ജറുസലെമിനു തെക്കുപടിഞ്ഞാറ് മൊരേഷെത്തില്‍ ജനിച്ച മിക്കാ ഏശയ്യായുടെ സമകാലികനായിരുന്നു. ബി.സി. 750-നും 687-നും ഇടയ്ക്ക് എന്നല്ലാതെ കൃത്യമായ കാലനിര്‍ണയം സാധ്യമല്ല. സമരിയായുടെ പതനത്തെപ്പറ്റി പ്രവചിക്കുന്നതുകൊണ്ട് (721) അതിനു മുന്‍പായിരിക്കണം എന്നു വാദിക്കുന്നവരുണ്ട്. യൂദായുടെ പാപങ്ങളും ജനനേതാക്കന്‍മാരുടെ ഉത്തരവാദിത്വരഹിതമായ പ്രവൃത്തികളും എടുത്തുകാട്ടി അവയ്ക്കുള്ള ശിക്ഷ ആസന്നമെന്നു മിക്കാ മുന്നറിയിപ്പു നല്‍കുന്നു (1, 1-3, 1). യൂദായുടെ ശത്രുക്കള്‍ നശിപ്പിക്കപ്പെടുകയും സീയോന്‍മഹത്ത്വപൂര്‍ണമാവുകയും ചെയ്യും എന്ന വാഗ്ദാനമാണ് തുടര്‍ന്നു കാണുന്നത്. ദാവീദ്‌വംശജനായ ഒരു രാജാവ് ബേത്‌ലെഹെമില്‍ ഉദയംചെയ്യും. അവന്‍ സമസ്ത ഇസ്രായേലിനെയും ഭരിക്കും (4, 1-5,15). യൂദായ്‌ക്കെതിരേയുള്ള ആരോപണങ്ങളും വിധിപ്രസ്താവനയുമാണ് അവസാനഭാഗത്തുള്ളത് (6, 1-7, 20). പാവങ്ങളെ ചൂഷണംചെയ്യുന്ന ധനികരും കൊള്ളലാഭമെടുക്കുന്ന കച്ചവടക്കാരും, അനീതിക്കു കൂട്ടുനില്‍ക്കുന്നന്യായാധിപന്‍മാരും പങ്കിലരായ പുരോഹിതന്‍മാരും പ്രവാചകന്‍മാരും എല്ലാം മിക്കായുടെ വിമര്‍ശനശരങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 13:58:20 IST 2024
Back to Top