Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 രാജാക്ക‌ന്‍‍മാര്‍

,

ആമുഖം


ആമുഖം

  • സാമുവലിന്റെ ജനനംമുതല്‍ ദാവീദ്‌ രാജാവിന്റെ ഭരണകാലം ഉള്‍പ്പെടെയുള്ള കാലത്തെ ഇസ്രായേല്‍ ചരിത്രമാണ്, ഒന്നും രണ്ടും സാമുവലിന്റെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. ഭരണമേല്‍ക്കുന്നതു മുതല്‍ ബി.സി. 587-ല്‍ ജറുസലെം നശിക്കുന്നതുവരെയുള്ള ചരിത്രമാണ് 1 - 2 രാജാക്കന്‍മാരുടെ പുസ്തകത്തിന്റെ ഉള്ളടക്കം.
    സോളമന്റെ ഭരണകാലത്ത് ഇസ്രായേല്‍ ജനം ഐശ്വര്യത്തിലും സമാധാനത്തിലും കഴിഞ്ഞു. സോളമന്റെ ജ്ഞാനം എക്കാലത്തും പ്രകീര്‍ത്തിക്കപ്പെടുന്നു. രക്ഷകനെക്കുറിച്ചു ദാവീദിനോടു ചെയ്ത വാഗ്ദാനം, നിന്റെ സന്തതിയെ ഞാന്‍ ഉയര്‍ത്തും ( 2 സാമു 7 - 12), ആദ്യമായി സോളമനില്‍ നിറവേറി. ദാവീദ് പണിയാന്‍ ആഗ്രഹിച്ച ദേവാലയം സോളമന്‍ നിര്‍മിച്ചു. എന്നാല്‍ വിജാതീയഭാര്യമാര്‍ അവസാനനാളുകളില്‍ സോളമനെ അന്യദേവന്‍മാരിലേക്കു തിരിച്ചു. അദ്‌ദേഹത്തിനു ധാരാളം എതിരാളികളുമുണ്ടായി.
    #ഇസ്രായേല്‍ വിഭജനം
    സോളമന്റെ ഭരണത്തിനു ശേഷം മകന്‍ റെഹോബോമിന് എല്ലാ ഗോത്രങ്ങളെയും ഇണക്കി കൊണ്ടുപോകാന്‍ സാധിച്ചില്ല. 931 - ല്‍ യൂദാ, ഇസ്രായേല്‍ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി ദേശം വിഭജിക്കപ്പെട്ടു, യൂദാ - ബഞ്ചമിന്‍ ഗോത്രങ്ങള്‍ ഒരു വശത്ത്, മറ്റ് പത്തു ഗോത്രങ്ങള്‍ മറുവശത്ത്. യൂദായുടെ തലസ്ഥാനം ജെറുസലെമും ഇസ്രായേലിന്റെ തലസ്ഥാനം സമരിയായുമായിരുന്നു. പരസ്പരവിദ്വേഷം അവരെ ദുര്‍ബലരാക്കി. ദൈവഹിതത്തിന വിരുദ്ധമായി പ്രവര്‍ത്തിച്ച അവരെ ദൈവം പലപ്പോഴും ശിക്ഷിച്ചു. പക്ഷേ, ഇരു ദേശങ്ങളുടെയും സ്വതന്ത്രമായ രാഷ്ട്രീയ നിലനില്‍പ് അവസാനിപ്പിക്കുന്നതുവരെ അവര്‍ ദൈവത്തിങ്കലേക്കു പിന്‍ന്തിരിഞ്ഞില്ല. ബി. സി. 931 മുതല്‍ 721 വരെ പതിനെട്ടു രാജാക്കന്‍മാര്‍ ഇസ്രായേലില്‍ ഭരണം നടത്തി. ഇസ്രയേലിലെ എല്ലാ രാജാക്കന്‍മാരും ദൈവഹിതത്തിനെതിരായി പ്രവര്‍ത്തിച്ചവരാണ്. ആഹാബ് രാജാവിന്റെ കാലത്താണ് ഇസ്രായേല്‍ ദൈവത്തില്‍നിന്ന് ഏറ്റവും അധികം അകന്നുപോയത്. ബി. സി. 721 - ല്‍ ഇസ്രായേല്‍ നശിപ്പിക്കപ്പെട്ടു യൂദായുടെ സ്ഥിതിയും വളരെ വ്യത്യസ്തമായിരുന്നില്ല. വിഗ്രഹാരാധന നിര്‍ത്തലാക്കാന്‍ ഏതാനും രാജാക്കന്‍മാര്‍ പരിശ്രമിച്ചു. അവരില്‍ ജോസിയാരാജാവിന്റെ പരിഷ്‌കാരങ്ങള്‍ സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. എന്നാല്‍ ഭൂരിപക്ഷം രാജാക്കന്‍മാരും ഇസ്രായേല്‍ രാജാക്കന്‍മാരെപ്പോലെ ദൈവഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചവരാണ്.
    യൂദായിലും ഇസ്രായേലിലും ഈ കാലഘട്ടത്തില്‍ പ്രവാചകന്‍മാര്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്നു. വിഗ്രഹാരാധനയില്‍ നിന്നും വിജാതിയ രാജാക്കന്‍മാരുമായുള്ള കൂട്ടുകെട്ടില്‍ നിന്നും രാജാവിനെയും ജനത്തെയും പിന്തിരിപ്പിക്കുന്നതിന് അവര്‍ ശ്രമിച്ചു. ദൈവത്തിന്റെ ശിക്ഷാവിധിയെക്കുറിച്ച് അവര്‍ മുന്നറിയിപ്പു നല്‍കി. ഏലിയാ, എലീഷാ, ആമോസ്, ഹോസിയാ എന്നിവര്‍ ഇസ്രായേലിലും ഏശയ്യാ, ജറെമിയാ എന്നിവര്‍ യൂദായിലും ചെയ്ത് കഠിന പ്രയത്‌നങ്ങള്‍ക്കു ഫലമുണ്ടായില്ല. 587 - ല്‍ ജറുസലെം സഗരവും ദേവാലയവും നശിപ്പിക്കപ്പെട്ടു. യഹൂദര്‍ ബാബിലോണിന്റെ അടിമകളും പ്രവാസികളും ആയി. യൂദാരാജ്യത്തിന്റെ രാഷ്ട്രീയാസ്തിത്വം അവസാനിച്ചു.
    # 1 രാജാക്കന്‍മാര്‍
    1, 1 - 11, 43 : സോളമന്റെ മരണം.
    [1, 1 - 2, 46 : ദാവിദിന്റെ അനന്തരാവകാശി.3, 1 - 4, 34 : ഭരണത്തിന്റെ ആദ്യവര്‍ഷങ്ങള്‍.5, 1 - 8, 66 : ദേവാലയ നിര്‍മ്മാണം.9, 1 - 11, 43 : സോളമന്റെ അവസാനനാളുകള്‍ ]
    12, 1 - 22, 53 : വിഭജിക്കപ്പെട്ട രാജ്യം.12, 1 - 14, 20 : ഉത്തരഗോത്രങ്ങള്‍ ഭിന്നിക്കുന്നു.14, 21 - 16, 34 : യൂദാ - ഇസ്രായേല്‍ രാജാക്കന്‍മാര്‍17 , 1 - 19, 21 : ഏലിയാപ്രവാചകന്‍20, 1 - 22, 53 : ആഹാബ്, യെഹോഷാഫാത്ത്, അഹസി
    # 2 രാജാക്കന്‍മാര്‍
    1, 1 - 17, 41 : വിഭക്തരാജ്യം[1, 1 - 8, 15 : എലീഷാ പ്രവാചകന്‍.8, 16 - 17, 4 : യൂദാ - ഇസ്രായേല്‍ രാജാക്കന്‍മാര്‍17, 5 - 41 : സമരിയായുടെ പതനം ]
    18, 1 - 24, 20 : യൂദാരാജാക്കന്‍മാര്‍25, 1 - 30 : ജറുസലെമിന്റെ പതനം Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 07:55:03 IST 2024
Back to Top